കോവളം സ്പാ പീഡനം; ഡ്രീംസ് സ്പായിൽ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്

തിരുവനന്തപുരം: കോവളത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കോവളത്തെ ഡ്രീംസ് സ്പായിൽ തെളിവെടുപ്പ്. പെൺകുട്ടിയെ എത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തുന്നത്. പെൺകുട്ടിയെ ഒരു ദിവസം തന്നെ പത്തിലധികം ആളുകൾ ചേർന്ന് പീഡിപ്പിച്ചെന്നാണ് കണ്ടെത്തൽ. മൂന്ന് ഇടത്തായിട്ടാണ് പരിശോധന നടത്തുക. ഡ്രീംസ് സ്പാ, ആയൂർ കേരള സ്പാകളിലും പെൺകുട്ടിയുമായി പരിശോധന നടത്തും.

പീഡനത്തിനിരയായ പെൺകുട്ടിയുടെ ഇളയമ്മയും ഭർത്താവും അന്തർ സംസ്ഥാന റാക്കറ്റിലെ കണ്ണികളാണ്. കേസിൽ പിടിയിലായി റിമാൻഡിൽ കഴിയുന്ന സ്പാ നടത്തിപ്പുകാരൻ സജിത്തിനും റാക്കറ്റുമായി ബന്ധമുണ്ട്. ഈ പരിചയമാണ് പെൺകുട്ടിയെ കോവളത്തെത്തിക്കാൻ കാരണം. നടന്നത് മനുഷ്യ കടത്ത് എന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടി നേരിട്ടത് അതിക്രൂര പീഡനം എന്നും റിമാൻഡ് റിപ്പോട്ടിൽ പറയുന്നു. കമ്മീഷൻ വ്യവസ്ഥയിലായിരുന്നു ഇളയമ്മയും ഭർത്താവും പെൺകുട്ടിയെ സ്പാകളിൽ കാഴ്ചവച്ചത്. ഓരോ ചൂഷണത്തിനും കമ്മീഷൻ പറ്റിയിരുന്നു. ലൈംഗികവൃത്തിക്ക് സമ്മതിക്കാത്തതോടെ രഹസ്യ ഭാഗങ്ങളിലടക്കം തീവെച്ച് പൊള്ളിച്ചു. പെൺകുട്ടിയുടെ ശരീരത്തിൽ ഒട്ടേറെ പൊള്ളലേറ്റ പാടുകൾ എന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

കുട്ടിയെ ചെന്നൈയിലെ ഗുടുവാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്പായിൽ എത്തിച്ചില്ലെന്നാണ് പിടിയിലായ രക്ഷകർത്താക്കൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ അന്നേദിവസം ഇവർ അവിടെ ഉണ്ടായിരുന്നു എന്നതിന്റെ മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങൾ കോവളം പൊലീസിന് ലഭിച്ചു. നിലവിൽ മനുഷ്യക്കടത്ത്, ജുവനയിൽ ജസ്റ്റിസ് ആക്ട്, പോക്സോ, ബലാൽസംഗം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related Posts

സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകള്‍; ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ്
  • October 20, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ വലിയ ക്രമക്കേടുകള്‍ നടക്കുന്നതായി സര്‍ക്കാര്‍. ടെന്‍ഡര്‍ നടപടികള്‍, ക്വട്ടേഷന്‍ നടപടിക്രമങ്ങള്‍ ഇവയൊന്നും സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ പാലിക്കപ്പെടുന്നില്ല. ചാമ്പ്യന്‍ഷിപ്പുകളില്‍ അര്‍ഹതയില്ലാത്ത കായികതാരങ്ങളെ ഉള്‍പ്പെടുത്തിയും ക്രമക്കേട് നടക്കുന്നതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. (Major irregularities taking place in…

Continue reading
കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ
  • October 20, 2026

തിരുവനന്തപുരം: കോവളത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കോവളത്തെ ഡ്രീംസ് സ്പാ ബിനാമി അറസ്റ്റിൽ. തിരുവനന്തപുരം നഗരസഭയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആയ അനുരൂപാണ് അറസ്റ്റിലായിരിക്കുന്നത്. ഉളൂർ സെക്ഷൻ ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറാണ്. ഡ്രീംസ് സ്പാ നടത്തിയിരുന്നത് ഇയാളുടെ സുഹൃത്താണ്. എന്നാൽ ലഭിക്കുന്ന…

Continue reading

You Missed

കോവളം സ്പാ പീഡനം; ഡ്രീംസ് സ്പായിൽ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്

കോവളം സ്പാ പീഡനം; ഡ്രീംസ് സ്പായിൽ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്

സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകള്‍; ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ്

സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകള്‍; ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ്

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകള്‍; ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ്

സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകള്‍; ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ്

രാജ്യത്തിന്റെ സ്ഥിരതയും സമാധാനവും തകർക്കാൻ ശ്രമം; ഇന്ത്യയിലെ പ്രക്ഷോഭങ്ങൾ തള്ളി ആർഎസ്എസ് മേധാവി

രാജ്യത്തിന്റെ സ്ഥിരതയും സമാധാനവും തകർക്കാൻ ശ്രമം; ഇന്ത്യയിലെ പ്രക്ഷോഭങ്ങൾ തള്ളി ആർഎസ്എസ് മേധാവി

ഈ പാലം ജി.സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് എൽഡിഎഫാണ് നിർമ്മിച്ചതെന്ന് എന്തുകൊണ്ട് പറഞ്ഞില്ല ? ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ വേദിയാക്കി മാറ്റി

ഈ പാലം ജി.സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് എൽഡിഎഫാണ് നിർമ്മിച്ചതെന്ന് എന്തുകൊണ്ട് പറഞ്ഞില്ല ? ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ വേദിയാക്കി മാറ്റി