‘വി എസ് ജോയിയ്ക്ക് ലീഡ് നൽകിയാൽ സൗജന്യ വിദേശയാത്ര’; ഓഫറുമായി മുസ്ലിം ലീഗ് നേതാവ്

മലപ്പുറം തവനൂരിൽ, യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്രയെന്ന ഓഫറുമായി മുസ്ലിം ലീഗ് നേതാവ്. യുഡിഎഫ് സ്ഥാനാർഥി വി എസ് ജോയിയ്ക്ക് കൂടുതൽ ലീഡ് നൽകുന്ന മണ്ഡലം, ബൂത്ത് കമ്മിറ്റികൾക്കാണ് ഈ വാഗ്ദാനം. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ ഹാജിയുടേതാണ് പ്രഖ്യാപനം.

പതിനഞ്ച് ദിവസത്തെ ഗൾഫ് യാത്രയാണ് വാ​ഗ്ദാനം നൽകിയിരിക്കുന്നത്. തവനൂരിലെ തിരഞ്ഞെടുപ്പ് കൺവൻഷനിൽ ആണ് സിപി ബാവ ഹാജിയുടെ പ്രഖ്യാപനം. തവനൂരിൽ സ്ഥാനാർഥിയാകാൻ പരിഗണിക്കപ്പെട്ട ആളായിരുന്നു സിപി ബാവ ഹാജി. ‘ഏറ്റവും കൂടുതല്‍ ലീഡ് ചെയ്യുന്ന ബൂത്തിനായിരിക്കും വിദേശ യാത്ര സ്‌പോണ്‍സര്‍ ചെയ്യുക. ഇനി തമാശയും കളിയൊന്നും ഇല്ല. വോട്ട് ചെയ്യലും ചെയ്യിക്കലും മാത്രമാണ് ഇനി ഉള്ളത്’ സിപി ബാവ പറഞ്ഞു.

തവനൂരില്‍ ഇക്കുറി ശക്തമായ പോരാട്ടമാണ് നടക്കുന്നത്. കെടി ജലീലാണ് വിഎസ് ജോയ്‌യുടെ മുഖ്യ എതിരാളി. ഇതിനിടെയാണ് 15 ദിവസത്തെ വിദേശ യാത്ര ഓഫറുമായി സിപി ബാവ രംഗത്തെത്തിയത്.

Related Posts

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം, ഡോക്ടർമാരുടെ പ്രത്യേക സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നു
  • March 25, 2026

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി. വയറിലും മൂത്രനാളത്തിലും ഉണ്ടായ അണുബാധയെത്തുടർന്നാണ് വിദഗ്ധ പരിശോധനകൾ നടത്തുന്നത്. ഡോക്ടർമാരുടെ പ്രത്യേക സംഘം ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കുന്നു. സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സർ ഗംഗാറാം ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് വ്യക്തമാക്കി.…

Continue reading
കൊച്ചി ബിനാലെയിൽ നിന്ന് ബോസ് കൃഷ്ണമാചാരിയുടെ രാജി ലൈംഗികാരോപണത്തെ തുടർന്ന്‌
  • March 25, 2026

കൊച്ചി ബിനാലെ ഫൗണ്ടേഷനിൽ നിന്ന് ബോസ് കൃഷ്ണമാചാരിയുടെ രാജി ലൈംഗിക ആരോപണത്തെ തുടർന്ന്. ഒപ്പം ജോലി ചെയ്തിരുന്ന യുവതിയാണ് ബോസ് കൃഷ്ണമാചാരിക്ക് എതിരെ പരാതി നൽകിയത്.പരാതി ലഭിച്ചെന്ന് ബിനാലെ ട്രസ്റ്റ് ചെയർമാൻ വി. വേണു സ്ഥിരീകരിച്ചു. എന്നാൽ കുടുംബപരമായ കാരണങ്ങളാൽ രാജിവെക്കുന്നു…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘വന്ദേമാതരം’ സർക്കുലറിൽ ഇടപെടാതെ സുപ്രീംകോടതി; ആഭ്യന്തരമന്ത്രാലയത്തിന്റ നിർദേശത്തിനെതിരായ ഹർജി തള്ളി

‘വന്ദേമാതരം’ സർക്കുലറിൽ ഇടപെടാതെ സുപ്രീംകോടതി; ആഭ്യന്തരമന്ത്രാലയത്തിന്റ നിർദേശത്തിനെതിരായ ഹർജി തള്ളി

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം, ഡോക്ടർമാരുടെ പ്രത്യേക സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നു

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം, ഡോക്ടർമാരുടെ പ്രത്യേക സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നു

എംബാപെക്ക് കാല്‍ മാറി സ്‌കാനിങ്, തെറ്റായ പരിക്ക് നിര്‍ണയത്തില്‍ വെട്ടിലായി സൂപ്പര്‍ സ്‌ട്രൈക്കര്‍

എംബാപെക്ക് കാല്‍ മാറി സ്‌കാനിങ്, തെറ്റായ പരിക്ക് നിര്‍ണയത്തില്‍ വെട്ടിലായി സൂപ്പര്‍ സ്‌ട്രൈക്കര്‍

കൊച്ചി ബിനാലെയിൽ നിന്ന് ബോസ് കൃഷ്ണമാചാരിയുടെ രാജി ലൈംഗികാരോപണത്തെ തുടർന്ന്‌

കൊച്ചി ബിനാലെയിൽ നിന്ന് ബോസ് കൃഷ്ണമാചാരിയുടെ രാജി ലൈംഗികാരോപണത്തെ തുടർന്ന്‌

രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമം ഇല്ല; റിപ്പോർട്ടുകൾ തള്ളി പെട്രോളിയം മന്ത്രാലയം

രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമം ഇല്ല; റിപ്പോർട്ടുകൾ തള്ളി പെട്രോളിയം മന്ത്രാലയം

മുസ്ലീം ലീ​ഗ് നേതാവ് വിദേശയാത്ര ഓഫർ ചെയ്ത സംഭവം; നടന്നത് ചട്ടലംഘനമെന്ന് കെടി ജലീൽ

മുസ്ലീം ലീ​ഗ് നേതാവ് വിദേശയാത്ര ഓഫർ ചെയ്ത സംഭവം; നടന്നത് ചട്ടലംഘനമെന്ന് കെടി ജലീൽ