‘കേരളത്തിൽ അഴിമതി ഇല്ലാതായത് എൽഡിഎഫ് സർക്കാർ ആയത് കൊണ്ട്’; മുഖ്യമന്ത്രി

കേരളത്തിൽ അഴിമതി ഇല്ലാതായത് എൽഡിഎഫ് സർക്കാർ ആയത് കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി വിഹിതം നിശ്ചയിച്ച് പദ്ധതി നടത്തുന്ന രീതി എൽഡിഎഫിന് ഇല്ല. ഭരണം അഴിമതി വളർത്തിയിട്ടില്ല. LDF സർക്കാർ ഉള്ളത് കൊണ്ട് ആണല്ലോ കേരളം രാജ്യത്ത് ഏറ്റവും അഴിമതി ഇല്ലാത്ത സർക്കാർ ആയത്. LDF സംസ്ക്കാരം അഴിമതി രഹിതമാണെന്നും ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന CM with SKN പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാധാന ജീവിതം ആണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. LDF നു അനുകൂലമാണ് ജനതാല്പര്യം. എല്ലാ ജനങ്ങളും LDF നു ഒപ്പം നിൽക്കുന്നു. കഴിഞ്ഞ 10 വർഷം ജനങ്ങൾ സമാധാന ജീവിതം വഹിച്ചു. ഖജനാവിൽ പൂച്ച പെറ്റു കിടക്കണം എന്നത് ആഗ്രഹം മാത്രം. കടത്തിന്റെ കാര്യത്തിൽ കേരളം പുറകിൽ ആണ്.

നാടിനു വേണ്ടി ഒന്നിച്ചു നിൽക്കാൻ എല്ലാവരും തയ്യാർ ആകുന്നില്ല. കെ റെയിൽ അതിന്റെ ഉദാഹരണം. LDF ഉള്ളപ്പോൾ കെ റെയിൽ വേണ്ട എന്നതാണ് പ്രതിപക്ഷ നിലപാട്. 10 വർഷം തടസങ്ങൾ നേരിട്ട് ആണ് മുന്നോട്ട് പോയത്.SIR, പാചക വാതക വിഷയം സംസ്ഥാന സർക്കാർ കാരണം എന്ന് സ്വകാര്യ പ്രചരണം നടക്കുന്നു.

എനിക്ക് എതിരായ ആക്രമണം വ്യക്തി പരം അല്ല. പാർട്ടിയെ തകർക്കാൻ ആണ് എന്നെ തകർക്കാൻ ശ്രമിക്കുന്നത്. പാർട്ടി വക്താവ് ആകുമ്പോൾ ആണ് ആക്രമണം ഉണ്ടാവുക. പാർട്ടിക്ക് എതിരായ അക്രമണത്തിന്റെ കേന്ദ്ര ബിന്ദു ഞാൻ ആയി. എല്ലാ കടുത്ത അക്രമണവും ഉൾ ചിരിയോടെ ആണ്കാണുന്നത്. ഒരു ആക്രമണവും വ്യക്തിപരമായി കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ രീതിയിൽ വികാസം പ്രാപിച്ചുവരുകയാണ്. അതിന്‍റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി. ഇപ്പോള്‍ കേരളം നല്ല നിലയിൽ വികസിച്ചു. എല്ലാ മേഖലയിലുമുള്ള സര്‍വതല സ്പര്‍ശിയായ വികസനമാണ് ലക്ഷ്യമിടുന്നത്.

നേരത്തെ കേരളത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ചിലയിടത്ത് എത്തുമ്പോള്‍ മൂക്കു പൊത്തേണ്ട അവസ്ഥയാണുള്ളത്. ഹരിത കേരള മിഷന്‍റെ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി മാലിന്യ നീക്കമടക്കം കൃത്യമായി നടത്താൻ ഇപ്പോഴായി. വലിയ മാറ്റമാണ് മാലിന്യ നിര്‍മാര്‍ജനത്തിൽ ഉണ്ടായത്. കേരളം ഇന്ന് നല്ല രീതിയിൽ നിക്ഷേപത്തിന് പറ്റിയ നാടായിട്ടാണ് ആളുകള്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

ബി ഗോപാലകൃഷ്ണന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? ബിജെപിക്കാര്‍ മതത്തെക്കുറിച്ച് പറഞ്ഞാല്‍ വിദ്വേഷം, മറ്റുള്ളവര്‍ പറഞ്ഞാല്‍ മതേതരം: രാജീവ് ചന്ദ്രശേഖര്‍
  • March 23, 2026

