അര്‍ത്തുങ്കല്‍ ഹാര്‍ബറിന് സമീപം അജ്ഞാത മൃതദേഹം; വാന്‍ഹായ് കപ്പലില്‍ നിന്ന് കാണാതായ

ആലപ്പുഴയിലെ അര്‍ത്തുങ്കല്‍ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. വാന്‍ഹായ് കപ്പലില്‍ നിന്ന് കാണാതായ വിദേശ പൗരന്റെ മൃതദേഹമാണോ എന്ന് സംശയം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അര്‍ത്തുങ്കല്‍ ഫിഷ്‌ലാന്‍ഡിംഗ് സെന്ററിന് സമീപത്ത് മൃതദേഹമടിഞ്ഞത്. നാട്ടുകാരാണ് ആദ്യം കണ്ടത്. പിന്നീട് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ ഒരു വിദേശ പൗരന്റെ മൃതദേഹമാണിതെന്ന് സ്ഥിരീകരിച്ചു. എന്നാല്‍, ഇത് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്.

വാന്‍ഹായി’യിലേതെന്ന് കരുതുന്ന വസ്തുക്കള്‍ ഇന്നലെ മുതല്‍ തീരത്തേയ്ക്ക് അടിഞ്ഞു തുടങ്ങി. ആലപ്പുഴയില്‍ വാതകം നിറയ്ക്കുന്ന ടാങ്കറും സേഫ്റ്റി ബോട്ടും കരയിലെത്തി. എറണാകുളം ചെല്ലാനത്ത് തീരത്തടിഞ്ഞ വീപ്പ വാന്‍ഹായ് കപ്പലിലേത് അല്ലെന്ന് സ്ഥിരീകരിച്ചു.

ജെസിബിയുടേയും ക്രെയിനുകളുടെയും സഹായത്തോടെ ടാങ്കര്‍ കടലില്‍ നിന്ന് തീരത്തേക്ക് നീക്കിയിരുന്നു. വിദഗ്ദ സംഘം ടാങ്കറില്‍ പരിശോധന നടത്തി സുരക്ഷിതമെന്ന് ഉറപ്പു വരുത്തി. ആലപ്പുഴ പറവൂര്‍ തീരത്ത് വാന്‍ ഹായി കപ്പലിലെ സേഫ്റ്റി ബോട്ടും കരയിലടിഞ്ഞിരുന്നു. നാളെയും ആലപ്പുഴ, എറണാകുളം, കൊല്ലം തീരങ്ങളില്‍ കപ്പലിലെ വസ്തുക്കള്‍ എത്തിയേക്കുമെന്ന് കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി. ഇതോടെ തീരദേശ മേഖലകളില്‍ ജാഗ്രത തുടരുകയാണ്.

Related Posts

‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി
  • February 10, 2026

തുടർഭരണത്തിന് എതിരെ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർപേഴ്സൺ കെ സച്ചിദാനന്ദന് എതിരെ മന്ത്രി വി ശിവൻകുട്ടി. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പരാമർശം നടത്തിയതെന്നും വി ശിവൻകുട്ടി…

Continue reading
മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
  • February 10, 2026

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഇതോടെ അഗസ്റ്റിൽ സഹോദരങ്ങൾ പ്രതിയായ മുഴുവൻ കേസിലും കുറ്റപത്രമായി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്റ്റിൽ എന്നിവരാണ് മുഖ്യപ്രതികൾ. ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED