‘MP എന്ന നിലയിൽ വികസനം എത്തിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല; ഇന്ദിര ഗ്യാരണ്ടി നാടിനെ മാറ്റും’: പ്രിയങ്ക ഗാന്ധി

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരുവനന്തപുരത്തെത്തി പ്രിയങ്ക ഗാന്ധി. ചിറയിൻകീഴ് മണ്ഡലത്തിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുത്തു. നൂറ്റാണ്ടുകളായി പരസ്പര സ്നേഹത്തോടെ എല്ലാവരും കേരളത്തിൽജീവിക്കുന്നു. കേരളത്തിന്റെ ആത്മചൈതന്യം എല്ലായിടത്തും പ്രതിഫലിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അർഹിച്ച പ്രതിഫലം ലഭിക്കാതെ കടലിൽ പണിക്ക് പോകുന്ന മത്സ്യത്തൊഴിലാളികളിൽ കേരളത്തിന്റെ ചൈതന്യം കാണുന്നു.

നഴ്സുമാർക്ക് നാട്ടിൽ ജോലി കിട്ടാത്ത അവസ്ഥ. ജോലി കിട്ടിയാൽ തന്നെ ശമ്പളം വളരെ കുറവ്. കേരളത്തിൽ ആരോഗ്യ മേഖല തകർന്നടിഞ്ഞു കൊണ്ടിരിക്കുന്നു. സംവിധാനങ്ങൾ കുറവാണ് ഉപകരണങ്ങൾ കുറവാണ്, ആരോഗ്യ മേഖലയിൽ. എല്ലാവിധ സാധനങ്ങൾക്കും വില വർദ്ധിച്ചു. ജീവിതം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനുള്ള സഹായം സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കുന്നില്ല.

ആശാവർക്കർമാർ, അംഗനവാടി സമരക്കാർ അവരെയൊക്കെ ഗവൺമെന്റ് കേട്ടത് തിരഞ്ഞെടുപ്പ് ആകാറായപ്പോഴാണ്. ആശാ സമരക്കാരുടെ ശബ്ദം അടിച്ചമർത്തി. സംസ്ഥാനത്ത് വിലകയറ്റം രൂക്ഷം.

സംസ്ഥാനത്ത് കർഷകർ പ്രതിസന്ധിയിൽ. ഇന്ധവില വർദ്ധനവ് ഏറ്റവും അധികം ബാധിക്കുന്നത് മത്സ്യത്തൊഴിലാളി മേഖലയെ. മത്സ്യത്തൊഴിലാളികൾക്ക് ദുരിത ജീവിതമെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

നാട്ടിലെ ജനങ്ങളെ പരിഗണിക്കാത്ത സർക്കാർ കാരണം വികസനങ്ങൾ എത്തിക്കാൻ സാധിക്കുന്നില്ല. MP എന്ന നിലയിൽ വികസനം എത്തിക്കാൻ ആഗ്രഹമുണ്ട്. പക്ഷെ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല. പത്ത് വർഷം ആയിട്ടും സർക്കാർ ജനങ്ങൾക്ക് ഒന്നും നൽകിയില്ല. സഹോദരങ്ങൾക്ക് ജോലി തേടി വിദേശിത്തേക്ക് വേണ്ടി പോകേണ്ടി വരുന്നു.

ഗൾഫ് പ്രതിസന്ധി,മോദിസർക്കാരിന്റെ നയങ്ങൾ അവിടെയുള്ള ഇന്ത്യകാർക്ക് സുരക്ഷ നൽകുന്നില്ല. മോദി അമേരിക്കക്കും ഇസ്രായേലിനും മുന്നിൽ തലകുനിച്ചു. നട്ടെല്ലില്ലാത്ത, ഭീരുവായ പ്രധാനമന്ത്രിയാണ് മോദി. പിണറായി വിജയൻ മോഡിയുടെ B ടീം. മോദിക്കെതിരെ സംസാരിച്ചതിന് മോദി സർക്കാർ ഏജൻസികളെ ഉപയോഗിച്ച് ദ്രോഹിക്കാത്ത നേതാക്കൾ ഉണ്ടോ .

