‘ചട്ടലംഘനം ഉണ്ടായിട്ടുണ്ട്; അപകടത്തിൽ സമഗ്രമായ അന്വേഷണം ഉണ്ടാകും’; ജുഡീഷ്യൽ കമ്മിഷൻ

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനത്തിൽ പ്രതികരണവുമായി സംസ്ഥാന സർക്കാർ നിയോ​ഗിച്ച ജുഡീഷ്യൽ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ. അപകടത്തിന്റെ വ്യാപ്തി കൂടാൻ കാരണം വെടിമരുന്നിന്റെ ഉപയോഗം കൂടുതലായതുകൊണ്ടായിരിക്കുമെന്ന് അദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ചട്ടലം​ഘനം ഉണ്ടായിട്ടുണ്ട്. വെടിക്കെട്ട് നിരോധിക്കണമെന്ന് കമ്മിഷന് ശുപാർശ ചെയ്യാൻ കഴിയില്ലെന്ന് അദേഹം വ്യക്തമാക്കി.

വെടിക്കെട്ട് ഉത്സവത്തിന്റെ ഭാഗമാണ്. ജനങ്ങളെ ആകർഷിക്കുന്ന ഒന്നാണ്. അത് തടയുകയെന്നത് ശരിയായ നടപടിയായിരിക്കില്ലെന്ന് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ പറഞ്ഞു. സംസ്ഥന സർക്കാരിന്റെ ഉത്തരവ് ലഭിച്ചാൽ ഉടൻ അന്വേഷണം ആരംഭിക്കും. കേരളത്തിലെങ്ങും ഇനി ഇത്തരം അപകടം ഉണ്ടാകരുത്. അതിനാൽ സമഗ്രമായ അന്വേഷണമാകും നടത്തുകയെന്ന് അദേഹം വ്യക്തമാക്കി.

തൃശൂർ പൂരം ഏറ്റവും മോശമായ കാലാവസ്ഥയിലാണ് നടക്കുന്നത്. വെടിമരുന്നിന് ചൂട് കൂടിയാൽ തന്നെ തീപിടിക്കാം. ഷെഡ്ഡുകൾ അടുപ്പിച്ചല്ലായിരുന്നെങ്കിൽ ഒരു ഷെഡ്ഡിന് തീപിടിച്ച് തീരുമായിരുന്നു. അശ്രദ്ധ ഉണ്ടായിട്ടുണ്ട്. മുൻകരുതലുകൾ സ്വീകരിക്കാത്തതുകൊണ്ടാണ് വ്യാപ്തിയുള്ള അപകടം ഉണ്ടായിരിക്കുന്നതെന്ന്‌ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ പറഞ്ഞു. വാഹനം എത്തിപ്പെടാത്ത സ്ഥലത്താണ് അപകടമുണ്ടായത്. ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കുമെന്ന് അദേഹം വ്യക്തമാക്കി.

Related Posts

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേസ് എത്തി നിൽക്കുന്നത് ബിജെപി നേതാക്കളിലേക്ക്, ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും; റോജി എം ജോണ്‍
  • July 24, 2026

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. ചോദ്യപേപ്പർ ചോർച്ചയിൽ കേസ് എത്തി നിൽക്കുന്നത് ബിജെപി നേതാക്കളിലേക്ക്. NTA നടത്തിയ എല്ലാ പ്രധാന പരീക്ഷകളിലും ക്രമക്കേട് ഉണ്ടായി. ധർമ്മേന്ദ്ര പ്രാധൻ രാജി വെക്കണം എന്ന ആവശ്യം തികച്ചും…

Continue reading
യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്; ഇന്ന് മുതല്‍ സര്‍വീസ് മറ്റ് ആപ്പുകള്‍ ഉപയോഗിച്ച്
  • July 24, 2026

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സിന്റെ തീരുമാനം. ഇന്ന് മുതല്‍ മറ്റ് ആപ്പുകള്‍ ഉപയോഗിച്ച് സര്‍വീസുകള്‍ പുനരാരംഭിക്കും. ഇന്നലെ മാനേജുമെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തീരുമാനം. ( Online taxi drivers to fully boycott the Uber…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേസ് എത്തി നിൽക്കുന്നത് ബിജെപി നേതാക്കളിലേക്ക്, ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും; റോജി എം ജോണ്‍

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേസ് എത്തി നിൽക്കുന്നത് ബിജെപി നേതാക്കളിലേക്ക്, ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും; റോജി എം ജോണ്‍

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്; ഇന്ന് മുതല്‍ സര്‍വീസ് മറ്റ് ആപ്പുകള്‍ ഉപയോഗിച്ച്

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്; ഇന്ന് മുതല്‍ സര്‍വീസ് മറ്റ് ആപ്പുകള്‍ ഉപയോഗിച്ച്

വിദ്യാര്‍ഥികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം എഴുതി നല്‍കി; നിരാഹാര സമരം അവസാനിപ്പിച്ചതില്‍ വിശദീകരണവുമായി സോനം വാങ്ചുക്ക്

വിദ്യാര്‍ഥികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം എഴുതി നല്‍കി; നിരാഹാര സമരം അവസാനിപ്പിച്ചതില്‍ വിശദീകരണവുമായി സോനം വാങ്ചുക്ക്

അധികാരം മറക്കുന്ന ചരിത്രപാഠങ്ങള്‍: ഡോ എല്‍സി ഉമ്മന്‍ എഴുതുന്നു

അധികാരം മറക്കുന്ന ചരിത്രപാഠങ്ങള്‍: ഡോ എല്‍സി ഉമ്മന്‍ എഴുതുന്നു

ശബരിമല സ്വര്‍ണക്കൊള്ള റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍; പിഎസ് പ്രശാന്തും അജികുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ള റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍; പിഎസ് പ്രശാന്തും അജികുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്‌ഐടി

ഡല്‍ഹിയില്‍ പ്രതിഷേധ ജ്വാല; രാഹുലിന്റെ നേതൃത്വത്തില്‍ ബിര്‍ള ഹൗസിലേക്ക് ഒറ്റക്കെട്ടായി പ്രതിപക്ഷ എംപിമാര്‍; സ്തംഭിച്ച് തലസ്ഥാനം

ഡല്‍ഹിയില്‍ പ്രതിഷേധ ജ്വാല; രാഹുലിന്റെ നേതൃത്വത്തില്‍ ബിര്‍ള ഹൗസിലേക്ക് ഒറ്റക്കെട്ടായി പ്രതിപക്ഷ എംപിമാര്‍; സ്തംഭിച്ച് തലസ്ഥാനം