സഹകരണ വകുപ്പ് സോഫ്റ്റ്‌വെയറിനുള്ള ടെൻഡർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

സഹകരണ വകുപ്പ് സോഫ്റ്റ്‌വെയറിനുള്ള ടെൻഡർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. ഐടി കമ്പനികൾ നൽകിയ ഹർജിയിലാണ് സ്റ്റേ. കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനിയുടെ മാനദണ്ഡത്തിൽ അപാകതയെന്ന് കോടതി നിരീക്ഷിച്ചു. സോഫ്റ്റ്‌വെയർ നിർമാണത്തിൽ രമേശ്‌ ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു.

കഴിഞ്ഞദിവസമാണ് സോഫ്റ്റ്‌വെയർ നിർമാണത്തിൽ രമേശ് ചെന്നിത്തല ​ക്രമക്കേട് ആരോപണം ഉന്നയിച്ചിരുന്നത്. 700 കോടിയുടെ ക്രമക്കേടായിരുന്നു ആരോപിച്ചത്. ക്രമക്കേട് ആരോപണത്തിന് മുന്നേ ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് ഹര്‍ജി നല്‍കിയിരുന്നു. മലബാര്‍ ഇന്‍ഫര്‍മേഷന്‍ കണ്‍സോര്‍ഷ്യമാണ് ഹര്‍ജി നല്‍കിയത്. 280 പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കായി 58 കോടിയുടെ ടെന്‍ഡറാണ് നല്‍കിയിട്ടുള്ളത്.

ദിനേശ് ബീഡി സംഘം 280 സഹകരണ സംഘങ്ങളിലെ സോഫ്റ്റ്‌വെയർ സ്ഥാപിക്കുന്നതിനായി 58 കോടി രൂപയാണ് ക്വോട്ട് ചെയ്തിരിക്കുന്നത്. ഈ നിരക്ക് പ്രകാരം സംസ്ഥാനത്തെ മുഴുവൻ സംഘങ്ങളിലും പദ്ധതി നടപ്പാക്കുമ്പോൾ ഏകദേശം 914 കോടി രൂപ ചെലവ് വരും. മെയ് 19 വരെയാണ് സ്റ്റേ. ഹർജിയിൽ വിശദമായ വാദം കേട്ടശേഷമാകും ടെൻഡർ നടപടികൾ ആരംഭിക്കുക. സംസ്ഥാമ സർക്കാരിന് തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

Related Posts

‘സിപിഐഎം വോട്ടുകൾ എനിക്ക് ലഭിക്കും; മുഖ്യമന്ത്രിയും എംവി ഗോവിന്ദനും നേരിട്ട് യുദ്ധത്തിനിറങ്ങി’; ജി സുധാകരൻ
  • March 31, 2026

അമ്പലപ്പുഴയിൽ സിപിഐഎം വോട്ടുകൾ തനിക്ക് ലഭിക്കുമെന്ന അവകാശ വാദവുമായി സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരൻ. മുമ്പുള്ളതിനേക്കാൾ ഭൂരിപക്ഷം കിട്ടും. 139 സീറ്റ് തോറ്റാലും സുധാകരനെ വിടരുതെന്നാണ് എംവി ഗോവിന്ദൻ പറഞ്ഞത്. മുഖ്യമന്ത്രിയും എംവി ഗോവിന്ദനും തനിക്കെതിരെ നേരിട്ട് യുദ്ധത്തിനിറങ്ങിയെന്ന് ജി സുധാകരൻ…

Continue reading
‘നേമത്ത് 1000 കോടി രൂപയുടെ വികസനം നടത്തി; ആര് വോട്ട് ചെയ്താലും സ്വീകരിക്കും’; വി ശിവൻകുട്ടി
  • March 31, 2026

ആര് വോട്ട് തന്നാലും സ്വീകരിക്കുമെന്ന് നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി. തന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വോട്ട് തരുന്നത് സ്വീകരിക്കും. ആർക്ക് വോട്ട് ചെയ്യണമെന്നത് വോട്ടറുടെ അവകാശമെന്നും വി ശിവൻകുട്ടി പറഞ്ഞു. നേമത്ത് 1000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്നും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്; ഇന്ന് ഉച്ചയ്ക്ക് ബിജെപി അംഗത്വം സ്വീകരിച്ചേക്കും

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്; ഇന്ന് ഉച്ചയ്ക്ക് ബിജെപി അംഗത്വം സ്വീകരിച്ചേക്കും

‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; വർ​ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല’; മുഖ്യമന്ത്രി

‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; വർ​ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല’; മുഖ്യമന്ത്രി

സഹകരണ വകുപ്പ് സോഫ്റ്റ്‌വെയറിനുള്ള ടെൻഡർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

സഹകരണ വകുപ്പ് സോഫ്റ്റ്‌വെയറിനുള്ള ടെൻഡർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

‘വികസന വിഷയത്തിൽ വിഡി സതീശനുമായി സംവാദം തുടങ്ങി’; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി