മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പു സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ഒരാൾ കൂടി മരിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ ആണ് മരിച്ചത്. 95 ശതമാനത്തിലധികം പൊള്ളലേറ്റിയിരുന്നു. വെന്റിലേറ്ററിൽ രണ്ട് പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ദുരന്തത്തിൽ മരിച്ച എട്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞു. ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിയാനുണ്ട്. നാലുപേരുടെ സംസ്കാരം പൂർത്തിയായി.

അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങളുടെ ഡിഎൻഎ പരിശോധന പുരോഗമിക്കുകയാണ്. കഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഇന്ന് കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. നാളെയും കുട്ടംകുളം പാടത്ത് തിരച്ചിൽ തുടരാനാണ് തീരുമാനം. നാല് പേരെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. ദുരന്ത പശ്ചാത്തലത്തിൽ തൃശൂർ പൂരം ആഘോഷമില്ലാതെ നടത്താനാണ് ആലോചന.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാനസർക്കാർ. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർക്കാണ് അന്വേഷണച്ചുമതല. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പതിനാല് ലക്ഷം രൂപ ധനസഹായം നൽകാൻ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Related Posts

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ചൂട് അപകടത്തിന് കാരണം ആയിട്ടില്ലെന്ന് പെസോ വിലയിരുത്തൽ
  • April 22, 2026

മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രികളുടെ പൊട്ടിത്തെറിയിൽ ചൂട് അപകടത്തിന് കാരണം ആയിട്ടില്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തൽ. ശരീര ഭാഗങ്ങൾ തേടിയുള്ള പരിശോധന പൂർത്തിയായി. കുളത്തിലെ പരിശോധനയിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടട്രെറ്റ് പരിശോധന കഴിഞ്ഞു. അപകട കാരണം…

Continue reading
മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം, പരുക്കേറ്റവർക്ക് 50,000; സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്
  • April 22, 2026

തൃശ്ശൂർ വെടിക്കെട്ട് പുര അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ലുലു ​ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും. ജില്ലാ കളക്ടർ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ചൂട് അപകടത്തിന് കാരണം ആയിട്ടില്ലെന്ന് പെസോ വിലയിരുത്തൽ

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ചൂട് അപകടത്തിന് കാരണം ആയിട്ടില്ലെന്ന് പെസോ വിലയിരുത്തൽ

അഫ്ഗാന്‍ താരം ഷാപുര്‍ സദ്രാന്‍ ഗുരുതരാവസ്ഥയില്‍; താരത്തിനെ ബാധിച്ചിരിക്കുന്നത് അപൂര്‍വ്വ രോഗം

അഫ്ഗാന്‍ താരം ഷാപുര്‍ സദ്രാന്‍ ഗുരുതരാവസ്ഥയില്‍; താരത്തിനെ ബാധിച്ചിരിക്കുന്നത് അപൂര്‍വ്വ രോഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു

ഇന്ത്യന്‍ വംശജനായ താരം കുടുങ്ങുമോ?; ലോക കപ്പിലെ ഒത്തുകളിയില്‍ അന്വേഷണം തുടങ്ങി ഐസിസി

ഇന്ത്യന്‍ വംശജനായ താരം കുടുങ്ങുമോ?; ലോക കപ്പിലെ ഒത്തുകളിയില്‍ അന്വേഷണം തുടങ്ങി ഐസിസി

സ്കേറ്റിങ്ങിൽ രാജ്യാന്തര നേട്ടവുമായി മലയാളി സഹോദരിമാർ

സ്കേറ്റിങ്ങിൽ രാജ്യാന്തര നേട്ടവുമായി മലയാളി സഹോദരിമാർ

EV മേഖലയിൽ മത്സരിക്കാൻ ടെസ്‌ല മോഡൽ YL: 6 സീറ്റർ SUV വാഗ്ദാനം ചെയ്യുന്നത് 681 കിലോമീറ്റർ ഡ്രൈവിങ് റേഞ്ച്

EV മേഖലയിൽ മത്സരിക്കാൻ ടെസ്‌ല മോഡൽ YL: 6 സീറ്റർ SUV വാഗ്ദാനം ചെയ്യുന്നത് 681 കിലോമീറ്റർ ഡ്രൈവിങ് റേഞ്ച്