വൈക്കത്ത് സിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ചു; പുളിക്കാശേരി ചെല്ലപ്പന്‍ ജീവനൊടുക്കിയത് സിപിഐക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടശേഷം

വൈക്കത്ത് തലയാഴം സിപിഐ ഓഫീസിന് മുന്നില് കര്‍ഷകന്‍ തൂങ്ങിമരിച്ചു. കര്‍ഷകനായ പുളിക്കാശേരി ചെല്ലപ്പനാണ് മരിച്ചത്. സിപിഐക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടശേഷമാണ് ജീവനൊടുക്കിയത്. കൃഷിയുമായി മുന്നോട്ടു പോകാന്‍ സിപിഐ തടസം നിന്നെന്നും, എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സിപിഐ ആണെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റ്. എന്നയാളെ ആണ് തലയാഴത്തെ സിപിഐയുടെ ഇലക്ഷന്‍ ഓഫീസിനു മുന്നില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

പ്രശ്‌നങ്ങള്‍ ഉണ്ടാക്കി സിപിഐ കൃഷി തടസപ്പെടുത്തി. ഒരുപാട് തിക്താനുഭവങ്ങള്‍ സിപിഐയുടെ ഭാഗത്ത് നിന്നുണ്ടായി. അനവധി സമരങ്ങള്‍ അഴിമതി ചെയ്തവര്‍ക്ക് എതിരെ നടത്തി. പണത്തിന് വേണ്ടിയല്ല ജീവിക്കുന്നത് – അദ്ദേഹം പറഞ്ഞു.

എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം വൈക്കത്തെ സിപിഐക്ക് ആണെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. കൃഷിയുമായി മുന്നോട്ടു പോകാന്‍ സിപിഐ തടസ്സം നിന്നു എന്നും ആരോപണമുണ്ട്. ഇത്തവണ യുഡിഎഫിനെ അനുകൂലിക്കുന്നു എന്നും പറഞ്ഞിരുന്നു. പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് തൂങ്ങിമരിച്ച നിലയില്‍ ചെല്ലപ്പനെ കണ്ടെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പില്‍ നിന്നും തനിക്ക് നീതി ലഭിച്ചിട്ടില്ലെന്നും ചെല്ലപ്പന്‍ വീഡിയോയില്‍ പറയുന്നു. കുറഞ്ഞനിരക്കില്‍ തൈ നല്‍കാമെന്ന് പറഞ്ഞ് വികലാംഗനായ താന്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ പച്ചക്കൊടി കാട്ടിയിരുന്നില്ല എന്നും ആരോപണമുണ്ട്.

Related Posts

ശബരിമലയിലെ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശനം അനുവദിച്ചാല്‍ ആരാധനാ സ്വഭാവം മാറും; കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
  • April 7, 2026

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍. യുവതീ പ്രവേശനം അനുവദിച്ചാല്‍ ആരാധനാ സ്വഭാവം മാറുമെന്ന് വാദം. വിശ്വാസ വിഷയത്തില്‍ കോടതികള്‍ ഇടപെടരുതെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ വാദങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എഴുതി നല്‍കി. യുവതീ പ്രവേശന ഹര്‍ജികളില്‍ വിശാല…

Continue reading
‘പ്രളയം മനുഷ്യനിര്‍മിതം, തോട്ടപ്പിള്ളി സ്പില്‍വേ തുറക്കാതിരുന്നത് മണല്‍ ലോബിയ്ക്ക് വേണ്ടി’; മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കെതിരെ മാത്യു കുഴല്‍നാടന്‍
  • April 7, 2026

കേരളത്തിലെ പ്രളയം മനുഷ്യനിര്‍മിതമെന്നും ഇതിന് പിന്നില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണെന്നും ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. തോട്ടപ്പിള്ളി സ്പില്‍വേ തുറക്കാതിരുന്നത് മണല്‍ ലോബിയ്ക്ക് വേണ്ടിയെന്നാണ് ആരോപണം. മണിയാറിലും പറമ്പിക്കുളത്തും ക്രമക്കേടുകള്‍ നടന്നു. ഇതിന് പിന്നില്‍ കോടികളുടെ അഴിമതിയാണെന്നും മാത്യു…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ശബരിമലയിലെ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശനം അനുവദിച്ചാല്‍ ആരാധനാ സ്വഭാവം മാറും; കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ശബരിമലയിലെ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശനം അനുവദിച്ചാല്‍ ആരാധനാ സ്വഭാവം മാറും; കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

‘പ്രളയം മനുഷ്യനിര്‍മിതം, തോട്ടപ്പിള്ളി സ്പില്‍വേ തുറക്കാതിരുന്നത് മണല്‍ ലോബിയ്ക്ക് വേണ്ടി’; മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കെതിരെ മാത്യു കുഴല്‍നാടന്‍

‘പ്രളയം മനുഷ്യനിര്‍മിതം, തോട്ടപ്പിള്ളി സ്പില്‍വേ തുറക്കാതിരുന്നത് മണല്‍ ലോബിയ്ക്ക് വേണ്ടി’; മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കെതിരെ മാത്യു കുഴല്‍നാടന്‍

രാജസ്ഥാനിലെ രണ്ട് ഗ്രാമങ്ങളില്‍ അജ്ഞാതരോഗം; അഞ്ച് ദിവസത്തിനിടെ മരിച്ചത് അഞ്ച് കുട്ടികള്‍

രാജസ്ഥാനിലെ രണ്ട് ഗ്രാമങ്ങളില്‍ അജ്ഞാതരോഗം; അഞ്ച് ദിവസത്തിനിടെ മരിച്ചത് അഞ്ച് കുട്ടികള്‍

വൈക്കത്ത് സിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ചു; പുളിക്കാശേരി ചെല്ലപ്പന്‍ ജീവനൊടുക്കിയത് സിപിഐക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടശേഷം

വൈക്കത്ത് സിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ചു; പുളിക്കാശേരി ചെല്ലപ്പന്‍ ജീവനൊടുക്കിയത് സിപിഐക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടശേഷം

‘കള്ളക്കത്ത് പ്രചരിപ്പിക്കുന്നു; സിപിഐഎം എത്ര തരംതാണിരിക്കുകയാണ്; വി ഡി സതീശന്‍

‘കള്ളക്കത്ത് പ്രചരിപ്പിക്കുന്നു; സിപിഐഎം എത്ര തരംതാണിരിക്കുകയാണ്; വി ഡി സതീശന്‍

‘ഒറ്റ രാത്രി കൊണ്ട് ഇറാനെ നശിപ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിയും, അത് ചിലപ്പോള്‍ ഈ രാത്രി തന്നെ സംഭവിച്ചേക്കാം’; ട്രംപ്

‘ഒറ്റ രാത്രി കൊണ്ട് ഇറാനെ നശിപ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിയും, അത് ചിലപ്പോള്‍ ഈ രാത്രി തന്നെ സംഭവിച്ചേക്കാം’; ട്രംപ്