ടികെ ഗോവിന്ദനെ പുറത്താക്കാൻ സിപിഐഎം; ഗോവിന്ദന്റെ നാടായ മലപ്പട്ടത്ത് ഇന്ന് നടക്കുന്ന വിശദീകരണ യോഗം

മുതിർന്ന നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടികെ ഗോവിന്ദനെ പുറത്താക്കാൻ സിപിഐഎം. ഗോവിന്ദന്റെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഒരുങ്ങുകയാണ് സിപിഐഎം. ഗോവിന്ദന്റെ നാടായ മലപ്പട്ടത്ത് ഇന്ന് നടക്കുന്ന വിശദീകരണ യോഗത്തിൽ എം വി ജയരാജൻ സംസാരിക്കും.

സ്വന്തം നാട്ടിൽ ടി കെ ഗോവിന്ദനെതിരെ പാർട്ടി പ്രവർത്തകർ പ്രകടനം നടത്തി. മലപ്പട്ടം ലോക്കൽ കമ്മിറ്റി നടത്തിയ പ്രകടനത്തിന് ടി കെ ഗോവിന്ദന്റെ മരുമകളും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ടികെ സുലേഖ നേതൃത്വം നൽകി. അതേസമയം ഗോവിന്ദന്റെ സ്ഥാനാർഥിത്വത്തെ പിന്തുണക്കുന്നതിൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും അതൃപ്തിയിലാണ്. പ്രാദേശിക നേതാക്കൾ ജില്ലാ നേതൃത്വത്തിന് മുന്നിൽ രാജി വെക്കുമെന്ന് അറിയിച്ചു കഴിഞ്ഞു.

തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനാണ് ടികെ ഗോവിന്ദന്റെ തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് എതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടത്. മൂന്നു തവണ എംഎൽഎ ആയതിന് ശേഷം നാലാം തവണ ആ കസേരയിൽ ഭാര്യയെ ഇരുത്തുന്നത് ശരിയല്ല. ഭാര്യയെ സ്ഥാനാർഥി ആക്കിയതിന്റെ പിന്നിൽ അഴിമതി നടത്താനാണെന്നും ടി കെ ഗോവിന്ദൻ ആരോപിച്ചു. ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും യുഡിഎഫ് പിന്തുണ തന്നാൽ സ്വീകരിക്കുമെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു.

പികെ ശ്യാമളയ്ക്ക് എതിരെ ആന്തൂരിലെ വ്യവസായി സാജന്റെ ആത്മഹത്യ വിഷയവും ടി കെ ഗോവിന്ദൻ ഉയർത്തി. താൻ നഗരസഭ ചെയർപേഴ്സന്റെ കസേരയിൽ ഇരിക്കുന്നുണ്ടെങ്കിൽ അനുമതി കൊടുക്കില്ലെന്ന് പറഞ്ഞത് കൊണ്ടാണ് സാജൻ ആത്മഹത്യ ചെയ്തതെന്നും ആത്മഹത്യയ്ക്ക് ശേഷം, പികെ ശ്യാമളയ്ക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടായെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു.

Related Posts

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടുത്തം; തീ പിടുത്തമുണ്ടായത് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍; തീ അണച്ചെന്ന് അധികൃതര്‍
  • March 17, 2026

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടിത്തം. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. രോഗികളെ കെട്ടിടത്തില്‍ നിന്ന് മാറ്റി. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഒന്നാം നിലയിലാണ് തീപിടിച്ചത്. ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി. വെന്റിലേറ്റര്‍ യൂണിറ്റില്‍ നിന്നാണ് തീ പിടിച്ചത്. തീ പടരാതിരിക്കാന്‍…

Continue reading
‘ജനങ്ങള്‍ തീരുമാനിച്ചാല്‍ തൃക്കാക്കര യുഡിഎഫ് കോട്ട തകരും’; എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍
  • March 17, 2026

ജനങ്ങള്‍ തീരുമാനിച്ചാല്‍ തൃക്കാക്കര യുഡിഎഫ് കോട്ട തകരുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍ ട്വന്റിഫോറിനോട്. തൃക്കാക്കര കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷ. കൊട്ടാരക്കരയില്‍ മത്സരിക്കാനാണ് ആഗ്രഹിച്ചത്. ആര്‍ രശ്മി എത്തിയതോടെ കൊട്ടാരക്കര വിട്ടുകൊടുത്ത് മറ്റെവിടെയും മത്സരിക്കാനും തയ്യാറായെന്നും അഖില്‍മാരാര്‍ പറഞ്ഞു. തൃക്കാക്കരയാണ് ഇപ്പോള്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടുത്തം; തീ പിടുത്തമുണ്ടായത് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍; തീ അണച്ചെന്ന് അധികൃതര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടുത്തം; തീ പിടുത്തമുണ്ടായത് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍; തീ അണച്ചെന്ന് അധികൃതര്‍

‘ജനങ്ങള്‍ തീരുമാനിച്ചാല്‍ തൃക്കാക്കര യുഡിഎഫ് കോട്ട തകരും’; എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍

‘ജനങ്ങള്‍ തീരുമാനിച്ചാല്‍ തൃക്കാക്കര യുഡിഎഫ് കോട്ട തകരും’; എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍

‘മൂന്ന് ടേമും മത്സരിച്ചതിന് ശേഷം നാലാം ടേമില്‍ ഭാര്യയെ മത്സരിപ്പിക്കണം എന്ന് പറയുന്നതിലെ ചേതോവികാരം എന്ത്?’; വിമര്‍ശനം ആവര്‍ത്തിച്ച് ടികെ ഗോവിന്ദന്‍

‘മൂന്ന് ടേമും മത്സരിച്ചതിന് ശേഷം നാലാം ടേമില്‍ ഭാര്യയെ മത്സരിപ്പിക്കണം എന്ന് പറയുന്നതിലെ ചേതോവികാരം എന്ത്?’; വിമര്‍ശനം ആവര്‍ത്തിച്ച് ടികെ ഗോവിന്ദന്‍

എംപിമാര്‍ മത്സരിക്കേണ്ടെന്ന് തീരുമാനം; കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റില്ല

എംപിമാര്‍ മത്സരിക്കേണ്ടെന്ന് തീരുമാനം; കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റില്ല

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും; കെ സുധാകരനെ മത്സരിപ്പിക്കുന്നതില്‍ അനിശ്ചിതത്വം