കന്നി ടെസ്റ്റ് സെഞ്ച്വറിക്ക് പിന്നാലെ സര്‍ഫറാസ് ഖാന് കുഞ്ഞ് പിറന്നു

ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ കന്നി സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഇരട്ടി മധുരമേകി സർഫറാസ് ഖാന് ആണ്‍കുഞ്ഞ് പിറന്നു. താൻ പിതാവായ വിവരം കുഞ്ഞിന്റെ ചിത്രം സഹിതം സർഫറാസ് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു കുഞ്ഞിന്റെ ജനനം. അതേ സമയം, സർഫറാസ് ഖാന് ഇന്ന് (ഒക്ടോബർ 22) 27 വയസ് പൂർത്തിയാകുന്നുവെന്ന കൗതുകവും ഇതിനോടപ്പമുണ്ട്.

തന്റെ നാലാം മത്സരത്തിന്റെ ഏഴാമത്തെ ഇന്നിങ്സിലാണ് സർഫറാസ് കന്നി സെഞ്ച്വറി നേടുന്നത്. ബംഗളൂരുവില്‍ നടന്ന ന്യൂസിലാൻഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തോല്‍വി വഴങ്ങിയെങ്കിലും നാണക്കേട് ഒഴിവാക്കിയത് സർഫറാസിന്റെ ഉശിരൻ സെഞ്ച്വറിയാണ്. ആദ്യ ഇന്നിങ്സില്‍ 46 റണ്‍സിന് കൂടാരം കയറിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 462 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു.

ഒന്നാം ഇന്നിങ്സില്‍ പൂജ്യത്തിന് പുറത്തായ സർഫറാസ് രണ്ടാം ഇന്നിങ്സില്‍ 150 റണ്‍സെടുത്താണ് ഇന്ത്യൻ ഇന്നിങ്സിന് നട്ടല്ലേകിയത്. ശുഭ്മാൻ ഗില്ലിന് പരുക്കേറ്റതിനെ തുടർന്നാണ് സർഫറാസിന് ബംഗളൂരു ടെസ്റ്റിന് വഴിയൊരുങ്ങിയത്. ഗംഭീര പ്രകടനത്തോടെ അവസരം മുതലെടുത്ത താരം ഗില്ല് തിരിച്ചെത്തിയാലും ടീമിനൊപ്പമുണ്ടാകുമെന്ന് ഉറപ്പായി.

നാല് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് മൂന്ന് അർധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെ 58 ശരാശരിയില്‍ 350 റണ്‍സാണ് ഇന്ത്യൻ യുവതാരം ഇതിനകം നേടിയത്.

Related Posts

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
  • March 26, 2026

ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു…

Continue reading
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
  • March 24, 2026

വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി