എഞ്ചിനീയറിങ് മേഖലയിൽ നിന്ന് സിനിമ ലോകത്തേക്ക് ;ഹിറ്റുകളുടെ നിർമാതാവായി മാനുവൽ ക്രൂസ് ഡാർവിൻ

മലയാള സിനിമയിൽ ബിഗ് ബജറ്റ് പ്രൊഡക്ഷനുകളുമായി പ്രമുഖ നിർമ്മാതാവായി വളർന്ന് വരികയാണ് മാനുവൽ ക്രൂസ് ഡാർവിൻ . എഞ്ചിനീയറിങ് മേഖലയിൽ നിന്ന് സിനിമ ലോകത്തേക്ക് കടന്നുവന്ന അദ്ദേഹം, തന്റെ സമർപ്പണത്താലും കാഴ്ചപ്പാടാലും സിനിമ മേഖലയിൽ വ്യത്യസ്തമായ സ്ഥാനം നേടിയെടുത്തിരിക്കുകയാണ്.

സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ മാനുവൽ ക്രൂസ് ഡാർവിൻ, 2021-ൽ പുറത്തിറങ്ങിയ മിന്നൽ മുരളിയിലൂടെ മലയാള സിനിമയിൽ ആദ്യമായി നിർമ്മാതാവായി അരങ്ങേറ്റം കുറിച്ചു. തുടർന്ന് RDX, ഒരു സർക്കാർ ഉത്പന്നം, കൊണ്ടൽ, പരീക്ഷണാത്മകമായ ടു മെൻ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച്, സിനിമാ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രിയ നിർമ്മാതാവായി മാറി. അദ്ദേഹത്തിന്റെ പടക്കളം, ഡിറ്റക്റ്റീവ് ഉജ്ജ്വലൻ എന്നീ ചിത്രങ്ങൾ തിയേറ്ററിൽ വൻ സ്വീകാര്യത നേടിയിരുന്നു ഭ്രാന്ത്, വികാരം, എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.

സിനിമാ രംഗത്തോടൊപ്പം ടെലിവിഷൻ, ഡോക്യുമെന്ററി, ബിസിനസ്സ് തുടങ്ങി വിവിധ മേഖലകളിലേക്കും ഡിഗ്രൂപ്പ് തന്റെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസുമായി ചേർന്ന് ദുബായിൽ D Friday Tickets എന്ന വിതരണ കമ്പനിയും അദ്ദേഹം ആരംഭിച്ചു.

മിഡിൽ ഈസ്റ്റിൽ നിന്ന് കേരളം, ചെന്നൈ, വയനാട് വരെയുള്ള മേഖലകളിലായി ഹോസ്പിറ്റാലിറ്റി, ട്രേഡിംഗ്, എന്റർടൈൻമെന്റ്, ഹെൽത്ത്‌കെയർ തുടങ്ങിയ മേഖലകളിലും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. ബഹ്‌റൈനിലെ All Season Holding WLL, Prime Innovation WLL, Celluloid, Irish Village, Cafe Italia (MAFIA) തുടങ്ങിയ ഹോട്ടലുകളും ഇന്ത്യയിലെ നിരവധി റിസോർട്ടുകളും ഡിഗ്രൂപ്പിന്റെ കീഴിലാണ്.

മാനുവൽ ക്രൂസ് ഡാർവിൻ നേടിയ അംഗീകാരങ്ങളിൽ 7th Art Independent International Film Festival India-യിലെ ബെസ്റ്റ് ഫീച്ചർ ഫിലിം അവാർഡും Indo-Arab International Excellence Award ഉം ഉൾപ്പെടുന്നു. ബിസിനസും സിനിമയും ഒരുപോലെ കൈകാര്യം ചെയ്യുന്ന ബഹുമുഖ പ്രതിഭയായ മാനുവൽ ക്രൂസ് ഡാർവിൻ, മലയാള സിനിമയുടെ ഭാവിയിൽ വലിയ പങ്കുവഹിക്കുമെന്ന് ഉറപ്പാണ്.

Related Posts

ഹിന്ദുവിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ കേരളത്തിലെത്തിയാൽ ഒന്നും പറയുന്നില്ല, ബിജെപി ആഗ്രഹം ഇടതുപക്ഷം ജയിക്കണമെന്ന്; രാഹുൽ ഗാന്ധി
  • March 31, 2026

സിപിഐഎം തീവ്രലതുപക്ഷമായി മാറിയെന്നും സിപിഐഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ കൂട്ടുകച്ചവടമാണെന്നും രാഹുൽ ഗാന്ധി. കണ്ണൂരിൽ യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദൻ. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണൻ എന്നിവരടക്കം…

Continue reading
‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; വർ​ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല’; മുഖ്യമന്ത്രി
  • March 31, 2026

നേമത്ത് എസ്ഡിപിഐയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ തവണ പിന്തുണച്ചു എന്ന് പറയുമ്പോൾ, നേമത്തെ പ്രത്യേക സാഹചര്യം കൂടി കാണണം. തുറന്ന അക്കൗണ്ട് പൂട്ടിക്കും എന്ന് പ്രഖ്യാപിച്ചാണ് 2021ൽ മത്സരിച്ചത്. ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി

‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി