അഹമ്മദാബാദ് വിമാന അപകടം; കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്ന

അഹമ്മദാബാദിൽ വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്ന നടപടി തുടരുന്നു. ഇതുവരെ 135 പേരെയാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. ബോയിംഗിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ടാറ്റ സൺസ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി. അപകടത്തിൽപ്പെട്ട വിമാനം പറത്തിയ പൈലറ്റ് സുമീത് സബർവാളിന്റെ മൃതദേഹം മുംബൈയിൽ സംസ്കരിച്ചു

24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബുകളിലാണ് ഡിഎൻഎ പരിശോധന നടക്കുന്നത്. ഇരുപതോളം ഫോറൻസിക് വിദഗ്ധരാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. തിരിച്ചറിഞ്ഞ 101 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി.

കൊല്ലപ്പെട്ട പത്തനംതിട്ട സ്വദേശി രഞ്ജിതയുടെതടക്കം മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന അമേരിക്കൻ സംഘം ഇന്നും സ്ഥലത്ത് പരിശോധന നടത്തി. ബ്ലാക്ക് ബോക്സിന്റെ പരിശോധനയും ഇന്ന് തുടരും.

ഗുരു ഗ്രാമിലെ എയർ ഇന്ത്യ ആസ്ഥാനത്ത് വച്ചാണ് ബോയിംഗിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്റ്റെഫാനി പോപ്പും ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരും കൂടിക്കാഴ്ച നടത്തിയത്. പൈലറ്റ് സുമീത് സബർവാളിന്റെ മൃതദേഹം ഇന്ന് മുംബൈയിൽ പൊതുദർശനത്തിനുശേഷം സംസ്കരിച്ചു. അപകടം ഉണ്ടായ അഹമ്മദാബാദ് – ലണ്ടൻ ഗാറ്റ്വിക് വിമാന സർവീസ് എയർ ഇന്ത്യ പുനരാരംഭിച്ചു. എ ഐ 171ന് പകരം 159 എന്ന നമ്പറാണ് വിമാനത്തിന് നൽകിയിരിക്കുന്നത്.

Related Posts

‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി
  • February 10, 2026

തുടർഭരണത്തിന് എതിരെ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർപേഴ്സൺ കെ സച്ചിദാനന്ദന് എതിരെ മന്ത്രി വി ശിവൻകുട്ടി. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പരാമർശം നടത്തിയതെന്നും വി ശിവൻകുട്ടി…

Continue reading
മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
  • February 10, 2026

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഇതോടെ അഗസ്റ്റിൽ സഹോദരങ്ങൾ പ്രതിയായ മുഴുവൻ കേസിലും കുറ്റപത്രമായി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്റ്റിൽ എന്നിവരാണ് മുഖ്യപ്രതികൾ. ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED