‘സസ്പെൻഷൻ സർക്കാർ ഏറ്റുമുട്ടി പരാജയപ്പെട്ടപ്പോഴുള്ള പ്രതികാരം; ഉത്തരവ് മേശപ്പുറത്തിരിക്കട്ടെ’; ബി അശോക്

സസ്പെൻഷന് പിന്നാലെയും സംസ്ഥാനസർക്കാരെയുള്ള വിമർശനം തുടർന്ന് ഡോക്ടർ ബി അശോക്. നടപടിക്കെതിരെ കോടതിയിലേക്കോ ട്രിബ്യൂണലിലേക്കോ പോകില്ല. സർക്കാർ ഏറ്റുമുട്ടി പരാജയപ്പെട്ടപ്പോഴുള്ള പ്രതികാരമാണ് സസ്പെൻഷൻ നടപടിയെന്ന് ബി അശോക് മാധ്യമങ്ങളോട് പറഞ്ഞു. സസ്പെൻഷൻ ഉത്തരവ് മേശപ്പുറത്തിരിക്കട്ടെ, തള്ളിക്കളയുന്നുവെന്നും അദേഹം പറഞ്ഞു. പുതിയ സർക്കാർ വരുമ്പോൾ ശരിയായിക്കോളുമെന്ന് അദേഹം കൂട്ടിച്ചേർത്തു.

പോകുന്ന പോക്കിന് ശത്രുവിന് നേരെ വെടിയുതിർത്തതാണ് സസ്പെൻഷൻ നടപടി. സർക്കാരിന് സ്തുതി പാടാൻ നിൽക്കാനാവില്ല. ഐ എ എസ് അസോസിയേഷൻ നൽകിയ അഞ്ച് കേസിലും സർക്കാർ പരാജയപ്പെട്ടിരുന്നുവെന്ന് ബി അശോക് പറഞ്ഞു. തുടർഭരണത്തിലേക്കെത്തിയില്ല. കാലാവധി തീരാൻ നാല് ദിവസം മുൻപ് ഇവിടെ ആരും മിണ്ടാൻ പാടില്ലെന്ന് പറഞ്ഞ് ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണെന്ന് അശോക് പരിഹസിച്ചു.

ഒന്നാം പിണറായി സർക്കാരിലെ ശിവശങ്കർ ഐ എ എസ് കൊള്ളാവുന്ന ഓഫീസറായിരുന്നു. രണ്ടാം പിണറായി സർക്കാറിനെ നയിച്ചത് പ്രാപ്തിയില്ലാത്ത ഉദ്യോഗസ്ഥരായിരുന്നു. അനർഹരാണ് പല പദവികളിലും ഇരിക്കുന്നത്. ചട്ടവിരുദ്ധമായാണ് ഉന്നത ഉദ്യോഗസ്ഥർ പദവിയിലിരിക്കുന്നത്. കെ എം എബ്രഹാം ബാഹ്യ അധികാര കേന്ദ്രമായി വളർന്നു. ചീഫ് സെക്രട്ടറിയെപ്പോലും കെ എം അബ്രഹാമാണ് തീരുമാനിക്കുന്നതെന്ന് ബി അശോക് വിമർശിച്ചു.

തുടർഭരണം ഉറപ്പാക്കാൻ ആറ് മാസമായി ഉദ്യാഗസ്ഥ കോക്കസ് സജീവമാണ്. ഐഎഎ സ് ഉദ്യോസ്ഥരടങ്ങിയ കോക്കസിനെ നയിക്കുന്നത് കിഫ്ബി ചെയർമാനാണെന്ന് ബി അശോക് ആരോപിച്ചു. കടമെടുത്ത കിഫ്ബി ഫണ്ട് പി ആറിനായി ഉപയോഗിച്ചെന്നും ബി അശോക് തുറന്നടിച്ചു. 130 കോടിയുടെ പിആർ ജോലി നടത്തുന്നു. 2021 ലെ തിരഞ്ഞെടുപ്പിൽ 75 കോടിയായിരുന്നുവെന്ന് അദേഹം വെളിപ്പെടുത്തി. ‌കിഫ്ബി നേരായ ദിശയിലല്ല പോകുന്നതെന്നും ഫണ്ട് ക്രമക്കേടുകൾ യാഥാർഥ്യമാണെന്നും ബി അശോക് പറഞ്ഞു.

ചോദ്യങ്ങളില്ലാത്ത അടിമകളെ സൃഷ്‌ടിക്കുകയാണ് സർക്കാരെന്ന് അദേഹം രൂക്ഷമായി വിമർശിച്ചു. വാഴ്ത്തുപാട്ടുകളെ ആസ്വദിക്കുകയാണ്. സിവിൽ സർവീസ് ഉദ്യോ​ഗസ്ഥരെ അടിമകളായി കാണുകയാണെന്ന് ബി അശോക് പറഞ്ഞു.

Related Posts

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു; അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു
  • June 13, 2026

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അന്തരിച്ചു. ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിയാണ്. അര്‍ബുദ ബാധിതനായി അമൃത ആശുപത്രിയില്‍ ചികിത്സയിലാരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എല്ലാ ആഴ്ചയിലും തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍…

Continue reading
കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം
  • June 13, 2026

കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായിരുന്ന വ്യക്തിയെ പ്ലീഡറാക്കിയത് വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെച്ചത്. രാജിക്കത്ത് സര്‍ക്കാരിന് ലഭിച്ചു. ശബരിമല…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ജാഗ്രത ശക്തമാക്കാൻ നിർദേശം

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ജാഗ്രത ശക്തമാക്കാൻ നിർദേശം

‘അധികാരത്തിലെത്തിയ നാൾ മുതൽ RSS അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു’; മുഖ്യമന്ത്രി വി ഡി സതീശനെതിരെ SDPI

അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നു; 5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നു; 5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ചാണ്ടി ഉമ്മന്റെ കത്ത് സ്പീക്കർ പരി​ഗണിച്ചു, വിവാദ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനംകഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കും’; രമേശ്‌ ചെന്നിത്തല ട്വന്റിഫോറിനോട്ചാണ്ടി ഉമ്മന്റെ കത്ത് സ്പീക്കർ പരി​ഗണിച്ചു, വിവാദ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം

പൊതു അറിയിപ്പ് നൽകാതെ രണ്ടാമതും പരീക്ഷ നടത്തി; CUET – PG പരീക്ഷയെ ചൊല്ലിയും വിവാദം, ചോദ്യങ്ങളുമായി വിദ്യാർഥികൾ

പൊതു അറിയിപ്പ് നൽകാതെ രണ്ടാമതും പരീക്ഷ നടത്തി; CUET – PG പരീക്ഷയെ ചൊല്ലിയും വിവാദം, ചോദ്യങ്ങളുമായി വിദ്യാർഥികൾ

മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്

മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്