രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും, യുഡിഎഫ് ജയിക്കുമെന്നതിൽ സംശയമൊന്നുമില്ല; പി ജെ കുര്യൻ

യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് PJ കുര്യൻ. തിരുവല്ലയിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രസംഗത്തിൽ ആയിരുന്നു പരാമർശം. ചെന്നിത്തല അടക്കമുള്ള നേതാക്കൾ വേദിയിൽ ഇരിക്കുമ്പോഴാണ് PJ കുര്യൻ പരാമർശം നടത്തിയത്.

എന്തായാലും ഫലം വരുമ്പോൾ നമ്മൾ ജയിക്കും. രമേശ്‌ ആയിരിക്കും മുഖ്യമന്ത്രി ആകുക. രമേശ്‌ ചെന്നിത്തല പറയുന്നത് പാർട്ടിയാണ് തീരുമാനിക്കുക എന്നാണ്. എന്നാൽ, ഇക്കാര്യത്തിൽ എനിക്ക് സംശയം ഒന്നുമില്ലെന്നും പി ജെ കുര്യൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആയിരിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പറഞ്ഞിരുന്നത്. അതിനിടെയാണ് പി ജെ കുര്യന്റെ പരസ്യ പ്രസ്താവന വന്നിരിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തിനായി കലഹിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം വി ‍ഡി സതീശനും പറഞ്ഞിരുന്നു. കപ്പിനും ചുണ്ടിനും ഇടയിൽ സ്ഥാനങ്ങൾ പോയ കാലത്തും കലഹിച്ചിട്ടില്ലെന്നും കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി മത്സരമില്ലെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.

Related Posts

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം, ഡോക്ടർമാരുടെ പ്രത്യേക സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നു
  • March 25, 2026

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി. വയറിലും മൂത്രനാളത്തിലും ഉണ്ടായ അണുബാധയെത്തുടർന്നാണ് വിദഗ്ധ പരിശോധനകൾ നടത്തുന്നത്. ഡോക്ടർമാരുടെ പ്രത്യേക സംഘം ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കുന്നു. സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സർ ഗംഗാറാം ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് വ്യക്തമാക്കി.…

Continue reading
കൊച്ചി ബിനാലെയിൽ നിന്ന് ബോസ് കൃഷ്ണമാചാരിയുടെ രാജി ലൈംഗികാരോപണത്തെ തുടർന്ന്‌
  • March 25, 2026

കൊച്ചി ബിനാലെ ഫൗണ്ടേഷനിൽ നിന്ന് ബോസ് കൃഷ്ണമാചാരിയുടെ രാജി ലൈംഗിക ആരോപണത്തെ തുടർന്ന്. ഒപ്പം ജോലി ചെയ്തിരുന്ന യുവതിയാണ് ബോസ് കൃഷ്ണമാചാരിക്ക് എതിരെ പരാതി നൽകിയത്.പരാതി ലഭിച്ചെന്ന് ബിനാലെ ട്രസ്റ്റ് ചെയർമാൻ വി. വേണു സ്ഥിരീകരിച്ചു. എന്നാൽ കുടുംബപരമായ കാരണങ്ങളാൽ രാജിവെക്കുന്നു…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘വന്ദേമാതരം’ സർക്കുലറിൽ ഇടപെടാതെ സുപ്രീംകോടതി; ആഭ്യന്തരമന്ത്രാലയത്തിന്റ നിർദേശത്തിനെതിരായ ഹർജി തള്ളി

‘വന്ദേമാതരം’ സർക്കുലറിൽ ഇടപെടാതെ സുപ്രീംകോടതി; ആഭ്യന്തരമന്ത്രാലയത്തിന്റ നിർദേശത്തിനെതിരായ ഹർജി തള്ളി

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം, ഡോക്ടർമാരുടെ പ്രത്യേക സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നു

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം, ഡോക്ടർമാരുടെ പ്രത്യേക സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നു

എംബാപെക്ക് കാല്‍ മാറി സ്‌കാനിങ്, തെറ്റായ പരിക്ക് നിര്‍ണയത്തില്‍ വെട്ടിലായി സൂപ്പര്‍ സ്‌ട്രൈക്കര്‍

എംബാപെക്ക് കാല്‍ മാറി സ്‌കാനിങ്, തെറ്റായ പരിക്ക് നിര്‍ണയത്തില്‍ വെട്ടിലായി സൂപ്പര്‍ സ്‌ട്രൈക്കര്‍

കൊച്ചി ബിനാലെയിൽ നിന്ന് ബോസ് കൃഷ്ണമാചാരിയുടെ രാജി ലൈംഗികാരോപണത്തെ തുടർന്ന്‌

കൊച്ചി ബിനാലെയിൽ നിന്ന് ബോസ് കൃഷ്ണമാചാരിയുടെ രാജി ലൈംഗികാരോപണത്തെ തുടർന്ന്‌

രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമം ഇല്ല; റിപ്പോർട്ടുകൾ തള്ളി പെട്രോളിയം മന്ത്രാലയം

രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമം ഇല്ല; റിപ്പോർട്ടുകൾ തള്ളി പെട്രോളിയം മന്ത്രാലയം

മുസ്ലീം ലീ​ഗ് നേതാവ് വിദേശയാത്ര ഓഫർ ചെയ്ത സംഭവം; നടന്നത് ചട്ടലംഘനമെന്ന് കെടി ജലീൽ

മുസ്ലീം ലീ​ഗ് നേതാവ് വിദേശയാത്ര ഓഫർ ചെയ്ത സംഭവം; നടന്നത് ചട്ടലംഘനമെന്ന് കെടി ജലീൽ