തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നുവെന്നും വർഗീയ പ്രചാരണത്തിന് പിന്നിൽ എൽഡിഎഫ് ആണെന്നും പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയ. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ് ലഭിച്ചിട്ടില്ല. മണ്ഡലത്തിൽ ഇറങ്ങിയത് മുതൽ വ്യക്തിഹത്യയും സൈബർ ബുള്ളിയിങ്ങും നേരിടുന്നു. LDF ഇൻ്റൺഷണലി ചെയ്യുന്നതാണ്.
പേരാമ്പ്രയിൽ വികസന മുരടിപ്പിനെ കുറിച്ച് സംസാരിക്കുന്നത് നിർത്തില്ല. അനൗൺസെമെൻ്റ് നിഷേധിച്ചിട്ട് കാര്യമില്ല. അത് അവരുടെ ഭാഗത്തുനിന്നുണ്ടായതാണ്. മതദ്രുവീകരണം ഉണ്ടാക്കാൻ ശ്രമം നടക്കുന്നു. ജനങ്ങൾ ഇത് ഓഡിറ്റ് ചെയ്യുമെന്നും അവർ മറുപടി നൽകി.
തൻ്റെ പരിപാടികൾ തീരുമാനിക്കുന്നത് കമ്മിറ്റിയാണ്. എനിക്ക് പാർട്ടിയും കമ്മിറ്റിയും നൽകുന്ന നിർദേശമനുസരിച്ചാണ് പോകുന്നത്. വെൽഫെയർപാർട്ടിയുമായി ബന്ധപ്പെട്ട് തുടർച്ചയായി വിവാദമുണ്ടാക്കാൻ ശ്രമം. തന്നെ ആ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നു. അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കരുത്.
വ്യക്തിപരമായി ഒരുക്ഷണവും ലഭിച്ചില്ല. പാർട്ടിക്കും കമ്മിറ്റിക്കുമാണ് ക്ഷണം ലഭിക്കുക. കേരളത്തിലുടനീളം വെൽഫെയർപാർട്ടിയുടെ പിന്തുണ ആർക്കെന്ന് തീരുമാനിക്കേണ്ടത് അവരാണെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു.







