‘സിപിഐഎം വോട്ടുകൾ എനിക്ക് ലഭിക്കും; മുഖ്യമന്ത്രിയും എംവി ഗോവിന്ദനും നേരിട്ട് യുദ്ധത്തിനിറങ്ങി’; ജി സുധാകരൻ

അമ്പലപ്പുഴയിൽ സിപിഐഎം വോട്ടുകൾ തനിക്ക് ലഭിക്കുമെന്ന അവകാശ വാദവുമായി സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരൻ. മുമ്പുള്ളതിനേക്കാൾ ഭൂരിപക്ഷം കിട്ടും. 139 സീറ്റ് തോറ്റാലും സുധാകരനെ വിടരുതെന്നാണ് എംവി ഗോവിന്ദൻ പറഞ്ഞത്. മുഖ്യമന്ത്രിയും എംവി ഗോവിന്ദനും തനിക്കെതിരെ നേരിട്ട് യുദ്ധത്തിനിറങ്ങിയെന്ന് ജി സുധാകരൻ പറഞ്ഞു.

സിപിഐഎമ്മിന് മരണവെപ്രാളമാണെന്നും പിടിച്ചു കെട്ടാൻ നേതാക്കൾ തന്റെ പുറകെ നടക്കുകയാണെന്നും ജി സുധാകരൻ പറഞ്ഞു. മൂന്നാമൂഴമില്ലെന്ന് സിപിഐഎം സ്വയം പ്രഖ്യാപിച്ചെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു. എൽഡിഎഫ് ബുക്ക് ചെയ്ത മതിലിൽ സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരന്റെ പോസ്റ്റർ. പോസ്റ്ററുകൾക്ക് മേൽ എച്ച് സലാമിന്റെ പോസ്റ്ററുകൾ എൽഡിഎഫ് പതിപ്പിച്ചു. സിപിഐഎം പ്രവർത്തകർ പോസ്റ്റർ ഒട്ടിക്കുന്ന വിഡിയോ ജി സുധാകരൻ പങ്ക് വെച്ചു. താൻ മുൻപ് ജോലി വാങ്ങികൊടുത്തയാളാണ് പോസ്റ്റർ കീറിയതെന്നാണ് ജി സുധാകരന്റെ പ്രതികരണം.

പോസ്റ്റർ ഒട്ടിച്ച സിപിഐഎം പ്രവർത്തകരുടെ പേരുകൾ സഹിതമാണ് വിഡിയോ പുറത്ത് വിട്ടത്. ജി സുധാകരന്റെ പോസ്റ്ററുകൾ ഒട്ടിച്ചത് എൽഡിഎഫ് മുൻകൂട്ടി ബുക്ക് ചെയ്ത മതിലിലായിരുന്നു. ‘ഇന്ന് പോസ്റ്റർ കീറിയ ആൾ താൻ മന്ത്രി ആയിരുന്ന സമയത്ത് ഒരു അപേക്ഷ തന്നു. ജീവിത ബുദ്ധിമുട്ടുകൾ പരിഗണിച്ച് പിഡബ്ല്യൂഡിയിൽ അന്ന് ജോലി വാങ്ങി നൽകി. എത്ര പോസ്റ്റർ കീറിയാലും ജന മനസ്സിൽ ഉണ്ടാവും’ താൻ ഇവിടെ തന്നെ ഉണ്ടാവുമെന്നും സുധാകരന്റെ ഫേസ്ബുക് പോസ്റ്റ്‌.

Related Posts

സഹകരണ വകുപ്പ് സോഫ്റ്റ്‌വെയറിനുള്ള ടെൻഡർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ
  • March 31, 2026

സഹകരണ വകുപ്പ് സോഫ്റ്റ്‌വെയറിനുള്ള ടെൻഡർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. ഐടി കമ്പനികൾ നൽകിയ ഹർജിയിലാണ് സ്റ്റേ. കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനിയുടെ മാനദണ്ഡത്തിൽ അപാകതയെന്ന് കോടതി നിരീക്ഷിച്ചു. സോഫ്റ്റ്‌വെയർ നിർമാണത്തിൽ രമേശ്‌ ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞദിവസമാണ് സോഫ്റ്റ്‌വെയർ നിർമാണത്തിൽ…

Continue reading
‘നേമത്ത് 1000 കോടി രൂപയുടെ വികസനം നടത്തി; ആര് വോട്ട് ചെയ്താലും സ്വീകരിക്കും’; വി ശിവൻകുട്ടി
  • March 31, 2026

ആര് വോട്ട് തന്നാലും സ്വീകരിക്കുമെന്ന് നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി. തന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വോട്ട് തരുന്നത് സ്വീകരിക്കും. ആർക്ക് വോട്ട് ചെയ്യണമെന്നത് വോട്ടറുടെ അവകാശമെന്നും വി ശിവൻകുട്ടി പറഞ്ഞു. നേമത്ത് 1000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്നും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്; ഇന്ന് ഉച്ചയ്ക്ക് ബിജെപി അംഗത്വം സ്വീകരിച്ചേക്കും

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്; ഇന്ന് ഉച്ചയ്ക്ക് ബിജെപി അംഗത്വം സ്വീകരിച്ചേക്കും

‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; വർ​ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല’; മുഖ്യമന്ത്രി

‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; വർ​ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല’; മുഖ്യമന്ത്രി

സഹകരണ വകുപ്പ് സോഫ്റ്റ്‌വെയറിനുള്ള ടെൻഡർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

സഹകരണ വകുപ്പ് സോഫ്റ്റ്‌വെയറിനുള്ള ടെൻഡർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

‘വികസന വിഷയത്തിൽ വിഡി സതീശനുമായി സംവാദം തുടങ്ങി’; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി