ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് ഇറാന്‍; ജനീവ ചര്‍ച്ച സമാപിച്ചു

സംഘര്‍ഷം അവസാനിപ്പിക്കാന്‍ യാതൊരു തീരുമാനവുമില്ലാതെ ജനീവയില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും ഇറാനും തമ്മില്‍ നടന്ന നയതന്ത്ര ചര്‍ച്ച അവസാനിച്ചു. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയ്ക്ക് തയാറാകാമെന്ന നിലപാടില്‍ ഇറാന്‍ ഉറച്ചുനിന്നു. യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന മുന്‍ നിലപാട് തന്നെയാണ് ഇന്ന് ഇറാന്‍ ആവര്‍ത്തിച്ചത്. ചര്‍ച്ചയുടെ തുടക്കത്തില്‍ യാതൊരു പ്രതീക്ഷയും വേണ്ടെന്ന് തോന്നിയെങ്കിലും രണ്ടാം ഭാഗത്തെത്തിയപ്പോള്‍ വളരെ പോസിറ്റീവായ ചര്‍ച്ചകള്‍ നടന്നുവെന്നും നയതന്ത്ര നീക്കം തങ്ങള്‍ തുടരുമെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് വിശദമായ ചര്‍ച്ചകളാണ് ജനീവയില്‍ ഇന്ന് നടന്നത്. ഇറാന്റെ ആണവപദ്ധതി സമാധാനപരമാണെന്നും ഐഎഇഎ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൂണ്ടിക്കാട്ടി. ഇത്തരം പദ്ധതികള്‍ക്കതിരെ പുറത്തുനിന്ന് ഒരു രാജ്യം ആക്രമണം നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം വാദിച്ചു. ആണവ പദ്ധതി നിര്‍ത്താന്‍ തയ്യാറല്ലെന്നും ഇറാന്‍ അറിയിച്ചു.

അതേസമയം ഇന്ന് ചേര്‍ന്ന യുഎന്‍ സുരക്ഷാ സമിതിയിലും ഇസ്രയേല്‍-ഇറാന്‍ പ്രതിനിധികള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോരാണുണ്ടായത്. ഇസ്രയേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സ്വയം പ്രതിരോധിക്കുന്നത് തങ്ങളും തുടരുമെന്ന് ഇറാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പറഞ്ഞു. ഇറാന്റെ ആണവഭീഷണി അവസാനിക്കുന്നതുവരെ ആക്രമണം നിര്‍ത്തില്ലെന്ന് ഇസ്രയേലിന്റെ യുഎന്‍ അംബാസിഡര്‍ സുരക്ഷാ കൗണ്‍സിലില്‍ അറിയിച്ചു. സ്വയരക്ഷക്കുവേണ്ടി പ്രതിരോധിക്കുന്നതില്‍ തങ്ങള്‍ മാപ്പു പറയില്ലെന്ന് ഇസ്രയേല്‍ പറഞ്ഞു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. സംഘര്‍ഷം അവസാനാപിക്കണമെന്നും സമാധാനത്തിന് അവസരം കൊടുക്കണമെന്നും ഗുട്ടറസ് ഇരുരാജ്യങ്ങളുടെ പ്രതിനിധികളോടും പറഞ്ഞു.

Related Posts

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
  • March 26, 2026

ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു…

Continue reading
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
  • March 24, 2026

വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി