ശബരിമല സ്വര്‍ണക്കൊള്ള: ‘ പിന്നില്‍ പുരാവസ്തു കള്ളക്കടത്തുകാര്‍; യഥാര്‍ഥ പ്രതികള്‍ സ്വര്യവിഹാരം നടത്തുന്നു’; രമേശ് ചെന്നിത്തല

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ യഥാര്‍ഥ പ്രതികള്‍ സ്വര്യവിഹാരം നടത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്‌ഐടി ഇവരെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊള്ളയ്ക്കും പ്രതികള്‍ക്കും രാഷ്ട്രീയ സംരക്ഷണമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

തൊണ്ടിമുതല്‍ എവിടെ പോയെന്ന് പോലും അറിയില്ല. അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ 500 കോടിയില്‍ അധികം വിലമതിക്കുന്നതാണ് തൊണ്ടിമുതലുകള്‍. പുരാവസ്തുവാക്കി വില്‍പന നടത്താനാണ് ശ്രമം നടന്നത്. വന്‍ സ്രാവുകളെ എസ്‌ഐടി വലയിലാക്കണം – അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളക്ക് പിന്നില്‍ പുരാവസ്തു കള്ളക്കടത്തുകാരെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

കുറ്റക്കാരായ നേതാക്കള്‍ക്ക് എതിരെ സിപിഐഎം നടപടി എടുത്തില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എംവി ഗോവിന്ദന്‍ പ്രതികളെ സംരക്ഷിക്കുന്നു. പ്രതികളെ ഭയമാണ് പാര്‍ട്ടിക്ക്. പലതും തുറന്നു പറയുമെന്നാണ് പേടി – അദ്ദേഹം പറഞ്ഞു.

കേരള കോണ്ഗ്രസ് എമ്മിനെ മുന്നണിയിലേക്ക് ക്ഷണിക്കേണ്ടതില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. അത് രാഷ്ട്രീയമായി ശരിയല്ല. അവര്‍ നിലവില്‍ മറ്റൊരു മുന്നണിയിലാണ്. അവര്‍ക്ക് താല്പര്യമുണ്ടെങ്കില്‍ അപ്പോള്‍ ആലോചിക്കാം – അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Posts

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED
  • February 11, 2026

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മീഷണറുമായിരുന്ന എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. വാസുവിനെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയായ സാഹചര്യത്തിൽ സ്വാഭാവിക ജാമ്യാപേക്ഷയാണ് കോടതിയിൽ നൽകിയിട്ടുള്ളത്. ജാമ്യം ലഭിച്ചാൽ ശബരിമല…

Continue reading
സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം
  • February 11, 2026

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധന രേഖപ്പെടുത്തുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. സാധാരണയെക്കാൾ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിലും വരണ്ട അന്തരീക്ഷാവസ്ഥ തുടരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.ഇതോടെ സംസ്ഥാനത്ത് പകൽ താപനില 34 മുതൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം

‘കരാറിൽ എത്താനായില്ലെങ്കിൽ കടുത്ത നടപടി’; ഇറാന് ട്രംപിന്റെ ഭീഷണി

‘കരാറിൽ എത്താനായില്ലെങ്കിൽ കടുത്ത നടപടി’; ഇറാന് ട്രംപിന്റെ ഭീഷണി

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

‘2026-27 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ, സൗജന്യ യൂണിഫോമും 3 മാസം മുമ്പ് വിതരണം ചെയ്യും’; മന്ത്രി വി ശിവൻകുട്ടി

‘2026-27 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ, സൗജന്യ യൂണിഫോമും 3 മാസം മുമ്പ് വിതരണം ചെയ്യും’; മന്ത്രി വി ശിവൻകുട്ടി