അമേരിക്കയ്ക്ക് മുന്നില്‍ തലകുനിക്കില്ല, ഉപരോധം റഷ്യന്‍ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കില്ല: പുടിന്‍

അമേരിക്കയ്ക്ക് മുന്നില്‍ തലകുനിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. അമേരിക്കയുടെയോ മറ്റെതെങ്കിലും രാജ്യങ്ങളുടെയോ സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്ന് റഷ്യ വ്യക്തമാക്കി. അമേരിക്കയുടെ റഷ്യന്‍ എണ്ണക്കമ്പനികള്‍ക്കെതിരായ ഉപരോധം റഷ്യ- അമേരിക്ക ബന്ധത്തെ ശക്തിപ്പെടുത്താത്ത ശത്രുതാപരമായ പ്രവൃത്തിയെന്ന് പുടിന്‍ പറഞ്ഞു. റഷ്യന്‍ പ്രദേശങ്ങള്‍ ലക്ഷ്യം വച്ചുള്ള ഏത് ആക്രമണത്തിനും കനത്ത തിരിച്ചടി നല്‍കും. (Putin says he will never bow to US)

അമേരിക്കന്‍ ഉപരോധത്തിന് ചില പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കുമെങ്കിലും റഷ്യയുടെ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കില്ലെന്നാണ് പുടിന്റെ വിലയിരുത്തല്‍. റഷ്യന്‍ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റിനും ലൂക്കോയിലുമെതിരായ അമേരിക്കന്‍ ഉപരോധത്തെപ്പറ്റി പ്രതികരിക്കുകയായിരുന്നു പുടിന്‍. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയ്ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നാണ് ട്രംപിന്റെ വിശദീകരണം.

അമേരിക്കയുടെ ഉപരോധം ആഗോള എണ്ണവിലയില്‍ അഞ്ച് ശതമാനം വര്‍ധനയുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതിനു പിന്നാലെയാണ് റഷ്യന്‍ എണ്ണ കമ്പനികള്‍ക്കുനേരെ ട്രംപ് ഉപരോധം ഏര്‍പ്പെടുത്തിയത്. യുദ്ധം അവസാനിപ്പിക്കാന്‍ പുടിന്‍ വിസമ്മതിക്കുന്നതിനാലാണ് പുതിയ ഉപരോധങ്ങള്‍ ആവശ്യമായി വന്നതെന്നും റഷ്യയുടെ യുദ്ധയന്ത്രത്തിന് ധനസഹായം നല്‍കുന്നത് ഈ എണ്ണ കമ്പനികളാണെന്നും യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പ്രതികരിച്ചിരുന്നു.

Related Posts

ഹിന്ദുവിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ കേരളത്തിലെത്തിയാൽ ഒന്നും പറയുന്നില്ല, ബിജെപി ആഗ്രഹം ഇടതുപക്ഷം ജയിക്കണമെന്ന്; രാഹുൽ ഗാന്ധി
  • March 31, 2026

സിപിഐഎം തീവ്രലതുപക്ഷമായി മാറിയെന്നും സിപിഐഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ കൂട്ടുകച്ചവടമാണെന്നും രാഹുൽ ഗാന്ധി. കണ്ണൂരിൽ യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദൻ. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണൻ എന്നിവരടക്കം…

Continue reading
‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; വർ​ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല’; മുഖ്യമന്ത്രി
  • March 31, 2026

നേമത്ത് എസ്ഡിപിഐയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ തവണ പിന്തുണച്ചു എന്ന് പറയുമ്പോൾ, നേമത്തെ പ്രത്യേക സാഹചര്യം കൂടി കാണണം. തുറന്ന അക്കൗണ്ട് പൂട്ടിക്കും എന്ന് പ്രഖ്യാപിച്ചാണ് 2021ൽ മത്സരിച്ചത്. ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി

‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി