ലൈംഗിക അതിക്രമ പരാതി; സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

യുവനടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ പ്രതിയായ സംവിധായകൻ
രഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. രഞ്ജിത്ത് എറണാകുളം സബ് ജയിലിലാണ് നിലവിൽ രഞ്ജിത്തുള്ളത്. ലൊക്കേഷനിൽ ഉണ്ടായിരുന്നവരുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. സിനിമാ ലൊക്കേഷനിലും കാരവനിലും രഞ്ജിത്തിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

പരാതി വ്യാജം എന്നും, ഗൂഢാലോചന എന്നും രഞ്ജിത്ത് ജാമ്യ ഹർജിയിൽ ഉന്നയിക്കും. ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാണിക്കും. തെളിവ് ശേഖരണവുമായി അന്വേഷണസംഘം മുന്നോട്ട് പോകുകയാണ്.

അതേസമയം, കഴിഞ്ഞ ദിവസം ഡിസിപിയുടെ നേതൃത്വത്തിലാണ് രഞ്ജിത്തിനെ ചോദ്യം ചെയ്തത്. ആരോപണം പ്രതി നിഷേധിച്ചു. ജനുവരി 30 ന് ഫോർട്ട്‌ കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായിരുന്ന കരവാനിൽ ഉള്ളിൽ വെച്ച് യുവനടിയോട് രഞ്ജിത്ത് ലൈഗീക അതിക്രമം നടത്തിയെന്നാണ് കേസ്. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

Related Posts

‘സിപിഐഎം ശവം തീനികൾ, പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളം’; വി ഡി സതീശൻ
  • April 6, 2026

പാർട്ടിയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്തവരുടെ പേരിൽ പിരിച്ചെടുത്ത ഫണ്ടുകൾ അടിച്ചുമാറ്റിയ സിപിഐഎമ്മാണ് യഥാർത്ഥത്തിൽ ശവംതീനികളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അഭിമന്യൂവിന്റെ അമ്മയുടെ കരച്ചിൽ സിപിഐഎം മാർക്കറ്റ് ചെയ്യുകയാണ് ഉണ്ടായത്. ജനങ്ങളെ കബളിപ്പിച്ച് വോട്ട് തേടി അധികാരത്തിൽ വന്ന ആളുകൾ…

Continue reading
ട്വന്റി-20 യില്‍ പൊട്ടിത്തെറി; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; ഭരണം നഷ്ടപ്പെട്ടു
  • April 6, 2026

ട്വന്റി 20ക്ക് വോട്ടെടുപ്പിന് മുന്‍പ് തിരിച്ചടി. എറണാകുളത്ത് പൂതൃക്ക പഞ്ചായത്തില്‍ ട്വന്റി – 20യെ പ്രതിസന്ധിയിലാക്കി പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്‍ രാജിവെച്ചു. ട്വന്റി – 20യുടെ എന്‍ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ചാണ് രാജി. സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്നും പൂജ ജോമോന്‍ ആരോപിച്ചു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ടെഹ്റാനിൽ കെട്ടിടത്തിന് നേരെ ആക്രമണം; 13 മരണം

ടെഹ്റാനിൽ കെട്ടിടത്തിന് നേരെ ആക്രമണം; 13 മരണം

‘സിപിഐഎം ശവം തീനികൾ, പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളം’; വി ഡി സതീശൻ

‘സിപിഐഎം ശവം തീനികൾ, പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളം’; വി ഡി സതീശൻ

ട്വന്റി-20 യില്‍ പൊട്ടിത്തെറി; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; ഭരണം നഷ്ടപ്പെട്ടു

ട്വന്റി-20 യില്‍ പൊട്ടിത്തെറി; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; ഭരണം നഷ്ടപ്പെട്ടു

‘ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും’; ഡി കെ ശിവകുമാർ

‘ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും’; ഡി കെ ശിവകുമാർ

‘900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി’; എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

‘900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി’; എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

39 വര്‍ഷത്തിന് ശേഷം ലീഡ്‌സ് യുണൈറ്റഡ് എഫ്എ കപ്പ് സെമിയില്‍; ഷൂട്ട് ഔട്ടില്‍ വെസ്റ്റ് ഹാം പുറത്ത്

39 വര്‍ഷത്തിന് ശേഷം ലീഡ്‌സ് യുണൈറ്റഡ് എഫ്എ കപ്പ് സെമിയില്‍; ഷൂട്ട് ഔട്ടില്‍ വെസ്റ്റ് ഹാം പുറത്ത്