‘നേമത്ത് മദ്യവും പണവും ഒഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നു’; ആരോപണവുമായി എല്‍ഡിഎഫ്

തിരുവനന്തപുരം നേമത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണവുമായി എല്‍ഡിഎഫ്. മദ്യം ഒഴുക്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ BJP ശ്രമിക്കുന്നെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനങ്ങുന്നില്ലെന്നും എല്‍ഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റ് ജയില്‍കുമാര്‍ കുറ്റപ്പെടുത്തി. ആറ്റുകാല്‍ മേടമുക്കിലെ ബിജെപി ബൂത്ത് ഓഫീസില്‍ നിന്ന് 336 ലിറ്റര്‍ മദ്യം പിടിച്ചെങ്കിലും, ആറ് ലിറ്റര്‍ എന്നാക്കി കേസ് അട്ടിമറിച്ചെന്നാണ് ആക്ഷേപം.

ഈ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് വേണ്ടി ബിജെപിയുടെ നേതൃത്വത്തില്‍ വ്യാപകമായി മദ്യവും പണവുമൊഴുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്നലെ തന്നെ ആറ്റുകാല്‍ മേടമുക്കിലെ ബിജെപി ഓഫീസില്‍ നിന്ന് 336 ലിറ്റര്‍ മദ്യമാണ് എക്‌സൈസ് സംഘം പിടിച്ചത്. അത് പിന്നീട് മനസിലാക്കുന്നത്, ആറ് ലിറ്റര്‍ മാത്രം പിടിച്ചെടുത്തു എന്ന് പറഞ്ഞ് കേസെടുത്തു എന്നാണ്. വ്യാപകമായ രീതിയില്‍ പണവും മദ്യവും ഉപയോഗിച്ച് ഈ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് വേണ്ടി ബിജെപി സ്ഥാനാര്‍ഥിയും ബിജെപിയുടെ സംവിധാനവും ഇടപെടുകയാണ് – അദ്ദേഹം പറഞ്ഞു.

ഇന്നു രാവിലെ പരശുരാമ ക്ഷേത്രത്തില്‍ ബലിയിട്ട് തിരിച്ചു വന്നവരോട് വര്‍ഗീയത പറഞ്ഞു ബിജെപി വോട്ട് ചോദിക്കുന്നുവെന്നും ആരോപണമുണ്ട്. ഇതൊക്കെ ചട്ടങ്ങള്‍ കാറ്റില്‍ പറത്തുന്നതാണെന്നും എല്‍ഡിഎഫ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ജയില്‍കുമാര്‍ പറഞ്ഞു.

Related Posts

‘സിപിഐഎം പരിപ്പ് എടുക്കും എന്ന് പറഞ്ഞ ഒരു നേതാവ് ഉണ്ടായിരുന്നു; നികേഷ് കുമാറിന്റെ പിതാവായിട്ട് വരും’; ദീപ്തി മേരി വര്‍ഗീസ്
  • April 8, 2026

തെലങ്കാനാ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്‌ക്കെതിരെ സിപിഐഎമ്മിന്റെ സമൂഹമാധ്യമപ്രചാരണത്തിന്റെ ചുമതലയുള്ള എം വി നികേഷ്‌കുമാര്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ്. സിപിഐഎം പരിപ്പെടുക്കും എന്നു പറഞ്ഞ നേതാവാണ് എം വി രാഘവനെന്നും, അന്ന് സംരക്ഷിച്ചത് കോണ്‍ഗ്രസ് ആണെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി…

Continue reading
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് തൂങ്ങിമരിച്ച നിലയില്‍
  • April 8, 2026

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. അട്ടപ്പളം സ്വദേശി വിനോദ് ആണ് മരിച്ചത്. കേസില്‍ വീണ്ടും ഹാജരാവാന്‍ ആവശ്യപ്പെട്ടതോടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. വീടിന് സമീപത്തെ പറമ്പിലാണ് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് 19ന് കേസില്‍ പ്രതികളുടെയെല്ലാം ജാമ്യം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘സിപിഐഎം പരിപ്പ് എടുക്കും എന്ന് പറഞ്ഞ ഒരു നേതാവ് ഉണ്ടായിരുന്നു; നികേഷ് കുമാറിന്റെ പിതാവായിട്ട് വരും’; ദീപ്തി മേരി വര്‍ഗീസ്

‘സിപിഐഎം പരിപ്പ് എടുക്കും എന്ന് പറഞ്ഞ ഒരു നേതാവ് ഉണ്ടായിരുന്നു; നികേഷ് കുമാറിന്റെ പിതാവായിട്ട് വരും’; ദീപ്തി മേരി വര്‍ഗീസ്

‘നേമത്ത് മദ്യവും പണവും ഒഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നു’; ആരോപണവുമായി എല്‍ഡിഎഫ്

‘നേമത്ത് മദ്യവും പണവും ഒഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നു’; ആരോപണവുമായി എല്‍ഡിഎഫ്

യുഡിഎഫ് കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് രണ്ട് പെണ്‍കുട്ടികള്‍ക്ക് പരുക്കേറ്റ സംഭവം; വാഹനം ഓടിച്ചയാള്‍ക്കെതിരെ കേസ്

യുഡിഎഫ് കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് രണ്ട് പെണ്‍കുട്ടികള്‍ക്ക് പരുക്കേറ്റ സംഭവം; വാഹനം ഓടിച്ചയാള്‍ക്കെതിരെ കേസ്

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് തൂങ്ങിമരിച്ച നിലയില്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് തൂങ്ങിമരിച്ച നിലയില്‍

‘ജി സുധാകരന്‍ ഇപ്പോഴും കമ്യൂണിസ്റ്റ്; അച്ഛനെതിരായ അധിക്ഷേപങ്ങളില്‍ വിഷമം’; മകന്‍ നവനീത് സുധാകരന്‍

‘ജി സുധാകരന്‍ ഇപ്പോഴും കമ്യൂണിസ്റ്റ്; അച്ഛനെതിരായ അധിക്ഷേപങ്ങളില്‍ വിഷമം’; മകന്‍ നവനീത് സുധാകരന്‍

പശ്ചിമേഷ്യയിലെ താത്കാലിക വെടിനിർത്തൽ; പിന്നിൽ പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന സമാധാന ശ്രമങ്ങൾ; നിർണായക ഇടപെടൽ നടത്തി ചൈനയും

പശ്ചിമേഷ്യയിലെ താത്കാലിക വെടിനിർത്തൽ; പിന്നിൽ പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന സമാധാന ശ്രമങ്ങൾ; നിർണായക ഇടപെടൽ നടത്തി ചൈനയും