അതിരപ്പള്ളിയിൽ ചികിത്സ നൽകി മടക്കി അയച്ച കൊമ്പന്റെ നില അതീവ ഗുരുതരം

അതിരപ്പള്ളിയിൽ ചികിത്സ നൽകി കാട്ടിലേക്ക് മടക്കി അയച്ച കാട്ടാനയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കുളിരാംതോട് ജനവാസ മേഖലക്ക് സമീപമാണ് നിലവിൽ ആനയെ കണ്ടെത്തിയിട്ടുള്ളതെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ആനയുടെ ജീവൻ രക്ഷിക്കുന്നതിനായി വീണ്ടും ചികിത്സ നൽകാൻ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ഏകദേശം 15 വയസ്സോളം പ്രായമുള്ള കൊമ്പനാനയെ കഴിഞ്ഞ മാസം 19-നാണ് വനം വകുപ്പ് മയക്കുവെടി വെച്ച് പിടികൂടി ചികിത്സ നൽകിയത്. കാലടി പ്ലാന്റേഷനിലെ എ ബ്ലോക്കിൽ വെച്ചാണ് ആനയുടെ കാലിൽ വലിയ മുറിവും പഴുപ്പും കണ്ടെത്തിയത്. അന്ന് മുറിവിൽ ചികിത്സ നൽകിയ ശേഷം ആനയെ കാട്ടിലേക്ക് തിരികെ അയക്കുകയായിരുന്നു.

എന്നാൽ ആനയുടെ നില ഇപ്പോളും ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും ചികിത്സ നൽകാനുള്ള തീരുമാനം. ഇന്നലെ എറണാകുളത്തു നിന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർമാർ സ്ഥലത്തെത്തി ആനയെ പരിശോധിച്ചിരുന്നു.

നിലവിൽ ആനയ്ക്ക് നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ആഹാരത്തിലൂടെയാണ് വനം വകുപ്പ് ഇപ്പോൾ മരുന്ന് നൽകുന്നത്. ആനയുടെ സ്ഥിതി അതീവ ഗൗരവമായതിനാൽ അതിന്റെ ചലനങ്ങളും ആരോഗ്യനിലയും പ്രത്യേകം നിരീക്ഷിക്കാൻ വനം വകുപ്പ് ഒരു സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ട്. കുളിരാംതോട് ജനവാസ മേഖലക്ക് സമീപം തുടരുന്ന ആനയെ രക്ഷപ്പെടുത്താനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതർ.

Related Posts

ഹിന്ദുവിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ കേരളത്തിലെത്തിയാൽ ഒന്നും പറയുന്നില്ല, ബിജെപി ആഗ്രഹം ഇടതുപക്ഷം ജയിക്കണമെന്ന്; രാഹുൽ ഗാന്ധി
  • March 31, 2026

സിപിഐഎം തീവ്രലതുപക്ഷമായി മാറിയെന്നും സിപിഐഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ കൂട്ടുകച്ചവടമാണെന്നും രാഹുൽ ഗാന്ധി. കണ്ണൂരിൽ യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദൻ. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണൻ എന്നിവരടക്കം…

Continue reading
‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; വർ​ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല’; മുഖ്യമന്ത്രി
  • March 31, 2026

നേമത്ത് എസ്ഡിപിഐയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ തവണ പിന്തുണച്ചു എന്ന് പറയുമ്പോൾ, നേമത്തെ പ്രത്യേക സാഹചര്യം കൂടി കാണണം. തുറന്ന അക്കൗണ്ട് പൂട്ടിക്കും എന്ന് പ്രഖ്യാപിച്ചാണ് 2021ൽ മത്സരിച്ചത്. ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി

‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി