ശബരിമല യുവതീ പ്രവേശനം: ആചാര സംരക്ഷണത്തിന് അനുകൂലമായ നിലപാടെടുക്കാന്‍ സര്‍ക്കാര്‍; വൈകിട്ട് മന്ത്രിസഭായോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകും

ശബരിമല യുവതി പ്രവേശനത്തില്‍ ആചാര സംരക്ഷണത്തിന് അനുകൂലമായ നിലപാടെടുക്കാന്‍ സര്‍ക്കാര്‍. വൈകിട്ട് മന്ത്രിസഭായോഗത്തിലാകും നിര്‍ണായക തീരുമാനം. ഇതിനുമുമ്പ് എല്‍ഡിഎഫിലെ ഘടകക്ഷികളുമായി ആശയവിനിമയം നടത്തും. (Sabarimala women’s entry: Government to take a positive stance on ritual protection)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന വേളയില്‍ സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിനോട് അഭിപ്രായം ആരാഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കുകയാണ്. വിവിധ സാമുദായിക സംഘടനകള്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ മുന്‍ നിലപാട് തിരുത്തുമെന്ന പ്രതീക്ഷ പങ്കുവച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വലിയ ചര്‍ച്ചാ വിഷയമാകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞ പശ്ചാത്തലത്തില്‍ യുവതീ പ്രവേശനത്തിലെ സര്‍ക്കാര്‍ നിലപാടും അതീവ നിര്‍ണായകമാണ്.

മാര്‍ച്ച് 14നകം നിലപാടറിയിക്കാനാണ് സുപ്രിംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റും വിഷയം ചര്‍ച്ച ചെയ്തിരുന്നു. ആചാര സംരക്ഷണത്തിന് മുന്‍ഗണന നല്‍കുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുടെ പ്രതികരണങ്ങളില്‍ ഉള്‍പ്പെടെ സൂചനയുണ്ടായിരുന്നു. യുവതീ പ്രവേശനത്തിന് അനുകൂലമായ വിധി വന്നപ്പോള്‍ അത് നടപ്പിലാക്കാന്‍ മുന്നില്‍ നിന്ന സര്‍ക്കാരാണ് ഒന്നാം പിണറായി സര്‍ക്കാര്‍. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ആ നിലപാടില്‍ നിന്ന് പിന്നോട്ടുപോകുകയാണെന്നാണ് വരുന്ന സൂചനകള്‍

Related Posts

ആരു നേടി ഒരു കോടി? സുവർണ കേരളം SK 44 ലോട്ടറിയുടെ ഫലം അറിയാം
  • March 13, 2026

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവർണ കേരളം SK 44 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. RT 520875 എന്ന നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. രണ്ടാം സമ്മാനമായ 30 ലക്ഷം…

Continue reading
‘പാചക വാതക പ്രതിസന്ധി രൂക്ഷം, യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയോടും ഇസ്രയേലിനോടും ആവശ്യപ്പെടണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് എം എ ബേബി
  • March 13, 2026

പാചക വാതക പ്രതിസന്ധിയിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. പ്രതിസന്ധി മറികടക്കാനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണം. ഗ്യാസ് സിലിണ്ടറുകൾ അമിത വിലയ്ക്ക് വിൽക്കുന്നവർക്കെതിരെനടപടി സ്വീകരിക്കണം. വിദ്യാർത്ഥി ഹോസ്റ്റലുകളിലേക്ക് ഗ്യാസ് സിലിണ്ടറുകളുടെ തടസ്സമില്ലാത്ത വിതരണം, ഭക്ഷ്യ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നിര്‍ബന്ധിത ആര്‍ത്തവ അവധി: ‘സ്ത്രീകളെ ജോലിക്കെടുക്കാന്‍ കമ്പനികള്‍ മടിച്ചേക്കാം, അത് അവരുടെ കരിയറിനെ ബാധിക്കും’: സുപ്രീംകോടതി

എം. ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി

എം. ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി

‘കെ സുധാകരനോട് സംസാരിച്ചു, ഫേസ്ബുക്ക് പോസ്റ്റിനെ പറ്റി അറിയില്ലെന്ന് പറഞ്ഞു, പോസ്റ്റിൽ കണ്ണൂരിനെ പ്രകീർത്തിക്കുകയാണ് ചെയ്തത്’; വി ഡി സതീശൻ

‘കെ സുധാകരനോട് സംസാരിച്ചു, ഫേസ്ബുക്ക് പോസ്റ്റിനെ പറ്റി അറിയില്ലെന്ന് പറഞ്ഞു, പോസ്റ്റിൽ കണ്ണൂരിനെ പ്രകീർത്തിക്കുകയാണ് ചെയ്തത്’; വി ഡി സതീശൻ

‘ഇടത് വലത് മുന്നണികളിൽ വലിയ പൊട്ടിത്തെറി, സംസ്ഥാനത്ത് ബിജെപി 35 ശതമാനം വോട്ട് പിടിക്കും’; കെ സുരേന്ദ്രൻ