ശബരിമലയിലെ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശനം അനുവദിച്ചാല്‍ ആരാധനാ സ്വഭാവം മാറും; കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍. യുവതീ പ്രവേശനം അനുവദിച്ചാല്‍ ആരാധനാ സ്വഭാവം മാറുമെന്ന് വാദം. വിശ്വാസ വിഷയത്തില്‍ കോടതികള്‍ ഇടപെടരുതെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ വാദങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എഴുതി നല്‍കി. യുവതീ പ്രവേശന ഹര്‍ജികളില്‍ വിശാല ഭരണഘടനാ ബെഞ്ചില്‍ ഇന്നുമുതല്‍ വാദം കേള്‍ക്കും. യുവതീ പ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദം മറ്റന്നാള്‍ വരെ തുടരും.

ശബരിമലയിലെ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരമാണ്. യുവതി പ്രവേശനം അനുവദിച്ചാല്‍ ആരാധനാ സ്വഭാവം മാറും. വിശ്വാസവിഷയങ്ങളില്‍ കോടതികള്‍ ഇടപെടരുത് – കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 246 പേജുള്ള വാദമാണ് കേന്ദ്രത്തിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സമര്‍പ്പിച്ചത്.

പുനഃപരിശോധന ഹര്‍ജികളെ പിന്തുണയ്ക്കുന്നവരുടെ വാദം ആയിരിക്കും ഇന്ന് ആരംഭിക്കുക. മറ്റന്നാള്‍ വരെയാണ് പുനഃപരിശോധനാ ഹര്‍ജികളെ പിന്തുണയ്ക്കുന്നവര്‍ക്ക് വാദം ഉന്നയിക്കാന്‍ ഉള്ള സമയം. പുനഃപരിശോധനയെ അനുകൂലിക്കുന്നവര്‍ക്കൊപ്പം വാദത്തിന് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നോഡല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കിയിരുന്നു.

നേരത്തെ പുനഃപരിശോധനയെ എതിര്‍ക്കുന്ന വിഭാഗത്തില്‍ ആയിരുന്നു സംസ്ഥാനത്തിന് സമയം അനുവദിച്ചിരുന്നത്. അനിവാര്യ മഹാചാരങ്ങളില്‍ തീരുമാനമെടുക്കേണ്ടത് മതപണ്ഡിതര്‍ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍നിര്‍ത്തുന്ന വാദം. യുവതി പ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വാദങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ വിശാല ഭരണഘടന ബഞ്ചില്‍ ജസ്റ്റിസ് മാരായ എം എം സുന്ദരേഷ്, എ അമാനുള്ള, അരവിന്ദ് കുമാര്‍, എ ജെ മസീഹ്, പി ബി വരാലെ, ആര്‍ മഹാദേവന്‍, ജോയ്മാല ബാഗ്ചി, ബി വി നാഗരത്‌ന തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍.

Related Posts

‘ഡിയര്‍ ശ്രീ രേവന്ത് റെഡ്ഡി’; ‘ഡാഷ് മോനേ രേവന്താ’ പരാമര്‍ശത്തിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രിക്ക് കത്തുമായി പിണറായി വിജയന്‍
  • April 7, 2026

‘ഡാഷ് മോനേ രേവന്താ’ പരാമര്‍ശത്തിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രിക്ക് കത്തുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഡിയര്‍ ശ്രീ രേവന്ത് റെഡ്ഡി’ എന്ന അഭിസംബോധനയോടെയാണ് മുഖ്യമന്ത്രി കത്തയച്ചത്. കേരളം കൈവരിച്ച നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രിയുടെ കത്ത്. ഒരു മുതിര്‍ന്ന നേതാവ് എന്ന…

Continue reading
ഒന്നുകൂടി സമനില തെറ്റിയിരുന്നെങ്കില്‍ മുഖ്യമന്ത്രി ആ ഡാഷ് പൂരിപ്പിച്ചേനെ, ബാക്കി പറഞ്ഞില്ലല്ലോ ഭാഗ്യം: വി ഡി സതീശന്‍
  • April 7, 2026

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഡാഷ് മോനേ എന്ന് മാത്രം പറഞ്ഞ് നിര്‍ത്തിയത് ഭാഗ്യമെന്നും ഒന്നുകൂടി സമനില തെറ്റിയാല്‍ മുഖ്യമന്ത്രി അത് പൂരിപ്പിച്ചേനെയെന്നും വി ഡി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ഡിയര്‍ ശ്രീ രേവന്ത് റെഡ്ഡി’; ‘ഡാഷ് മോനേ രേവന്താ’ പരാമര്‍ശത്തിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രിക്ക് കത്തുമായി പിണറായി വിജയന്‍

‘ഡിയര്‍ ശ്രീ രേവന്ത് റെഡ്ഡി’; ‘ഡാഷ് മോനേ രേവന്താ’ പരാമര്‍ശത്തിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രിക്ക് കത്തുമായി പിണറായി വിജയന്‍

ഒന്നുകൂടി സമനില തെറ്റിയിരുന്നെങ്കില്‍ മുഖ്യമന്ത്രി ആ ഡാഷ് പൂരിപ്പിച്ചേനെ, ബാക്കി പറഞ്ഞില്ലല്ലോ ഭാഗ്യം: വി ഡി സതീശന്‍

ഒന്നുകൂടി സമനില തെറ്റിയിരുന്നെങ്കില്‍ മുഖ്യമന്ത്രി ആ ഡാഷ് പൂരിപ്പിച്ചേനെ, ബാക്കി പറഞ്ഞില്ലല്ലോ ഭാഗ്യം: വി ഡി സതീശന്‍

‘അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മലാ സീതാരാമന്‍ എന്നിവരുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയത് എന്തിന്?’; മുഖ്യമന്ത്രിയോട് കെ സി വേണുഗോപാല്‍

‘അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മലാ സീതാരാമന്‍ എന്നിവരുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയത് എന്തിന്?’; മുഖ്യമന്ത്രിയോട് കെ സി വേണുഗോപാല്‍

യുദ്ധസാഹചര്യത്തിൽ കൈത്താങ്ങ് പ്രഖ്യാപിക്കുമോ?

യുദ്ധസാഹചര്യത്തിൽ കൈത്താങ്ങ് പ്രഖ്യാപിക്കുമോ?

“ഞങ്ങൾക്ക് എല്ലാം ചെയ്തത് തന്നത് ഇടത് സർക്കാർ”; തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം

“ഞങ്ങൾക്ക് എല്ലാം ചെയ്തത് തന്നത് ഇടത് സർക്കാർ”; തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം

വീട് വാഗ്‌ദാനം നൽകി പണം പിരിച്ച് വഞ്ചിച്ചു; വി ഡി സതീശൻ, സണ്ണി ജോസഫ് , K സുധാകരൻ എന്നിവർക്കെതിരെ പരാതി നൽകി വയനാട്ടിലെ ദുരന്തബാധിതർ

വീട് വാഗ്‌ദാനം നൽകി പണം പിരിച്ച് വഞ്ചിച്ചു; വി ഡി സതീശൻ, സണ്ണി ജോസഫ് , K സുധാകരൻ എന്നിവർക്കെതിരെ പരാതി നൽകി വയനാട്ടിലെ ദുരന്തബാധിതർ