മാറാത്തത് മാറുമെന്നാണ് ബിജെപി പ്രചാരണം, ഓണത്തിന് സദ്യയും പെരുന്നാളിന് ബിരിയാണിയും പങ്കിട്ട് കഴിക്കുന്ന സംസ്‌കാരം മാറാതിരിക്കട്ടേ: രമേശ് പിഷാരടി

മുതിര്‍ന്ന് സിപിഐഎം നേതാവ് തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവരുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേശ് പിഷാരടി. എന്നുമുതലാണ് കലയും കലാകാരനും സിപിഐഎമ്മിന് കണ്ണിന് കണ്ടുകൂടാത്തവരായതെന്ന് പിഷാരടി ചോദിച്ചു. തങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരൊക്കെ വെറുക്കപ്പെട്ടവരെന്ന പ്രത്യയശാസ്ത്രം അവര്‍ പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തിന് ഒപ്പം പറയാനായി അനാവശ്യ ചര്‍ച്ചകളും പ്രതികരണങ്ങളും നടത്താന്‍ താനില്ല. തനിക്ക് സംസ്‌കാരമുണ്ടെന്നും അത് സമരം ചെയ്താല്‍ കിട്ടുന്ന ഒന്നല്ലെന്നും രമേശ് പിഷാരടി പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.

അഖില്‍ മാരാര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കും ഇപ്പോള്‍ മറുപടി പറയുന്നില്ലെന്ന് രമേശ് പിഷാരടി പറഞ്ഞു. ‘ഇന്ന് എന്നെക്കുറിച്ച് മോശം പറഞ്ഞ അഖില്‍ മാരാര്‍ നാളെ പറയാന്‍ പോകുന്നത് ഞാന്‍ മഹാനെന്നായിരിക്കും. അഖില്‍ പറയുന്നതിന് മറുപടി പറയാന്‍ രണ്ടുകൊല്ലം കാക്കണം’. പിഷാരടി പറഞ്ഞു. അഖില്‍ തന്നെ ശ്രദ്ധിക്കുന്നതുപോലെ അഖിലിനെ തിരിച്ച് ശ്രദ്ധിക്കാന്‍ തനിക്ക് പറ്റാറില്ലെന്നും അഖില്‍ പറഞ്ഞത് താന്‍ കേട്ടില്ലെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു.

പാലക്കാട് തനിക്ക് നല്ല പരിചയമുള്ള പ്രദേശമായതിനാലാണ് താന്‍ മത്സരിക്കാമെന്ന് സമ്മതിച്ചതെന്നും അതിനാല്‍ തന്നെ ആത്മവിശ്വാസമുണ്ടെന്നും രമേശ് പിഷാരടി പറഞ്ഞു. സഭ്യമായും മാന്യമായും കുടുംബസദസുകള്‍ക്ക് മുന്നില്‍ ഒരു കലാകാരനായി താന്‍ നിന്നിട്ടുണ്ട്. അതുപോലെ രാഷ്ട്രീയത്തിലും മാന്യമായി ഇടപെടാനാകുമെന്നും പ്രവര്‍ത്തിക്കാനാകുമെന്നുമാണ് വിശ്വാസം. മാറാത്തത് മാറുമെന്ന് ബിജെപിയുടെ പോസ്റ്റര്‍ കണ്ടു. ഓണത്തിന് സദ്യയും പെരുന്നാളിന് ബിരിയാണിയും പങ്കുവച്ച് ജിവിക്കുന്നവരാണിവിടെയുള്ളത്. അതൊന്നും മാറാതിരിക്കട്ടേ എന്നാണ് ആഗ്രഹിക്കുന്നതെന്നും രമേശ് പിഷാരടി കൂട്ടിച്ചേര്‍ത്തു.