വിദ്വേഷ പരാമര്‍ശത്തില്‍ ബി ഗോപാലകൃഷ്ണന് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഗോപാലകൃഷ്ണന്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ശബരിമലക്കൊള്ള നടക്കുന്നതിന്റേയും ഗുരുവായൂരില്‍ നിന്ന് പണം കാണാതാകുന്നതിന്റേയും പശ്ചാത്തലത്തില്‍ ഗുരുവായൂരില്‍ വിശ്വാസിയായ ഒരു എംഎല്‍എ ഉണ്ടാകണമെന്ന് പറഞ്ഞതില്‍…

Continue reading
‘സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുതിര്‍ന്ന നേതാക്കളെ വിളിച്ച് ചര്‍ച്ച നടത്തിയില്ല, ചര്‍ച്ച നടന്നെങ്കില്‍ പ്രതിസന്ധി ഒഴിവായേനെ’: കെ സുധാകരന്‍
  • March 23, 2026

എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് തീരുമാനിക്കും മുമ്പ് കോണ്‍ഗ്രസില്‍ മതിയായ ചര്‍ച്ച നടന്നില്ലെന്ന് കെ സുധാകരന്‍ എംപി. താനുള്‍പ്പെടെയുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ അവസരം ലഭിച്ചില്ലെന്നാണ് കെ സുധാകരന്റെ പരാതി. മതിയായ ചര്‍ച്ചകള്‍ മുമ്പ് നടന്നിരുന്നുവെങ്കില്‍ പ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വന്റിഫോറിന്റെ അഭിമുഖ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ബി ഗോപാലകൃഷ്ണന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? ബിജെപിക്കാര്‍ മതത്തെക്കുറിച്ച് പറഞ്ഞാല്‍ വിദ്വേഷം, മറ്റുള്ളവര്‍ പറഞ്ഞാല്‍ മതേതരം: രാജീവ് ചന്ദ്രശേഖര്‍

ബി ഗോപാലകൃഷ്ണന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? ബിജെപിക്കാര്‍ മതത്തെക്കുറിച്ച് പറഞ്ഞാല്‍ വിദ്വേഷം, മറ്റുള്ളവര്‍ പറഞ്ഞാല്‍ മതേതരം: രാജീവ് ചന്ദ്രശേഖര്‍

‘സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുതിര്‍ന്ന നേതാക്കളെ വിളിച്ച് ചര്‍ച്ച നടത്തിയില്ല, ചര്‍ച്ച നടന്നെങ്കില്‍ പ്രതിസന്ധി ഒഴിവായേനെ’: കെ സുധാകരന്‍

‘സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുതിര്‍ന്ന നേതാക്കളെ വിളിച്ച് ചര്‍ച്ച നടത്തിയില്ല, ചര്‍ച്ച നടന്നെങ്കില്‍ പ്രതിസന്ധി ഒഴിവായേനെ’: കെ സുധാകരന്‍

‘രാഹുൽ മാങ്കൂട്ടത്തിൽ ചെയ്ത കാര്യങ്ങൾ തുടരുമെന്ന് രമേശ് പിഷാരടി പറഞ്ഞത് കടന്ന കൈയായി പോയി, ജനങ്ങളോട് ക്ഷമ ചോദിച്ച് വേണം വോട്ട് ചോദിക്കാൻ’; എ കെ ബാലൻ

‘രാഹുൽ മാങ്കൂട്ടത്തിൽ ചെയ്ത കാര്യങ്ങൾ തുടരുമെന്ന് രമേശ് പിഷാരടി പറഞ്ഞത് കടന്ന കൈയായി പോയി, ജനങ്ങളോട് ക്ഷമ ചോദിച്ച് വേണം വോട്ട് ചോദിക്കാൻ’; എ കെ ബാലൻ

പ്രകടനം ഒഴിവാക്കി ബി ഗോപാലകൃഷ്ണൻ; കേസിന്റെ പശ്ചാത്തലത്തിൽ വേഗത്തിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ നീക്കം

പ്രകടനം ഒഴിവാക്കി ബി ഗോപാലകൃഷ്ണൻ; കേസിന്റെ പശ്ചാത്തലത്തിൽ വേഗത്തിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ നീക്കം

രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍; സ്വര്‍ണവില വീണ്ടും കുറഞ്ഞു

രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍; സ്വര്‍ണവില വീണ്ടും കുറഞ്ഞു

മാറാത്തത് മാറുമെന്നാണ് ബിജെപി പ്രചാരണം, ഓണത്തിന് സദ്യയും പെരുന്നാളിന് ബിരിയാണിയും പങ്കിട്ട് കഴിക്കുന്ന സംസ്‌കാരം മാറാതിരിക്കട്ടേ: രമേശ് പിഷാരടി

മാറാത്തത് മാറുമെന്നാണ് ബിജെപി പ്രചാരണം, ഓണത്തിന് സദ്യയും പെരുന്നാളിന് ബിരിയാണിയും പങ്കിട്ട് കഴിക്കുന്ന സംസ്‌കാരം മാറാതിരിക്കട്ടേ: രമേശ് പിഷാരടി