പ്രധാനമന്ത്രി കൊച്ചിയിൽ, നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ ജനപ്രതിനിധികൾ എത്തിയില്ല

കൊച്ചിയിൽ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സർക്കാർ ജനപ്രതിനിധികൾ ആരും തന്നെ എത്തിയില്ല. നെടുമ്പാശ്ശേരിയിൽ സ്വീകരിച്ചത് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ആയിരുന്നു. ഡിജിപി , എറണാകുളം ജില്ലാ കലക്ടർ ജി. പ്രിയങ്ക എന്നിവരും ഉണ്ടായിരുന്നു. എൻഡിഎയുടെ നിയമസഭ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമിടുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയത്.

രാവിലെ 11.30നുശേഷം നെടുമ്പാശ്ശേരിയിൽ എത്തിയ പ്രധാനമന്ത്രി നേവൽ ബേസിലേക്ക് ഹെലികോപ്ടറിൽ യാത്ര തിരിച്ചു. തുടര്‍ന്ന് റോഡ് മാർഗമാണ് മറൈൻഡ്രൈവിൽ ധീവരസഭയുടെ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടിക്ക് എത്തിയത്. ഇതിനുശേഷം കലൂർ സ്റ്റേഡിയത്തിൽ റോഡ് ഷോ നടക്കും. റോഡ് ഷോക്കുശേഷം കേന്ദ്രസർക്കാരിന്‍റെ ഔദ്യോഗിക പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.

ഇതിൽ പതിനായിരം കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ദേശീയപാതയുടെ ആദ്യ റീച്ചിന്‍റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. അതിനുശേഷം ഉച്ചയ്ക്കുശേഷം കലൂർ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയിൽ എൻഡിഎ കേരളം തെരഞ്ഞെടുപ്പ് റാലി അദ്ദേഹം ഉദ്ഘാടനം ചെയ്യും.തെ രഞ്ഞെടുപ്പ് കൺവെൻഷനോടു കൂടി എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഔദ്യോഗിക പ്രചരണങ്ങൾക്കും തുടക്കമാകും. ഉച്ചയ്ക്ക് 2.30നുശേഷം പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും.

Related Posts

ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ച് സുരേഷ് ഗോപി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു
  • March 11, 2026

ആറന്മുള കണ്ണാടി സമ്മാനിച്ച് പ്രധാനമന്ത്രിയെ സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജീവിതത്തിലെ വലിയ നിമിഷങ്ങളിലൂടെയാണ് ഹൃദയം ചലിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം ഒരുപാട് വേദിയിൽ ഇരിക്കാൻ സാധിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ ലഭിക്കുന്നത് ഇത് ആദ്യമായാണ്. എന്റെ ജീവിതത്തിലെ വലിയ നിമിഷമായി കാണുന്നുവെന്ന്…

Continue reading
കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി
  • March 11, 2026

കേരളത്തിന് എയിംസ് പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട് വൈകുന്നുവെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. ജനസാന്ദ്രത കൂടിയ സ്ഥലമായതിനാൽ കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പുതിയതായി അനുവദിച്ച എയിംസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കേന്ദ്രസർക്കാർ മറുപടി നൽകി. 22 പുതിയ എയിംസുകളിൽ 18 എണ്ണം പ്രവർത്തനക്ഷമമായെന്നും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ച് സുരേഷ് ഗോപി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ച് സുരേഷ് ഗോപി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി

കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി

പ്രധാനമന്ത്രി കൊച്ചിയിൽ, നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ ജനപ്രതിനിധികൾ എത്തിയില്ല

പ്രധാനമന്ത്രി കൊച്ചിയിൽ, നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ ജനപ്രതിനിധികൾ എത്തിയില്ല

NCERT വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി; കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കി

NCERT വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി; കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കി

മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രതിഷേധ റോഡ് ഷോ ആരംഭിച്ചു

മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രതിഷേധ റോഡ് ഷോ ആരംഭിച്ചു

പരമോന്നത നേതാവ് മോജ്തബ ഖമനയിക്ക് ആക്രമണത്തിൽ പരുക്കേറ്റു: സ്ഥിരീകരിച്ച് ഇറാൻ

പരമോന്നത നേതാവ് മോജ്തബ ഖമനയിക്ക് ആക്രമണത്തിൽ പരുക്കേറ്റു: സ്ഥിരീകരിച്ച് ഇറാൻ