‘ഡിയര്‍ ശ്രീ രേവന്ത് റെഡ്ഡി’; ‘ഡാഷ് മോനേ രേവന്താ’ പരാമര്‍ശത്തിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രിക്ക് കത്തുമായി പിണറായി വിജയന്‍

‘ഡാഷ് മോനേ രേവന്താ’ പരാമര്‍ശത്തിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രിക്ക് കത്തുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഡിയര്‍ ശ്രീ രേവന്ത് റെഡ്ഡി’ എന്ന അഭിസംബോധനയോടെയാണ് മുഖ്യമന്ത്രി കത്തയച്ചത്. കേരളം കൈവരിച്ച നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രിയുടെ കത്ത്.

ഒരു മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ താങ്കളെ ബഹുമാനിക്കുന്നുവെന്ന് അദ്ദേഹം കത്തില്‍ പറയുന്നു. ആരോഗ്യം, വിദ്യാഭ്യാസം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ മുഖ്യമന്ത്രി അക്കമിടുന്നു. പോകും, മുന്നോട്ട് തന്നെ പോകും. നവകേരള സൃഷ്ടിയിലൂടെ എല്ലാവര്‍ക്കും മാതൃക കാട്ടി മുന്നോട്ട് തന്നെ പോകും എന്ന് വ്യക്തമാക്കിക്കൊണ്ടാണ് കത്ത് അവസാനിക്കുന്നത്.

നീ പോ മോനെ വിജയാ എന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വാക്കുകള്‍ക്ക് മറുപടിയുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത്. ഡാഷ് മോനെ രേവന്ത മറുപടി വരുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ തിരിച്ചടി. ഇപ്പോള്‍ തല്ക്കാലം കൂടുതല്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ ഗതിയില്‍ കാണിക്കേണ്ട ചില മര്യാദകള്‍ ഉണ്ട്. അതിനൊക്കെ ചേര്‍ന്ന രീതിയിലാണോ അദ്ദേഹത്തിന്റെ ഇടപെടലെന്ന് സ്വയമേ ചിന്തിക്കട്ടെ. അദ്ദേഹം പരസ്യമായിട്ട് ഉന്നയിച്ച സാഹചര്യത്തില്‍ ഞാന്‍ പരസ്യമായിത്തന്നെ മറുപടി പറയാന്‍ പോകുന്നുണ്ട്. ഇപ്പോള്‍ വിശദമായിട്ട് പറയുന്നില്ല. ഡാഷ് മോനേ രേവന്താ.. മറുപടി വരുന്നുണ്ട്. എന്ന് മാത്രമേ ഇപ്പോള്‍ പറയാനുള്ളു – അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം. രേവന്ത് റെഡ്ഡി, മുഖ്യമന്ത്രി പിണറായി വിജയനെ ‘നീ പോ മോനേ വിജയാ’ എന്ന് വിളിക്കുകയും ചെയ്തു.

നേരത്തെ, യഥാര്‍ഥ വികസനം കാണാന്‍ തെലങ്കാനയിലേക്ക് വരു എന്ന രേവന്ത് റെഡ്ഡിയുടെ പരാമര്‍ശത്തിന് കണക്കുകള്‍ നിരത്തി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു. ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം, വികസനം, ശിശുമരണ നിരക്ക്, സാക്ഷരത, തുടങ്ങി വിവിധ മേഖലകളില്‍ നീതി ആയോഗ് കണക്ക് പ്രകാരം കേരളം തെലുങ്കാനയെക്കാള്‍ വളരെ മുന്നിലാണ്.. താരതമ്യം കണക്കുകള്‍ നിരത്തിയാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. രേവന്ത് റെഡ്ഡി കേരളത്തെ അവഹേളിക്കുകയാണ്. കേരളവികസനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരുടെ വക്താവായി റെഡ്ഡിമാറിയിരിക്കുകയാണ്. ജനക്ഷേമ നടപടികളെ കുറിച്ച് പഠിക്കാന്‍ റെഡ്ഡിയെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

