‘ആദിവാസികളെയും മലയോര കര്‍ഷകരെയും വന്യമൃഗങ്ങള്‍ക്ക് ഭക്ഷിച്ചു തീര്‍ക്കാനുള്ള ഇരകളായാണ് സര്‍ക്കാരുകള്‍ കാണുന്നത് ‘; രൂക്ഷവിമര്‍ശനവുമായി മാര്‍ ജോസഫ് പ്ലാംപ്ലാനി

സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷവിമര്‍ശനവുമായി തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ആദിവാസികളെയും മലയോര കര്‍ഷകരെയും വന്യമൃഗങ്ങള്‍ക്ക് ഭക്ഷിച്ചു തീര്‍ക്കാനുള്ള ഇരകളായാണ് സര്‍ക്കാരുകള്‍ കാണുന്നതെന്നും മലയോര കര്‍ഷകരെ നിശബ്ദമായി കുടിയിറക്കാന്‍ ബോധപൂര്‍വ്വ ശ്രമമെന്നും മാര്‍ ജോസഫ് പ്ലാംപ്ലാനി ആരോപിച്ചു. വന്യമൃഗ ശല്യം തടയുന്നതിന് കര്‍ശന നടപടി ആവശ്യപ്പെട്ട് പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് നടത്തുന്ന ഏകദിന ഉപവാസസമരത്തിലാണ് മാര്‍ ജോസഫ് പ്ലാംപ്ലാനിയുടെ പ്രതികരണം.

എങ്ങനെ മലയോര കര്‍ഷകന്റെ ഉപജീവനം മുട്ടിക്കാം, അവനെ ഇവിടെ ഇല്ലാതാക്കാമെന്നുള്ളത് വന്യ മൃഗങ്ങള്‍ മാത്രമല്ല, സര്‍ക്കാരും ചിന്തിക്കുന്ന സാഹചര്യം നിലവിലുണ്ട്. വന്‍കിട കുത്തക സംരംഭങ്ങള്‍ നല്‍കുന്ന കാര്‍ബണ്‍ ഫണ്ട് എന്ന മോഹന പ്രലോഭനത്തിന് മുന്നില്‍ പലരും മയങ്ങിപ്പോകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ വന വിസ്തൃതി വര്‍ധിപ്പിച്ചുകൊണ്ട് മലയോര കര്‍ഷകരെ നിശബ്ദമായി കുടിയിറക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട് – അദ്ദേഹം വ്യക്തമാക്കി.

സാധാരണക്കാരുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നുവെന്നും ആദിവാസികളെയും മലയോര കര്‍ഷകരെയും വന്യമൃഗങ്ങള്‍ക്ക് ഭക്ഷിച്ചു തീര്‍ക്കാനുള്ള ഇരകളായാണ് സര്‍ക്കാരുകള്‍ കാണുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. വന്യമൃഗങ്ങളെ കൃഷി ഭൂമിയിലേക്ക് ഇറക്കിവിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികള്‍ക്ക് ഭൂമിപതിച്ചു നല്‍കിയത് കൊലയ്ക്ക് കൊടുക്കാനാണോ എന്നും അദ്ദേഹം ചോദിച്ചു.

ജനങ്ങള്‍ മരണ ഭീതിയുടെ നിഴലിലാണ്. ആറളത്തെ ആനമതില്‍ നിര്‍മാണം ഇഴയുന്നത് സര്‍ക്കാരിന്റെ കൃത്യവിലോപം. നിര്‍മ്മാണ പ്രവര്‍ത്തിക്ക് ഒച്ചിഴയുന്ന വേഗം. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണം. ആറളം ഫാമില്‍ ഇനിയും ആദിവാസികള്‍ കൊല്ലപ്പെട്ടാല്‍ ഭരണത്തിലിരിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല – മാര്‍ ജോസഫ് പ്ലാംപ്ലാനി വ്യക്തമാക്കി.

