ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി ഉത്തരവ്; ദേവസ്വങ്ങളുടെ ആശങ്ക പരിഗണിക്കും, വിശദമായി പരിശോധിക്കാൻ വനം വകുപ്പ്

സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കിയ ഹൈക്കോടതി ഉത്തരവ് വിശദമായി പരിശോധിക്കാൻ വനം വകുപ്പ്. ഇതുമായി ബന്ധപ്പെട്ട ദേവസ്വങ്ങളുടെ ആശങ്ക പരിഗണിക്കുമെന്നും ആവശ്യമെങ്കിൽ പുനഃ പരിശോധന ഹർജി നൽകാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും വനം വകുപ്പ് വ്യക്തമാക്കി.

ഹൈക്കോടതിയുടെ മാര്‍ഗനിർദേശങ്ങൾക്കെതിരെ തിരുവമ്പാടി ദേവസ്വം രംഗത്തെത്തിയിരുന്നു. നിലവിലെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ പൂരത്തിലെ മഠത്തില്‍ വരവടക്കം നടത്താന്‍ കഴിയില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു. തൃശ്ശൂര്‍ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യമെന്നും അദ്ദേഹം വിമര്‍ശിച്ചു. ആനകള്‍ക്കടുത്തുനിന്ന് എട്ടു മീറ്റര്‍ ദൂരം എന്നത് പൂരത്തിന്റെ എല്ലാ ചടങ്ങുകളെയും തടസ്സപ്പെടുത്തുമെന്നും കെ ഗിരീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ആനകള്‍ തമ്മില്‍ നിശ്ചിതകലം പാലിക്കണമെന്ന നിര്‍ദ്ദേശം മഠത്തില്‍ വരവും ഇലഞ്ഞിത്തറമേളവും തൃശ്ശൂര്‍പൂരത്തെയും തകര്‍ക്കുന്നതാണെന്നും ആനയുടെ മുന്നില്‍ നിന്നാണോ പിന്നില്‍ നിന്നാണോ എട്ടു മീറ്റര്‍ അകലം പാലിക്കേണ്ടത് എന്നത് ഉത്തരവില്‍ വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതിലാണ് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് പ്രധാന മാര്‍ഗനിര്‍ദേശം. ജില്ലാ തല സമിതി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നല്‍കേണ്ടത്.ജസ്റ്റിസ്‌ എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ്‌ എ ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിര്‍ത്തരുതെന്നത് ഉള്‍പ്പെടെ മറ്റു നിരവധി മാര്‍ഗനിര്‍ദേശങ്ങളും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. നല്ല ഭക്ഷണം, വിശ്രമം എന്നിവക്കൊപ്പം എഴുന്നള്ളിക്കാൻ ആവശ്യമായ സ്ഥലം, പൊതുജനങ്ങളിൽ നിന്ന് നിശ്ചിത ദൂരം എന്നിവ പരിശോധിച്ച് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.

സർക്കാർ തലത്തിൽ ഉള്ള ഡോക്ടർമാർ ആയിരിക്കണം ആനകള്‍ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകേണ്ടത്.ഉത്തരവ് ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ജില്ലകള്‍ തോറും കമ്മിറ്റികള്‍ ഉണ്ടാക്കണം. ഇതിൽ ആനിമൽ വെല്‍ഫെയര്‍ ബോര്‍ഡിന്‍റെ അംഗത്തെയും ഉള്‍പ്പെടുത്തണം. എഴുന്നള്ളിപ്പിൽ ആനകള്‍ തമ്മിലുള്ള അകലം മൂന്നു മീറ്റര്‍ ആയിരിക്കണം. ഈ മാനദണ്ഡം പാലിക്കുന്നുണ്ടോവെന്ന് ഉറപ്പുവരുത്തണം. കേസിൽ നാല് ദേവസ്വങ്ങളെയും കോടതി സ്വമേധയാ കക്ഷി ചേർത്തു.

എഴുന്നള്ളിപ്പിനിടെ എലിഫന്‍റ് സ്ക്വാഡ് എന്ന പേരിൽ ആളുകളെ നിയോഗിക്കുന്നതിനും ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. ആനകളെ പിടികൂടാൻ ക്യാപ്ച്ചർ ബെൽറ്റ് ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിട്ടു. ഗുരുവായൂർ, കൊച്ചിൻ, തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡുകൾക്ക് ആണ് നിർദേശം.

Related Posts

പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം ദിവസവും തുടരുന്നു. കേന്ദ്രസർക്കാരും മിഡിൽ ഈസ്റ്റിലെ എംബസികളും വിഷയത്തിൽ ഇടപെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എല്ലാവരും സ്വയം സംരക്ഷണം ഒരുക്കുകയാണ് വേണ്ടത്.
  • March 4, 2026

സുരക്ഷിതമായി ഇരിക്കുവാൻ പരമാവധി ശ്രമിക്കുക. എവിടുന്നൊക്കെയാണ് ആക്രമണം ഉണ്ടാകുന്നത് എന്ന് അറിയാൻ കഴിയാത്ത സാഹചര്യമാണ്. കേന്ദ്രസർക്കാർ ഇന്ത്യക്കാരുടെ മുഴുവൻ കാര്യങ്ങളും നോക്കുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം ഗൾഫ് മേഖല ശാന്തമാകുന്നതിനിടെ ദുബായിൽ വീണ്ടും ഇറാന്‍റെ ഡ്രോൺ ആക്രമണം ഉണ്ടായി. യുഎസ്…

Continue reading
20 കോടി ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി പോയി; പരാതിയുമായി പാഴൂര്‍ സ്വദേശി റിട്ട. എഎസ്‌ഐ
  • February 21, 2026

20 കോടി രൂപയുടെ ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടെന്ന് പരാതി. എറണാകുളം പാഴൂര്‍ സ്വദേശിയായ റിട്ട. എഎസ്‌ഐ കെ.കെ സജിമോനാണ് പരാതിയുമായി പോലീസിനെയും കോടതിയെയും സമീപിച്ചത്. ജനുവരി 24 ന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിനാണ് സജിമോന്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘കേരളത്തിൻ്റെ നട്ടെല്ല് തകർന്നുകിടക്കുന്നു, പിണറായിയും കൂട്ടരും അടുത്തമാസം സ്ഥലംവിടും; UDF വന്നാൽ സമഗ്രമേഖലയിലും വികസനം’; വി ഡി സതീശൻ

‘കേരളത്തിൻ്റെ നട്ടെല്ല് തകർന്നുകിടക്കുന്നു, പിണറായിയും കൂട്ടരും അടുത്തമാസം സ്ഥലംവിടും; UDF വന്നാൽ സമഗ്രമേഖലയിലും വികസനം’; വി ഡി സതീശൻ

വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും; ഒഴിവാക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം തള്ളി

വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും; ഒഴിവാക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം തള്ളി

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവർ ഇ ഡിയ്ക്ക് മുന്നിൽ ഹാജരായി

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവർ ഇ ഡിയ്ക്ക് മുന്നിൽ ഹാജരായി

ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

പ്രവർത്തകർക്കൊപ്പം എഐസിസി ആസ്ഥാനത്ത് ഹോളി ആഘോഷിച്ച് രാഹുൽ ഗാന്ധി, കേരളത്തിൽ കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് സച്ചിൻ പൈലറ്റ്

പ്രവർത്തകർക്കൊപ്പം എഐസിസി ആസ്ഥാനത്ത് ഹോളി ആഘോഷിച്ച് രാഹുൽ ഗാന്ധി, കേരളത്തിൽ കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് സച്ചിൻ പൈലറ്റ്