Related Posts

ഒന്നുകൂടി സമനില തെറ്റിയിരുന്നെങ്കില്‍ മുഖ്യമന്ത്രി ആ ഡാഷ് പൂരിപ്പിച്ചേനെ, ബാക്കി പറഞ്ഞില്ലല്ലോ ഭാഗ്യം: വി ഡി സതീശന്‍
  • April 7, 2026

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഡാഷ് മോനേ എന്ന് മാത്രം പറഞ്ഞ് നിര്‍ത്തിയത് ഭാഗ്യമെന്നും ഒന്നുകൂടി സമനില തെറ്റിയാല്‍ മുഖ്യമന്ത്രി അത് പൂരിപ്പിച്ചേനെയെന്നും വി ഡി…

Continue reading
‘അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മലാ സീതാരാമന്‍ എന്നിവരുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയത് എന്തിന്?’; മുഖ്യമന്ത്രിയോട് കെ സി വേണുഗോപാല്‍
  • April 7, 2026

വീണ്ടും സിപിഐഎം-ബിജെപി ഡീല്‍ ആരോപണം ഉയര്‍ത്തി കെ സി വേണുഗോപാല്‍. കേന്ദ്രമന്ത്രിമാരായ അമിത് ഷാ , നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍ എന്നിവരുമായി മുഖ്യമന്ത്രി സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം. ഉദ്യോഗസ്ഥരെ ഒഴിവാക്കി ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ഡിയര്‍ ശ്രീ രേവന്ത് റെഡ്ഡി’; ‘ഡാഷ് മോനേ രേവന്താ’ പരാമര്‍ശത്തിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രിക്ക് കത്തുമായി പിണറായി വിജയന്‍

‘ഡിയര്‍ ശ്രീ രേവന്ത് റെഡ്ഡി’; ‘ഡാഷ് മോനേ രേവന്താ’ പരാമര്‍ശത്തിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രിക്ക് കത്തുമായി പിണറായി വിജയന്‍

ഒന്നുകൂടി സമനില തെറ്റിയിരുന്നെങ്കില്‍ മുഖ്യമന്ത്രി ആ ഡാഷ് പൂരിപ്പിച്ചേനെ, ബാക്കി പറഞ്ഞില്ലല്ലോ ഭാഗ്യം: വി ഡി സതീശന്‍

ഒന്നുകൂടി സമനില തെറ്റിയിരുന്നെങ്കില്‍ മുഖ്യമന്ത്രി ആ ഡാഷ് പൂരിപ്പിച്ചേനെ, ബാക്കി പറഞ്ഞില്ലല്ലോ ഭാഗ്യം: വി ഡി സതീശന്‍

‘അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മലാ സീതാരാമന്‍ എന്നിവരുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയത് എന്തിന്?’; മുഖ്യമന്ത്രിയോട് കെ സി വേണുഗോപാല്‍

‘അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മലാ സീതാരാമന്‍ എന്നിവരുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയത് എന്തിന്?’; മുഖ്യമന്ത്രിയോട് കെ സി വേണുഗോപാല്‍

യുദ്ധസാഹചര്യത്തിൽ കൈത്താങ്ങ് പ്രഖ്യാപിക്കുമോ?

യുദ്ധസാഹചര്യത്തിൽ കൈത്താങ്ങ് പ്രഖ്യാപിക്കുമോ?

“ഞങ്ങൾക്ക് എല്ലാം ചെയ്തത് തന്നത് ഇടത് സർക്കാർ”; തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം

“ഞങ്ങൾക്ക് എല്ലാം ചെയ്തത് തന്നത് ഇടത് സർക്കാർ”; തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം

വീട് വാഗ്‌ദാനം നൽകി പണം പിരിച്ച് വഞ്ചിച്ചു; വി ഡി സതീശൻ, സണ്ണി ജോസഫ് , K സുധാകരൻ എന്നിവർക്കെതിരെ പരാതി നൽകി വയനാട്ടിലെ ദുരന്തബാധിതർ

വീട് വാഗ്‌ദാനം നൽകി പണം പിരിച്ച് വഞ്ചിച്ചു; വി ഡി സതീശൻ, സണ്ണി ജോസഫ് , K സുധാകരൻ എന്നിവർക്കെതിരെ പരാതി നൽകി വയനാട്ടിലെ ദുരന്തബാധിതർ