പിണറായി വിജയനെതിരെ അഴിമതി കേസ് എടുക്കാനുള്ള നീക്കം; നിയമപരമായും രാഷ്‌ട്രീയവുമായി നേരിടാൻ CPIM

തിരുവനന്തപുരം: പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാനുള്ള നീക്കത്തെ നിയമപരമായും രാഷ്‌ട്രീയവുമായി നേരിടാൻ സിപിഐഎം. പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം എന്ന നിലയിലാണ് പിണറായിക്ക് പ്രതിരോധം തീർക്കുക. പിണറായിക്ക് എതിരെ അഴിമതി കേസ് എടുക്കാനുള്ള ഇ.ഡി നിർദ്ദേശത്തോടെ സിപിഐഎം വിപുലീകൃത സംസ്ഥാന സമിതി വിവാദ നിഴലിലായി. തെറ്റു തിരുത്തൽ ചർച്ച ചെയ്യാനാണ് വിപുലീകൃത സംസ്ഥാന സമിതി ചേരുന്നത്.

പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്തയച്ചിരുന്നു. മുഹമ്മദ് റിയാസിനെതിരേയും വീണ ടിക്കെതിരേയും കേസെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. PMLA വകുപ്പ് 66(2) പ്രകാരം ഡിജിപിക്ക് റിപ്പോർട്ട് നൽകി. മാസപ്പടി കേസിലെ ഇഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

അഴിമതി നിരോധന നിയമപ്രകാരം പിണറായി വിജയനെതിരെ കേസെടുക്കുന്നതോടെ ഇഡിയ്ക്ക് മാസപ്പടി കേസില്‍ തുടര്‍ നടപടികളിലേക്ക് കടക്കാന്‍ കഴിയും. സര്‍ക്കാര്‍ ഈ വിഷയത്തില്‍ എന്ത് നിലപാടാണ് സ്വീകരിക്കാന്‍ പോകുന്നതെന്നാണ് നോക്കി കാണുന്നത്. 2.78 കോടി രൂപ അനധികൃതമായി ഒരു സേവനവും നൽകാതെ സിഎംആർഎല്ലിൽ നിന്ന് എക്‌സാലോജിക് കൈപ്പറ്റിയെന്നതാണ് ഇഡിയുടെ കണ്ടെത്തൽ. സംഭവം കള്ളപ്പണം വെളുപ്പിക്കൽ പരിധിയിൽ ഉൾപ്പെടുന്നതാണെന്നും ഇഡി വ്യക്തമാക്കിയിരുന്നു.

Related Posts

ഇന്നും നാളെയും ചൂട് കൂടും; നാല് ഡിഗ്രി വരെ ഉയരും, വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
  • September 8, 2026

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഉയർന്ന താപനില തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും കൂടിയ ചൂട് അനുഭവപ്പെടും. സാധാരണയിലും നാല് ഡിഗ്രി വരെ ഉയർന്ന ചൂടും ആർദ്രതയും അനുഭവപ്പെടും. തെക്ക് പടിഞ്ഞാറൻ മൺസൂൺ ദുർബലമായതാണ് ചൂട് കൂടാൻ കാരണം. അതേസമയം, ഇപ്പോഴത്തേത് ഉഷ്‌ണതരംഗ സാഹചര്യമായി…

Continue reading
മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്, ED നീക്കത്തിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ MLA
  • September 8, 2026

കോട്ടയം: മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. മൂന്ന് വർഷം മുൻപ് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ശരി ആകുന്നത്. അഴിമതി നിരോധന പ്രകാരം കേസ് അന്വേഷിക്കണം. സംസ്ഥാന വിജിലൻസ് അല്ലെങ്കിലും കേന്ദ്ര ഏജൻസിയായ…

Continue reading

You Missed

ഇന്നും നാളെയും ചൂട് കൂടും; നാല് ഡിഗ്രി വരെ ഉയരും, വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

ഇന്നും നാളെയും ചൂട് കൂടും; നാല് ഡിഗ്രി വരെ ഉയരും, വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്, ED നീക്കത്തിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ MLA

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്, ED നീക്കത്തിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ MLA

പിണറായി വിജയനെതിരെ അഴിമതി കേസ് എടുക്കാനുള്ള നീക്കം; നിയമപരമായും രാഷ്‌ട്രീയവുമായി നേരിടാൻ CPIM

പിണറായി വിജയനെതിരെ അഴിമതി കേസ് എടുക്കാനുള്ള നീക്കം; നിയമപരമായും രാഷ്‌ട്രീയവുമായി നേരിടാൻ CPIM

‘രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണം; ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ചു’; കോഴിക്കോട്ട് DCC ജനറൽ സെക്രട്ടറി

‘രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണം; ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ചു’; കോഴിക്കോട്ട് DCC ജനറൽ സെക്രട്ടറി

‘പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല; സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ’; മന്ത്രി എൻ. ഷംസുദ്ദീൻ

‘പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല; സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ’; മന്ത്രി എൻ. ഷംസുദ്ദീൻ

‘മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ നിർദേശം നൽകി’; ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി CPIM

‘മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ നിർദേശം നൽകി’; ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി CPIM