സമൂഹമാധ്യമങ്ങൾ വഴി ഭീഷണിയും അപവാദ പ്രചരണവും; പരാതി നൽകി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

സമൂഹമാധ്യമങ്ങൾ വഴി ഭീഷണിയും അപവാദ പ്രചരണവുമെന്ന പരാതിയുമായി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്. ഡ്യൂട്ടിയുടെ ഭാഗമായി നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി വ്യക്തിഹത്യ നടത്തുന്നുവെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിന്റെ പരാതി. കെഎസ്‌യു നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് പൊലീസിൽ പരാതി.

ചെടിച്ചട്ടി കൊണ്ട് തലയ്ക്ക് അടിച്ചെന്ന് വ്യാജ പ്രചരണം നടത്തുന്നതായി സന്ദീപ് പരാതിയിൽ പരാതിയിൽ പറയുന്നു.കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻറ് അരുൺ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ഭീഷണി സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്.

നവകേരള സദസ് ആലപ്പുഴയിലെത്തിയപ്പോഴുണ്ടായ ആക്രമണ സംഭവങ്ങളെ തുടർന്നാണ് സന്ദീപിന് ഭീഷണിയുണ്ടായത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനടക്കം ആക്രമിച്ചുവെന്ന് അന്ന് കെഎസ്‌യു പ്രവർത്തകർ പരാതി ഉന്നയിച്ചിരുന്നു. സംഭവത്തിന് പിന്നാലെ കോൺ​ഗ്രസിന്റെ സൈബർ ഇടങ്ങളിൽ നിന്ന് വധഭീഷണി വരെ ഉയരുന്നതായാണ് സന്ദീപ് പറയുന്നത്. ഭരണം മാറിയാൽ തല അടിച്ച് പൊട്ടിക്കുമെന്നടക്കമുള്ള ഭീഷണികൾ സന്ദീപ് നേരിടുന്നത്.

Related Posts

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
  • September 7, 2026

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യിലെ ഐശ്വര്യ ലക്ഷ്മിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഉർവ്വശിയുടെ മകളായി അനഘ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ആകസ്‌മികമായുണ്ടാകുന്ന ഒരു അപകടവും തുടർന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.…

Continue reading
കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല
  • September 7, 2026

കണ്ണൂർ: സിപിഐഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ കേസിൽ നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല. അസോസിയേറ്റ് പ്രൊസഫർ തസ്തികയിലേക്ക് പ്രിയക്ക് യോഗ്യത ഇല്ലെന്ന നിലപാട് സർവ്വകലാശാല സുപ്രീംകോടതിയെ അറിയിക്കും. സർവ്വകലാശാല അഭിഭാഷകനായിരുന്ന…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