ഉത്തരാഖണ്ഡിലെ മദ്രസകളിൽ സംസ്കൃതം നിർബന്ധമാക്കാൻ നീക്കം

സംസ്ഥാനത്തുടനീളമുള്ള 416 മദ്രസകളിൽ സംസ്‌കൃതം നിർബന്ധിത വിഷയമാക്കാൻ പദ്ധതിയിട്ട് ഉത്തരാഖണ്ഡ് മദ്രസ വിദ്യാഭ്യാസ ബോർഡ് . ഇതിനായി മദ്രസ ബോർഡ് നടപടികൾ ആരംഭിച്ചു. സമഗ്രമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി എന്നാണ് വിശദീകരണം. സംസ്കൃതത്തെ കൂടാതെ കമ്പ്യൂട്ടറും പഠനവും ഉൾപ്പെടുത്തും. സംസ്കൃത വകുപ്പുമായി ധാരണപത്രം ഒപ്പുവയ്ക്കാൻ ഔപചാരിക നിർദ്ദേശം തയ്യാറാക്കി.

ബോർഡ് മദ്രസകളിൽ എൻസിഇആർടി സിലബസും അവതരിപ്പിച്ചു. ഈ വർഷം വിദ്യാർത്ഥികൾക്ക് 95 ശതമാനത്തിലധികം വിജയം ലഭിച്ചുവെന്ന് യുഎംഇബി ചെയർപേഴ്സൺ മുഫ്തി ഷാമൂൺ ഖാസ്മി പറഞ്ഞു.പാഠ്യപദ്ധതിയിൽ സംസ്‌കൃതം ചേർക്കുന്നത് അവരുടെ വിദ്യാഭ്യാസ വളർച്ചയെ ഗണ്യമായി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സംസ്‌കൃത വകുപ്പിലെ ഉദ്യോഗസ്ഥരുമായി ഒന്നിലധികം മീറ്റിംഗുകൾ നടത്തിയിട്ടുണ്ടെന്നും ഉടൻ തന്നെ നല്ല പ്രതികരണം ലഭിക്കുമെന്ന വിശ്വാസത്തിലാണെന്നും ഖാസ്മി വ്യക്തമാക്കി.സർക്കാർ അനുമതി ലഭിച്ചാൽ, ഈ മദ്രസകൾ പുതിയ പാഠ്യപദ്ധതി നടപ്പിലാക്കുന്നതിനായി സംസ്കൃത അധ്യാപകരെ റിക്രൂട്ട് ചെയ്യാൻ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇതിനകം 100 ലധികം മദ്രസകളിൽ അറബിക് പഠിപ്പിക്കുന്നുണ്ട്, സംസ്‌കൃത ക്ലാസുകൾ ഉടൻ ആരംഭിക്കാൻ കഴിഞ്ഞാൽ വളരെ നല്ലകാര്യമായിരിക്കും. മൗലവിമാരും പണ്ഡിറ്റുകളും പഠിപ്പിക്കുന്നത് ഞങ്ങളുടെ വിദ്യാർത്ഥികളെ നല്ല രീതിയിൽ വളർത്തുന്നതിൽ കാര്യമായി സഹായിക്കും. വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 117 മദ്രസകളും മാതൃകാ സ്ഥാപനങ്ങളാക്കി മാറ്റാൻ പദ്ധതിയിടുന്നതായി ബോർഡ് ചെയർപേഴ്‌സൺ ഷദാബ് ഷംസ് പറഞ്ഞു.

വിദ്യാർത്ഥികളിൽ ദേശീയതാബോധം വളർത്തിയെടുക്കാൻ വിമുക്തഭടന്മാരെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡിൽ ആയിരത്തോളം മദ്രസകളുള്ളതിനാൽ കൂടുതൽ മദ്രസകൾ ബോർഡിൽ രജിസ്റ്റർ ചെയ്യുന്നുണ്ട് , അവ നവീകരിക്കാനുള്ള ശ്രമത്തിലാണിപ്പോൾ.

Related Posts

പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം ദിവസവും തുടരുന്നു. കേന്ദ്രസർക്കാരും മിഡിൽ ഈസ്റ്റിലെ എംബസികളും വിഷയത്തിൽ ഇടപെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എല്ലാവരും സ്വയം സംരക്ഷണം ഒരുക്കുകയാണ് വേണ്ടത്.
  • March 4, 2026

സുരക്ഷിതമായി ഇരിക്കുവാൻ പരമാവധി ശ്രമിക്കുക. എവിടുന്നൊക്കെയാണ് ആക്രമണം ഉണ്ടാകുന്നത് എന്ന് അറിയാൻ കഴിയാത്ത സാഹചര്യമാണ്. കേന്ദ്രസർക്കാർ ഇന്ത്യക്കാരുടെ മുഴുവൻ കാര്യങ്ങളും നോക്കുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം ഗൾഫ് മേഖല ശാന്തമാകുന്നതിനിടെ ദുബായിൽ വീണ്ടും ഇറാന്‍റെ ഡ്രോൺ ആക്രമണം ഉണ്ടായി. യുഎസ്…

Continue reading
20 കോടി ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി പോയി; പരാതിയുമായി പാഴൂര്‍ സ്വദേശി റിട്ട. എഎസ്‌ഐ
  • February 21, 2026

20 കോടി രൂപയുടെ ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടെന്ന് പരാതി. എറണാകുളം പാഴൂര്‍ സ്വദേശിയായ റിട്ട. എഎസ്‌ഐ കെ.കെ സജിമോനാണ് പരാതിയുമായി പോലീസിനെയും കോടതിയെയും സമീപിച്ചത്. ജനുവരി 24 ന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിനാണ് സജിമോന്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘കേരളത്തിൻ്റെ നട്ടെല്ല് തകർന്നുകിടക്കുന്നു, പിണറായിയും കൂട്ടരും അടുത്തമാസം സ്ഥലംവിടും; UDF വന്നാൽ സമഗ്രമേഖലയിലും വികസനം’; വി ഡി സതീശൻ

‘കേരളത്തിൻ്റെ നട്ടെല്ല് തകർന്നുകിടക്കുന്നു, പിണറായിയും കൂട്ടരും അടുത്തമാസം സ്ഥലംവിടും; UDF വന്നാൽ സമഗ്രമേഖലയിലും വികസനം’; വി ഡി സതീശൻ

വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും; ഒഴിവാക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം തള്ളി

വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും; ഒഴിവാക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം തള്ളി

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവർ ഇ ഡിയ്ക്ക് മുന്നിൽ ഹാജരായി

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവർ ഇ ഡിയ്ക്ക് മുന്നിൽ ഹാജരായി

ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

പ്രവർത്തകർക്കൊപ്പം എഐസിസി ആസ്ഥാനത്ത് ഹോളി ആഘോഷിച്ച് രാഹുൽ ഗാന്ധി, കേരളത്തിൽ കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് സച്ചിൻ പൈലറ്റ്

പ്രവർത്തകർക്കൊപ്പം എഐസിസി ആസ്ഥാനത്ത് ഹോളി ആഘോഷിച്ച് രാഹുൽ ഗാന്ധി, കേരളത്തിൽ കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് സച്ചിൻ പൈലറ്റ്