എഐസിസി സോഷ്യല്‍ മീഡിയ ക്യാംപെയ്‌നിങ് ഗ്രൂപ്പില്‍ നിന്ന് പി സരിനെ പുറത്താക്കി. ഗ്രൂപ്പ് അഡ്മിന്‍മാരില്‍ ഒരാള്‍ ആയിരുന്നു സരിന്‍. സരിന്‍ അംഗമായിട്ടുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് മറ്റൊരംഗം അദ്ദേഹത്തെ നീക്കം ചെയ്യുകയായിരുന്നു. എഐസിസിയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ കാര്യങ്ങള്‍ കേരളത്തില്‍ കൈകാര്യം ചെയ്യുന്ന വളരെ പ്രധാനപ്പെട്ട ഗ്രൂപ്പാണിത്. സരിന്‍ ഉള്‍പ്പടെ നിരവധി അഡ്മിന്‍മാര്‍ ഈ ഗ്രൂപ്പിലുണ്ട്. വിടി ബല്‍റാം ഉള്‍പ്പടെയുള്ള നേതാക്കളും ഗ്രൂപ്പില്‍ ഉണ്ട്. ഈ ഗ്രൂപ്പില്‍ നിന്നാണ് സരിനെ പുറത്താക്കിയിരിക്കുന്നത്.’പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സിപിഐഎം സ്ഥാനാര്‍ത്ഥിയാവാന്‍ സരിന്‍ സമ്മതം മൂളിയെന്നാണ് വിവരം. സരിന്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയാവുന്നതോടെ പാലക്കാട് മത്സരം കടുക്കും. എതിര്‍ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലും എത്തുന്നതോടെ പാലക്കാട് വാശിയേറിയ പോരാട്ടം നടക്കും.
മലയാളത്തിന്റെ എം ടി വിടവാങ്ങി | MT Vasudevan Nair – Live Blog
സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിച്ച എംടി ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടർന്ന് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു.…