Related Posts

‘14.2 കിലോയുടെ സിലിണ്ടറിൽ 10 കിലോ മാത്രം നിറയ്ക്കും’; രാജ്യത്ത് ഗാർഹിക സിലണ്ടറിന്റെ അളവ് കുറയ്ക്കുന്നത് പരിഗണനയിൽ
  • March 23, 2026

രാജ്യത്ത് ഗാർഹിക സിലണ്ടറിന്റെ അളവ് കുറയ്ക്കുന്നത് പരിഗണനയിൽ. 14.2 കിലോയുടെ സിലിണ്ടറിൽ 10 കിലോ മാത്രം നിറയ്ക്കും. പരമാവധി ആളുകൾക്ക് നൽകുന്നതിനാണ് നടപടി. പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ നീക്കം. ഈ സാധ്യത പരിശോധിക്കാൻ കേന്ദ്രം എണ്ണ വിപണന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക…

Continue reading
‘പാലക്കാടും മഞ്ചേശ്വരത്തും റാന്നിയിലും കോന്നിയിലും സിപിഐഎം-ബിജെപി ഡീല്‍’; ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്
  • March 23, 2026

സംസ്ഥാനത്ത് പലയിടത്തും സിപിഐഎം-ബിജെപി ഡീലുണ്ടായെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാലക്കാട്, മഞ്ചേശ്വരം, റാന്നി, കോന്നി എന്നീ മണ്ഡലങ്ങളുടെ പേര് എടുത്ത് പറഞ്ഞാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. കഴിഞ്ഞ തവണ കെ സുരേന്ദ്രന്‍ 32000ല്‍പ്പരം വോട്ട് നേടിയ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇനി നിലത്ത് നിക്ക് പൊന്നേ; സ്വര്‍ണവില പവന് ഒരു ലക്ഷത്തില്‍ താഴെ; ഇന്ന് രണ്ട് തവണകളായി 7000ലേറെ രൂപ കുറഞ്ഞു

ഇനി നിലത്ത് നിക്ക് പൊന്നേ; സ്വര്‍ണവില പവന് ഒരു ലക്ഷത്തില്‍ താഴെ; ഇന്ന് രണ്ട് തവണകളായി 7000ലേറെ രൂപ കുറഞ്ഞു

‘14.2 കിലോയുടെ സിലിണ്ടറിൽ 10 കിലോ മാത്രം നിറയ്ക്കും’; രാജ്യത്ത് ഗാർഹിക സിലണ്ടറിന്റെ അളവ് കുറയ്ക്കുന്നത് പരിഗണനയിൽ

‘14.2 കിലോയുടെ സിലിണ്ടറിൽ 10 കിലോ മാത്രം നിറയ്ക്കും’; രാജ്യത്ത് ഗാർഹിക സിലണ്ടറിന്റെ അളവ് കുറയ്ക്കുന്നത് പരിഗണനയിൽ

‘ഇരുണ്ട കാലത്തുനിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം എൽഡിഎഫ് ഏറ്റെടുത്തു’; മുഖ്യമന്ത്രി

‘ഇരുണ്ട കാലത്തുനിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം എൽഡിഎഫ് ഏറ്റെടുത്തു’; മുഖ്യമന്ത്രി

‘പാലക്കാടും മഞ്ചേശ്വരത്തും റാന്നിയിലും കോന്നിയിലും സിപിഐഎം-ബിജെപി ഡീല്‍’; ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്

‘പാലക്കാടും മഞ്ചേശ്വരത്തും റാന്നിയിലും കോന്നിയിലും സിപിഐഎം-ബിജെപി ഡീല്‍’; ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്

വെള്ളാപ്പള്ളി നടേശന് ആശ്വാസം, SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഉത്തരവിന് സ്റ്റേ

വെള്ളാപ്പള്ളി നടേശന് ആശ്വാസം, SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഉത്തരവിന് സ്റ്റേ

‘പാലയുടെ സുവർണ്ണകാലം തിരിച്ചുവരും, ഇത്തവണ കേരള കോൺഗ്രസ് വിജയിക്കും; മാണി സി കാപ്പൻ പിടിച്ച വോട്ടുകൾ കള്ള പ്രചാരണങ്ങളിലൂടെ’; ജോസ് കെ മാണി

‘പാലയുടെ സുവർണ്ണകാലം തിരിച്ചുവരും, ഇത്തവണ കേരള കോൺഗ്രസ് വിജയിക്കും; മാണി സി കാപ്പൻ പിടിച്ച വോട്ടുകൾ കള്ള പ്രചാരണങ്ങളിലൂടെ’; ജോസ് കെ മാണി