ആറന്മുളയില്‍ വീണാ ജോര്‍ജ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന് ആന്റോ ആന്റണി; 30000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വീണാ ജോര്‍ജ്

ത്രികോണമത്സരം നടക്കുന്ന ആറന്മുളയില്‍ മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ വലിയ ആത്മവിശ്വാസത്തിലാണ്. പരസ്യപ്രചാരണം അവസാനിക്കുന്ന ഘട്ടത്തിലും ആരോപണ പ്രത്യാരോപണങ്ങളുമായി തിരഞ്ഞെടുപ്പുകളം കൂടുതല്‍ ചൂട് പിടിച്ചു. മുന്‍ തിരഞ്ഞെടുപ്പുകളെക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ഇക്കുറി താന്‍ ജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജ് പറഞ്ഞു. അമിത ആത്മവിശ്വാസം കൊണ്ടല്ല ഭൂരിപക്ഷം പറഞ്ഞത്. തനിക്ക് നാടിന്റെ മനസ്സറിയാമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

ആറന്‍മുളയില്‍ ഇടതുപക്ഷ ജനാഥിപത്യ മുന്നണി 30000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും. 2021നേക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കും. അമിതാത്മവിശ്വാസമല്ല; ഈ മണ്ഡലത്തിലെ വോട്ടര്‍മാരെ തനിക്ക് അറിയാം. ആന്റോ ആന്റണി എംപി കല്ലിട്ട സ്റ്റേഡിയം ഇപ്പോഴും കാടുപിടിച്ച് കിടക്കുന്നു. അദ്ദേഹമാണ് താന്‍ മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് പറയുന്നത്. ഹര്‍ഷിന മണ്ഡലത്തിലെത്തി യുഡിഎഫിന് വേണ്ടി പ്രചരണം നടത്തിയത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ. ഇതില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്. സര്‍ക്കാര്‍ ആരോഗ്യസംവിധാനത്തെ പ്രതിപക്ഷം ആക്രമിച്ചത് മരുന്ന് കമ്പനികളില്‍ നിന്ന് പണം വാങ്ങി. സത്യം ജനങ്ങള്‍ തിരിച്ചറിയും – വീണാ ജോര്‍ജ് പറഞ്ഞു.

ആരോഗ്യ ദിനത്തില്‍ ആരോഗ്യമുള്ള ആറന്മുളയെ വീണ്ടെടുക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ഥി നടത്തിയ പ്രഭാത നടത്തത്തില്‍ എംപി ആന്റോ ആന്റണി വീണ ജോര്‍ജിനെ കടന്നാക്രമിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് ആന്റോ ആന്റണി പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കിയും വിജയപ്രതീക്ഷ പങ്കുവെച്ചു. മണ്ഡലത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചത് ഗുണം ചെയ്‌തെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. എഫ്‌സിആര്‍എ അടക്കമുള്ള വിഷയങ്ങള്‍ ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. രണ്ടും മൂന്നും സ്ഥാനത്തേക്ക് എല്‍ഡിഎഫും യുഡിഎഫും മത്സരിച്ചോട്ടെ. ഒന്നാം സ്ഥാനം ബിജെപിക്ക് ആയിരിക്കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Related Posts

‘ഡിയര്‍ ശ്രീ രേവന്ത് റെഡ്ഡി’; ‘ഡാഷ് മോനേ രേവന്താ’ പരാമര്‍ശത്തിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രിക്ക് കത്തുമായി പിണറായി വിജയന്‍
  • April 7, 2026

‘ഡാഷ് മോനേ രേവന്താ’ പരാമര്‍ശത്തിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രിക്ക് കത്തുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഡിയര്‍ ശ്രീ രേവന്ത് റെഡ്ഡി’ എന്ന അഭിസംബോധനയോടെയാണ് മുഖ്യമന്ത്രി കത്തയച്ചത്. കേരളം കൈവരിച്ച നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രിയുടെ കത്ത്. ഒരു മുതിര്‍ന്ന നേതാവ് എന്ന…

Continue reading
ഒന്നുകൂടി സമനില തെറ്റിയിരുന്നെങ്കില്‍ മുഖ്യമന്ത്രി ആ ഡാഷ് പൂരിപ്പിച്ചേനെ, ബാക്കി പറഞ്ഞില്ലല്ലോ ഭാഗ്യം: വി ഡി സതീശന്‍
  • April 7, 2026

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഡാഷ് മോനേ എന്ന് മാത്രം പറഞ്ഞ് നിര്‍ത്തിയത് ഭാഗ്യമെന്നും ഒന്നുകൂടി സമനില തെറ്റിയാല്‍ മുഖ്യമന്ത്രി അത് പൂരിപ്പിച്ചേനെയെന്നും വി ഡി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ഡിയര്‍ ശ്രീ രേവന്ത് റെഡ്ഡി’; ‘ഡാഷ് മോനേ രേവന്താ’ പരാമര്‍ശത്തിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രിക്ക് കത്തുമായി പിണറായി വിജയന്‍

‘ഡിയര്‍ ശ്രീ രേവന്ത് റെഡ്ഡി’; ‘ഡാഷ് മോനേ രേവന്താ’ പരാമര്‍ശത്തിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രിക്ക് കത്തുമായി പിണറായി വിജയന്‍

ഒന്നുകൂടി സമനില തെറ്റിയിരുന്നെങ്കില്‍ മുഖ്യമന്ത്രി ആ ഡാഷ് പൂരിപ്പിച്ചേനെ, ബാക്കി പറഞ്ഞില്ലല്ലോ ഭാഗ്യം: വി ഡി സതീശന്‍

ഒന്നുകൂടി സമനില തെറ്റിയിരുന്നെങ്കില്‍ മുഖ്യമന്ത്രി ആ ഡാഷ് പൂരിപ്പിച്ചേനെ, ബാക്കി പറഞ്ഞില്ലല്ലോ ഭാഗ്യം: വി ഡി സതീശന്‍

‘അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മലാ സീതാരാമന്‍ എന്നിവരുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയത് എന്തിന്?’; മുഖ്യമന്ത്രിയോട് കെ സി വേണുഗോപാല്‍

‘അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മലാ സീതാരാമന്‍ എന്നിവരുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയത് എന്തിന്?’; മുഖ്യമന്ത്രിയോട് കെ സി വേണുഗോപാല്‍

യുദ്ധസാഹചര്യത്തിൽ കൈത്താങ്ങ് പ്രഖ്യാപിക്കുമോ?

യുദ്ധസാഹചര്യത്തിൽ കൈത്താങ്ങ് പ്രഖ്യാപിക്കുമോ?

“ഞങ്ങൾക്ക് എല്ലാം ചെയ്തത് തന്നത് ഇടത് സർക്കാർ”; തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം

“ഞങ്ങൾക്ക് എല്ലാം ചെയ്തത് തന്നത് ഇടത് സർക്കാർ”; തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം

വീട് വാഗ്‌ദാനം നൽകി പണം പിരിച്ച് വഞ്ചിച്ചു; വി ഡി സതീശൻ, സണ്ണി ജോസഫ് , K സുധാകരൻ എന്നിവർക്കെതിരെ പരാതി നൽകി വയനാട്ടിലെ ദുരന്തബാധിതർ

വീട് വാഗ്‌ദാനം നൽകി പണം പിരിച്ച് വഞ്ചിച്ചു; വി ഡി സതീശൻ, സണ്ണി ജോസഫ് , K സുധാകരൻ എന്നിവർക്കെതിരെ പരാതി നൽകി വയനാട്ടിലെ ദുരന്തബാധിതർ