ജി സുധാകരന് കൈ കൊടുക്കാൻ കോൺഗ്രസ്; അമ്പലപ്പുഴയിൽ പിന്തുണച്ചേക്കും, അന്തിമ തീരുമാനം ഇന്ന്

ജി സുധാകരന് കൈ കൊടുക്കാൻ കോൺഗ്രസ്. അമ്പലപ്പുഴയിൽ ജി സുധാകരനെ കോൺഗ്രസ് പിന്തുണച്ചേക്കും. ഇന്ന് ഡൽഹിയിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. സുധാകരൻ കോൺഗ്രസിന് മുന്നിൽ ഉപാധികൾ ഒന്നും വെച്ചിട്ടില്ല. മന്ത്രി സ്ഥാനമോ മറ്റു പദവികളോ ആവശ്യപ്പെട്ടിട്ടില്ല. അമ്പലപ്പുഴിയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻ പ്രഖ്യാപിച്ചിരുന്നു.

കെ സി വേണുഗോപാലുമായി ജി സുധാകരന്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. ജി സുധാകരന്‍ നിലപാട് വ്യക്തമാക്കിയ ശേഷം പിന്തുണക്കുന്ന കാര്യം ആലോചിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നത്. എച്ച് സലാമാണ് അമ്പലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എച്ച് സലാമിനെ തോല്‍പ്പിക്കണമെന്ന ഒറ്റ അജണ്ടയാണ് കോണ്‍ഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്.

പ്രാദേശിക നേതൃത്വത്തെ കൂടി പരിഗണിച്ച ശേഷമാകും അന്തിമ തീരുമാനം എടുക്കുക. നിലവിലത്തെ സാഹചര്യത്തില്‍ അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിന് പകരം ജി സുധാകരനെ പിന്തുണക്കുന്നതാകും നല്ലതെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യം പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

Related Posts

കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്; പ്രത്യേക സംഘത്തെ രൂപീകരിക്കും
  • March 16, 2026

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിലെ മോഷണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായിയുടെ പരാതിയിൽ പ്രത്യേക അന്വേഷണസംഘവും രൂപീകരിക്കും. കൊട്ടാരത്തിൽ നിന്ന് അമൂല്യ രത്നങ്ങൾ അടക്കം രണ്ടുകോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷണം പോയെന്നാണ് പരാതി. സൈബർ സെല്ലും വിരലടയാളവിദഗ്ധരും കൊട്ടാരത്തിൽ…

Continue reading
‘കേരളം ജയിക്കും, UDF നയിക്കും’: തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവുമായി UDF
  • March 16, 2026

തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവുമായി സർക്കാരിനെതിരെ യുഡിഎഫ് പരസ്യം. കേരളം ജയിക്കും,യുഡിഎഫ് നയിക്കും എന്നാണ് പ്രചാരണ മുദ്രാവാക്യം. ദിനപത്രങ്ങളുടെ മുൻപേജുകളിൽ സർക്കാരിനെതിരായ ആരോപണങ്ങൾ നിരത്തിയാണ് പരസ്യം. സ്വർണ്ണക്കൊള്ള, ആരോഗ്യമേഖലയിലെ തകർച്ച,വിലക്കയറ്റം, വന്യജീവി ആക്രമണം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് പരസ്യം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ജി സുധാകരന് കൈ കൊടുക്കാൻ കോൺഗ്രസ്; അമ്പലപ്പുഴയിൽ പിന്തുണച്ചേക്കും, അന്തിമ തീരുമാനം ഇന്ന്

ജി സുധാകരന് കൈ കൊടുക്കാൻ കോൺഗ്രസ്; അമ്പലപ്പുഴയിൽ പിന്തുണച്ചേക്കും, അന്തിമ തീരുമാനം ഇന്ന്

ചരിത്രത്തിലേക്ക് നടന്നുകയറി ഓട്ടം ഡ്യുറാള്‍ഡ്; സിനിമാറ്റോഗ്രഫിക്ക് ഓസ്‌കര്‍ നേടുന്ന ആദ്യ വനിത

ചരിത്രത്തിലേക്ക് നടന്നുകയറി ഓട്ടം ഡ്യുറാള്‍ഡ്; സിനിമാറ്റോഗ്രഫിക്ക് ഓസ്‌കര്‍ നേടുന്ന ആദ്യ വനിത

കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്; പ്രത്യേക സംഘത്തെ രൂപീകരിക്കും

കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്; പ്രത്യേക സംഘത്തെ രൂപീകരിക്കും

പശ്ചിമേഷ്യയിലെ സംഘര്‍ഷം; അര്‍ജന്റീന- സ്‌പെയിന്‍ ഫൈനലിസിമ മത്സരം റദ്ദാക്കി

പശ്ചിമേഷ്യയിലെ സംഘര്‍ഷം; അര്‍ജന്റീന- സ്‌പെയിന്‍ ഫൈനലിസിമ മത്സരം റദ്ദാക്കി

‘കേരളം ജയിക്കും, UDF നയിക്കും’: തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവുമായി UDF

‘കേരളം ജയിക്കും, UDF നയിക്കും’: തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവുമായി UDF

ഒഡീഷയിൽ ആശുപത്രിയിൽ തീപിടുത്തം; പത്ത് രോ​ഗികൾ മരിച്ചു

ഒഡീഷയിൽ ആശുപത്രിയിൽ തീപിടുത്തം; പത്ത് രോ​ഗികൾ മരിച്ചു