‘വീട് നിര്‍മാണത്തിന്റെ പേരില്‍ പണം പിരിച്ച് വഞ്ചിച്ചു’; മൂരിയാട് കോണ്‍ഗ്രസിനെതിരെ ആരോപണം

വീട് നിര്‍മാണത്തിന്റെ പേരില്‍ പണം പിരിച്ച ശേഷം വഞ്ചിച്ചെന്ന് തൃശൂര്‍ മുരിയാട് കോണ്‍ഗ്രസിനെതിരെ ആരോപണം. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി കെ ബാലകൃഷ്ണന്റെ പേരിലായിരുന്നു മുണ്ടക്കൈ- ചൂരല്‍മല ധനസമാഹരണ രീതിയില്‍ 2023 ല്‍ ആപ്പ് വഴി പണപ്പിരിവ്. എന്നാല്‍ വീടോ പണമോ ഇതുവരെ കൈമാറിയിട്ടില്ലെന്ന് കുടുംബം പറയുന്നു. ആറ് മാസം മുമ്പ് വി കെ ബാലകൃഷ്ണന്‍ മരിച്ചു. കുടുംബം ഇപ്പോഴും വാടകവീട്ടിലാണ് കഴിയുന്നത്.

2023ല്‍ വീട്ടില്‍ വന്നിട്ട് അച്ഛനൊരു വീട് കൊടുക്കാമെന്ന് അവര്‍ പറഞ്ഞു. ആറ് മാസത്തിനുള്ളില്‍ വീട് എന്നായിരുന്നു വാഗ്ദാനം. ജോസഫ് ടാര്‍ജറ്റിനെ വിളിച്ചപ്പോള്‍ ഇപ്പോള്‍ സംസാരിക്കാന്‍ നേരമില്ലെന്നാണ് പറഞ്ഞത്. ഇതുവരെ ഒരു നടപടിയുമില്ല – വീട്ടുകാര്‍ പറഞ്ഞു. ബാലേട്ടന് ഒരു വീട് എന്നതായിരുന്നു പ്രഖ്യാപനം. രണ്ടര ലക്ഷം രൂപ വരെ ആപ്പിലൂടെ ലഭിച്ചതായി അറിവുണ്ടെന്ന് കുടുംബം. നേരിട്ടും ധനസമാഹരണ കമ്മറ്റിക്ക് പണം നല്‍കിയിട്ടുണ്ട്.

ആപ്പ് ഉപയോഗിച്ച് പണം പിരിച്ച നേതാവ് ബിജെപിയില്‍ പോയതിനാലാണ് വീട് നിര്‍മ്മാണം മുടങ്ങിയതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. ഡിസിസി വൈസ് പ്രസിഡന്റ് അനീഷ് കുമാര്‍ ആണ് പണപ്പിരിവിന് നേതൃത്വം കൊടുത്തത്. ഇയാള്‍ ആ കുടുംബവുമായി നേരിട്ടുള്ള ഡീലിംഗ് ആയിരുന്നു. ബാലകൃഷ്ണന്റെ കുടുംബം ഇപ്പോള്‍ പാര്‍ട്ടിയുമായി സഹകരിക്കുന്നില്ല- തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാര്‍ജറ്റ് പറഞ്ഞു.
പറഞ്ഞു.

Related Posts

‘സിപിഐഎം ശവം തീനികൾ, പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളം’; വി ഡി സതീശൻ
  • April 6, 2026

പാർട്ടിയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്തവരുടെ പേരിൽ പിരിച്ചെടുത്ത ഫണ്ടുകൾ അടിച്ചുമാറ്റിയ സിപിഐഎമ്മാണ് യഥാർത്ഥത്തിൽ ശവംതീനികളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അഭിമന്യൂവിന്റെ അമ്മയുടെ കരച്ചിൽ സിപിഐഎം മാർക്കറ്റ് ചെയ്യുകയാണ് ഉണ്ടായത്. ജനങ്ങളെ കബളിപ്പിച്ച് വോട്ട് തേടി അധികാരത്തിൽ വന്ന ആളുകൾ…

Continue reading
ട്വന്റി-20 യില്‍ പൊട്ടിത്തെറി; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; ഭരണം നഷ്ടപ്പെട്ടു
  • April 6, 2026

ട്വന്റി 20ക്ക് വോട്ടെടുപ്പിന് മുന്‍പ് തിരിച്ചടി. എറണാകുളത്ത് പൂതൃക്ക പഞ്ചായത്തില്‍ ട്വന്റി – 20യെ പ്രതിസന്ധിയിലാക്കി പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്‍ രാജിവെച്ചു. ട്വന്റി – 20യുടെ എന്‍ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ചാണ് രാജി. സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്നും പൂജ ജോമോന്‍ ആരോപിച്ചു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ടെഹ്റാനിൽ കെട്ടിടത്തിന് നേരെ ആക്രമണം; 13 മരണം

ടെഹ്റാനിൽ കെട്ടിടത്തിന് നേരെ ആക്രമണം; 13 മരണം

‘സിപിഐഎം ശവം തീനികൾ, പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളം’; വി ഡി സതീശൻ

‘സിപിഐഎം ശവം തീനികൾ, പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളം’; വി ഡി സതീശൻ

ട്വന്റി-20 യില്‍ പൊട്ടിത്തെറി; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; ഭരണം നഷ്ടപ്പെട്ടു

ട്വന്റി-20 യില്‍ പൊട്ടിത്തെറി; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; ഭരണം നഷ്ടപ്പെട്ടു

‘ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും’; ഡി കെ ശിവകുമാർ

‘ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും’; ഡി കെ ശിവകുമാർ

‘900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി’; എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

‘900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി’; എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

39 വര്‍ഷത്തിന് ശേഷം ലീഡ്‌സ് യുണൈറ്റഡ് എഫ്എ കപ്പ് സെമിയില്‍; ഷൂട്ട് ഔട്ടില്‍ വെസ്റ്റ് ഹാം പുറത്ത്

39 വര്‍ഷത്തിന് ശേഷം ലീഡ്‌സ് യുണൈറ്റഡ് എഫ്എ കപ്പ് സെമിയില്‍; ഷൂട്ട് ഔട്ടില്‍ വെസ്റ്റ് ഹാം പുറത്ത്