ആ കോടി ഭാ​ഗ്യം ഈ നമ്പറിന്: ക്രിസ്മസ്-ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ഫലം


ക്രിസ്മസ്-ന്യൂ ഇയർ ബംബർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിയ്ക്ക് 20 കോടി രൂപയാണ് ലഭിക്കുന്നത്. XD 387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നേടുന്ന 20 പേർക്ക് ഓരോ കോടി രൂപ വീതമാണ് ലഭിക്കുന്നത്.

രണ്ടാം സമ്മാനം (ഒരു കോടി രൂപ വീതം)

XG 209286, XC 124583, XE 589440, XD 578394, XD 367274,

XH 340460, XE 481212, XD 239953, XK 524144, XK 289137,

XC 173582, XB 325009, XC 315987, XH 301330, XD 566622,

XE 481212, XD 239953, XB 289525, XA 571412, XL 386518

400 രൂപയായിരുന്നു ടിക്കറ്റ് വില. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.ധനമന്ത്രി കെ എൻ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തിയത്. മൂന്നാം സമ്മാനം 10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേർക്കും നൽകും. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ടു വീതം 20 പേർക്കും നൽകുന്നുണ്ട്. 50 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റു പോയത്.

ഒന്നാം സമ്മാനത്തിന്റെ ലോട്ടറി വിറ്റ ഏജന്റിനും ഒരുകോടി സമ്മാനത്തുക ഉണ്ടാകും. ഇത്തവണ 22 പേരാണ് ക്രിസ്തുമസ് ബമ്പറിൽ കോടിപതികൾ ആകുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കുകയോ ചെയ്യണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.

Related Posts

അജു വർഗീസ് ചിത്രം ‘പടക്കുതിര’ ട്രെയിലർ പുറത്ത്
  • April 25, 2025

അജു വർഗീസ്, രൺജി പണിക്കർ, സുരാജ് വെഞ്ഞാറമൂട്, സിജ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലോൺ സൈമൺ സംവിധാനം ചെയ്യുന്ന ‘പടക്കുതിര’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ഏപ്രിൽ 24ന് പ്രദർശനത്തിനെത്തുന്ന ഈ കോമഡി ആക്ഷൻ ഡ്രാമ ചിത്രത്തിൽ ഇന്ദ്രൻസ്,…

Continue reading
തിരുവാതുക്കല്‍ ഇരട്ട കൊലപാതകം: പ്രതി അമിത് ഒറാങ് തൃശൂരില്‍ പിടിയില്‍
  • April 23, 2025

കോട്ടയം തിരുവാതുക്കല്‍ ഇരട്ട കൊലപാതകക്കേസില്‍ പ്രതി പിടിയില്‍. തൃശ്ശൂര്‍ മാള മേലടൂരില്‍ നിന്നാണ് അസം സ്വദേശിയായ അമിത് ഒറാങിനെ പിടികൂടിയത്. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ നിര്‍ണായകമായത്. വിജയകുമാറിന്റെ ഫോണ്‍ അടക്കം പ്രതിയുടെ കൈവശം ഉണ്ടായിരുന്നു. രാത്രി ഇയാളുടെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘രാജ്യത്തോടുള്ള എന്റെ സ്നേഹം ചോദ്യം ചെയ്യപ്പെടുന്നതിൽ വേദനയുണ്ട്’; നീരജ് ചോപ്ര

‘രാജ്യത്തോടുള്ള എന്റെ സ്നേഹം ചോദ്യം ചെയ്യപ്പെടുന്നതിൽ വേദനയുണ്ട്’; നീരജ് ചോപ്ര

ബന്ദിപ്പോരയിൽ ഏറ്റുമുട്ടൽ; ലഷ്കർ കമാൻഡർ അൽതാഫ് ലല്ലിയെ സുരക്ഷാ സേന വധിച്ചു

ബന്ദിപ്പോരയിൽ ഏറ്റുമുട്ടൽ; ലഷ്കർ കമാൻഡർ അൽതാഫ് ലല്ലിയെ സുരക്ഷാ സേന വധിച്ചു

ദൈവചിന്തയും ശാസ്ത്രാന്വേഷണവും ഇടകലർത്തിയ മലയാള ചിത്രം; ‘കമോൺഡ്രാ ഏലിയൻ’ ട്രെയിലർ

ദൈവചിന്തയും ശാസ്ത്രാന്വേഷണവും ഇടകലർത്തിയ മലയാള ചിത്രം; ‘കമോൺഡ്രാ ഏലിയൻ’ ട്രെയിലർ

അജു വർഗീസ് ചിത്രം ‘പടക്കുതിര’ ട്രെയിലർ പുറത്ത്

അജു വർഗീസ് ചിത്രം ‘പടക്കുതിര’ ട്രെയിലർ പുറത്ത്