വനത്തില്‍ വന്യമൃഗങ്ങള്‍ പെരുകിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വനസംരക്ഷണമാണ് വനപാലകരുടെ ദൗത്യമെന്നും കര്‍ഷകരുടെ അടുക്കളയില്‍ കയറി ചട്ടി പൊക്കി നോക്കലല്ലെന്നും പറഞ്ഞു. ഇക്കാര്യം മന്ത്രി ഉദ്യോഗസ്ഥരെ അറിയിക്കണം. കര്‍ഷകരുടെ ഭൂമിയില്‍ കയറി ഒരാളെയും മര്‍ദ്ദിക്കാനോ കസ്റ്റഡിയിലെടുക്കാനോ ഇനി അനുവദിക്കില്ല. കര്‍ഷകന്റെ ഭൂമിയില്‍ പെറ്റുപെരുകുന്ന ജീവികളെ വന്യജീവിയായി കാണേണ്ട. അവയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം കര്‍ഷകര്‍ക്ക്. സ്വയം സംരക്ഷണത്തിനുള്ള അവകാശം കര്‍ഷകനുണ്ട്. കര്‍ഷകര്‍ തോക്കിന് അപേക്ഷ നല്‍കണം. ലൈസന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം – അദ്ദേഹം വ്യക്തമാക്കി.

Related Posts

‘UDF നിസഹായാവസ്ഥ കാണിച്ചു, പിഷാരടിയെ പോലും BJP തടഞ്ഞു’; LDFന് ജനങ്ങളുടെ കാര്യത്തിലാണ് താത്പര്യം; മുഖ്യമന്ത്രി
  • April 2, 2026

പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ബി ജെ പി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.BJP യെ ചെറുതായി കാണരുത്. പിഷാരടിയെ പോലും തടഞ്ഞു. മറ്റുള്ള സ്ഥലത്ത് കാണിക്കുന്നത് ഇവിടെയും കാണിച്ചു.…

Continue reading
നിയമസഭാ തിരഞ്ഞെടുപ്പ്; LDF – UDF മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും
  • April 2, 2026

സംസ്ഥാനം പോളിങ്ങ് ബൂത്തിലെത്താൻ ഇനി ഒരാഴ്ച. എൽഡിഎഫ് -യുഡിഎഫ് മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റിയിൽ ഊന്നിയുളളതാകും യുഡിഎഫ് പ്രകടന പത്രിക. എൽഡിഎഫിൻ്റെ പ്രകടന പത്രിക രാവിലെ 10 മണിക്ക് കോഴിക്കോട് മുഖ്യമന്ത്രി പിണറായി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘പോ മോനെ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണം, പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും’; വി ശിവൻകുട്ടി

‘പോ മോനെ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണം, പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും’; വി ശിവൻകുട്ടി

‘വയനാട് ഫണ്ട്‌ പിരിവ്, പണി പൂർത്തിയായാൽ മാത്രമെ കണക്ക് പുറത്തുപറയു എന്ന് സതീശൻ പറയുന്നു, ജോയിന്റ് അക്കൗണ്ടെങ്കിൽ പത്രികയിൽ പറയണ്ടേ’; എം വി ഗോവിന്ദൻ

‘വയനാട് ഫണ്ട്‌ പിരിവ്, പണി പൂർത്തിയായാൽ മാത്രമെ കണക്ക് പുറത്തുപറയു എന്ന് സതീശൻ പറയുന്നു, ജോയിന്റ് അക്കൗണ്ടെങ്കിൽ പത്രികയിൽ പറയണ്ടേ’; എം വി ഗോവിന്ദൻ

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മലയാളത്തിന്റെ മെഗാ താരങ്ങൾ ഒന്നിക്കുന്നു.. ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്

മലയാളത്തിന്റെ മെഗാ താരങ്ങൾ ഒന്നിക്കുന്നു.. ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്

ഇത് പിണറായി വിജയന്റെ അവസാന ഇലക്ഷൻ; വെല്ലുവിളിക്കാൻ വരരുത്, ജി സുധാകരൻ

ഇത് പിണറായി വിജയന്റെ അവസാന ഇലക്ഷൻ; വെല്ലുവിളിക്കാൻ വരരുത്, ജി സുധാകരൻ

‘MP എന്ന നിലയിൽ വികസനം എത്തിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല; ഇന്ദിര ഗ്യാരണ്ടി നാടിനെ മാറ്റും’: പ്രിയങ്ക ഗാന്ധി

‘MP എന്ന നിലയിൽ വികസനം എത്തിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല; ഇന്ദിര ഗ്യാരണ്ടി നാടിനെ മാറ്റും’: പ്രിയങ്ക ഗാന്ധി