ഒരു ഇടതുപക്ഷ നേതാക്കളെ പോലും കേന്ദ്രസർക്കാർ ഇതുവരെ ആക്രമിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് മാത്രം എങ്ങനെ പരിഗണന. ശബരിമലയിൽ കൊള്ളയടിച്ചിട്ടും അന്വേഷണം ഇല്ല. ഇടത് നേതാക്കൾക്ക് മാത്രം എന്താണ് പ്രത്യേകത. ജനങ്ങളോട് ഉത്തരവാദിത്തം ഉണ്ടെന്ന് ഓർമിപ്പിക്കണം. പണം ഉണ്ടാക്കി അധികാരത്തിൽ തുടരുക അല്ല ഉത്തരവാദിത്വമെന്നും അവർ വിമർശിച്ചു.

വോട്ടർമാർ ഉയർത്തെഴുന്നേൽക്കണം. സംസ്ഥാനത്ത്‌ വികസനത്തിൽ പിന്നോട്ട് നിൽക്കുന്ന മണ്ഡലം ആണ് ചിറയിൻകീഴ്. നാടിന്റെ മനോഹര്യത വികസനത്തിനായി ഉപയോഗിക്കണം. സംസ്ഥാനത്ത്‌ വികസനത്തിൽ പിന്നോട്ട് നിൽക്കുന്ന മണ്ഡലം ആണ് ചിറയിൻകീഴ്. നാടിന്റെ മനോഹര്യത വികസനത്തിനായി ഉപയോഗിക്കണം. പെരുമാതുറയിലും, അഞ്ചുതെങ്ങിലും ഉള്ള ജനങ്ങൾ പ്രതിസന്ധിയിലാണ്.

വീടുകൾക്ക് നമ്പർ ഇല്ല, കടകൾക് ലൈസൻസ് ഇല്ല. ജനങ്ങൾക്ക് ലോൺ പോലും എടുക്കാൻ പറ്റാത്ത അവസ്ഥ. ഇതിനൊക്കെ മാറ്റം വരുത്താൻ ഞങ്ങൾക്ക് ഒരു അവസരം തരു. സഹാനുഭൂതിയുള്ള ഒരു സർക്കാർ ആണ് നിങ്ങൾക്ക് വേണ്ടത്. വർഗീയ രാഷ്ട്രീയത്തെ മാറ്റി നിർത്തണം. ഇന്ദിര ഗ്യാരണ്ടി പദ്ധതി നാടിനെ മാറ്റും. ഏവർക്കും ദുഖവെള്ളി ഈസ്റ്റർ, ആശംസകൾ. വിദേശ രാജ്യങ്ങളിൽ കുടുങ്ങികിടക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി ഈ ദിവസങ്ങളിൽ പ്രാർത്ഥിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

Related Posts

”ഇന്ത്യയിലെ ജനങ്ങൾക്ക് മോദിയിൽ വിശ്വാസം” ബിജെപി അപകടകാരികളെന്ന എ കെ ആന്റണിയുടെ പ്രസ്താവനയിൽ മറുപടിയുമായി അനിൽ ആന്റണി
  • April 2, 2026

ബിജെപി അപകടകാരികൾ എന്ന എകെ ആന്റണിയുടെ പ്രസ്താവനയിൽ മറുപടിയുമായി ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങൾ ഉണ്ട്. ഇന്ത്യയിലെ ജനങ്ങൾ അതൊന്നും മാനിക്കുന്നില്ല. ഇന്ത്യയിലെ ജനങ്ങൾക്ക് മോദിയിൽ വിശ്വാസം ഉണ്ട്. കേരളത്തിൽ അടക്കം എല്ലായിടത്തും പാർട്ടി വളരുന്നു.…

Continue reading
നാടിന്റെ ഭാവി തീരുമാനിക്കേണ്ട തിരഞ്ഞെടുപ്പാണിത്; മോദി പഠിപ്പിച്ച പെർഫോമൻസ് രാഷ്ട്രീയം നടപ്പിലാക്കും, രാജീവ് ചന്ദ്രശേഖർ
  • April 2, 2026

നേമം മണ്ഡലത്തിലെ ജനങ്ങൾക്കായി കൃത്യമായ വികസന കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നാടിന്റെ ഭാവി തീരുമാനിക്കേണ്ട തിരഞ്ഞെടുപ്പാണിത്. മത്സരിക്കുന്നത് എംഎൽഎ ആകാനോ ഒരു പദവിക്കോ വേണ്ടിയല്ല പകരം മാറ്റം കൊണ്ടുവരാൻ ആണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘MP എന്ന നിലയിൽ വികസനം എത്തിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല; ഇന്ദിര ഗ്യാരണ്ടി നാടിനെ മാറ്റും’: പ്രിയങ്ക ഗാന്ധി

‘MP എന്ന നിലയിൽ വികസനം എത്തിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല; ഇന്ദിര ഗ്യാരണ്ടി നാടിനെ മാറ്റും’: പ്രിയങ്ക ഗാന്ധി

”ഇന്ത്യയിലെ ജനങ്ങൾക്ക് മോദിയിൽ വിശ്വാസം” ബിജെപി അപകടകാരികളെന്ന എ കെ ആന്റണിയുടെ പ്രസ്താവനയിൽ മറുപടിയുമായി അനിൽ ആന്റണി

”ഇന്ത്യയിലെ ജനങ്ങൾക്ക് മോദിയിൽ വിശ്വാസം” ബിജെപി അപകടകാരികളെന്ന എ കെ ആന്റണിയുടെ പ്രസ്താവനയിൽ മറുപടിയുമായി അനിൽ ആന്റണി

നാടിന്റെ ഭാവി തീരുമാനിക്കേണ്ട തിരഞ്ഞെടുപ്പാണിത്; മോദി പഠിപ്പിച്ച പെർഫോമൻസ് രാഷ്ട്രീയം നടപ്പിലാക്കും, രാജീവ് ചന്ദ്രശേഖർ

നാടിന്റെ ഭാവി തീരുമാനിക്കേണ്ട തിരഞ്ഞെടുപ്പാണിത്; മോദി പഠിപ്പിച്ച പെർഫോമൻസ് രാഷ്ട്രീയം നടപ്പിലാക്കും, രാജീവ് ചന്ദ്രശേഖർ

‘UDF നിസഹായാവസ്ഥ കാണിച്ചു, പിഷാരടിയെ പോലും BJP തടഞ്ഞു’; LDFന് ജനങ്ങളുടെ കാര്യത്തിലാണ് താത്പര്യം; മുഖ്യമന്ത്രി

‘UDF നിസഹായാവസ്ഥ കാണിച്ചു, പിഷാരടിയെ പോലും BJP തടഞ്ഞു’; LDFന് ജനങ്ങളുടെ കാര്യത്തിലാണ് താത്പര്യം; മുഖ്യമന്ത്രി

‘പി വി അൻവർ മുഹമ്മദ് റിയാസിനെതിരെ വ്യക്തിഹത്യ നടത്തുന്നു’; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി എൽ ഡി എഫ്

‘പി വി അൻവർ മുഹമ്മദ് റിയാസിനെതിരെ വ്യക്തിഹത്യ നടത്തുന്നു’; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി എൽ ഡി എഫ്

പയ്യന്നൂരിൽ പരാജയഭീതിയിൽ സിപിഐഎം വ്യാജ ആധാർ കാർഡ് ഉണ്ടാക്കുന്നു; ആരോപണവുമായി കെ സി വേണുഗോപാൽ

പയ്യന്നൂരിൽ പരാജയഭീതിയിൽ സിപിഐഎം വ്യാജ ആധാർ കാർഡ് ഉണ്ടാക്കുന്നു; ആരോപണവുമായി കെ സി വേണുഗോപാൽ