മുട്ടില്‍ മരംമുറി കേസ്: തടികള്‍ സര്‍ക്കാരിന്റേതല്ലെന്ന് തെളിയിക്കാന്‍ ഒരു കീറക്കടലാസ് പോലും പ്രതികള്‍ക്ക് ഹാജരാക്കാനായില്ലെന്ന് കോടതി

മുട്ടില്‍ മരംമുറി കേസില്‍ പ്രതികളുടെ അപ്പീല്‍ തള്ളിയ കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ ഡിഎഫ്ഒയുടെ നടപടി നിയമപരമെന്നാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്. തടികള്‍ സര്‍ക്കാരിന്റേതല്ലെന്ന് തെളിയിക്കാന്‍ ഒരു കീറക്കടലാസ് പോലും ഹാജരാക്കാന്‍ പ്രതികള്‍ക്ക് സാധിച്ചില്ലെന്നാണ് വിധിയിലുള്ളത്. വയനാട് അഡീഷണല്‍ ജില്ലാ കോടതിയുടെ ഉത്തരവിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ( details of court order in muttil tree felling)

തടികള്‍ കണ്ടു കെട്ടിയതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ വയനാട് അഡീഷനല്‍ ജില്ലാ കോടതി തള്ളിയിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രതികളുടെ വാദങ്ങളൊന്നും നില നില്‍ക്കില്ലെന്ന് ഉത്തരവില്‍ കോടതി പറയുന്നു. ഈട്ടിത്തടികള്‍ കണ്ടു കെട്ടിയ ഡിഎഫ്ഒയുടെ നടപടി നിയമപരമെന്ന് കോടതി അടിവരയിടുന്നു.

തടികള്‍ സര്‍ക്കാറിന്റെതല്ലെന്ന് തെളിയിക്കാന്‍ ഒരു കീറക്കടലാസ് പോലും ഹാജരാക്കാന്‍ പ്രതികള്‍ക്ക് കഴിഞ്ഞില്ല. തടിക്കച്ചവടത്തിന് ലൈസന്‍സ് ഉണ്ടെന്ന വാദവും പ്രതികള്‍ക്ക് തെളിയിക്കാനായില്ല. നിലവിലുള്ള നിയമങ്ങള്‍ സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും കൊണ്ട് മറികടക്കാനാവില്ലെന്നും കോടതി നിരീക്ഷിക്കുന്നു. വന സമ്പത്ത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഉത്തരവില്‍ കോടതി എടുത്തുപറഞ്ഞു.

ഏറെ കോളിളക്കം സൃഷ്ടിച്ച മുട്ടില്‍ ഈട്ടിക്കൊള്ളക്കേസിലെ നിര്‍ണ്ണായക വിധിയാണ് വയനാട് ജില്ലാ കോടതിയുടേത്. 10കോടിയിലധികം രൂപ വിലമതിക്കുന്ന 120 ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടിക്കെതിരെ പ്രതികളായ ആന്റോ അഗസ്റ്റില്‍, റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് വനംവകുപ്പിന്റെ നടപടി കോടതി ശരിവച്ചത്. ജില്ലാ ജഡ്ജി വി മൃദുലയുടേതാണ് ഉത്തരവ്.

ഉപാധികളോടെ പട്ടയംലഭിച്ച ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങള്‍ മുറിക്കാന്‍ 2020 ഒക്ടോബറിലാണ് റവന്യൂവകുപ്പ് ഉത്തരവിറക്കിയത്. 1960ന് ശേഷം നട്ടുവളര്‍ത്തിയതും സ്വയംകിളിര്‍ത്തതുമായ ചന്ദനമൊഴികെയുള്ള മരങ്ങള്‍ മുറിക്കാനായിരുന്നു വിവാദ ഉത്തരവിറങ്ങിയത്. ഉത്തരവിന്റെ മറവില്‍ വ്യാപകമായി ഈട്ടിക്കൊള്ള നടന്നതോടെ 2021 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. ഇതിനകം 100 മുതല്‍ 250 വര്‍ഷം പഴക്കമുള്ള ഈട്ടി മരങ്ങള്‍ക്ക് മേല്‍ കോടാലി പതിച്ചു. വനംവകുപ്പ് 41 കേസുകള്‍ ചുമത്തിയിരുന്നു. വനം, പൊലീസ്, റവന്യൂ വകുപ്പുകള്‍ 120 ലധികം കേസുകളെടുത്തു. പലകേസുകളിലും കുറ്റപത്രം സമര്‍പ്പിക്കുന്ന നടപടി തുടരുന്നുമുണ്ട്. ജില്ല ഗവ പ്ലീഡര്‍ അഡ്വ ജയപ്രമോദാണ് കേസില്‍ ഹാജരായത്.

Related Posts

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ
  • March 28, 2026

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ കമൽ ഹാസൻ അടക്കമുള്ള താരപ്പട. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന് തിരുവനന്തപുരത്ത് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും.…

Continue reading
‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി
  • March 28, 2026

എന്ത് ഡീൽ ചെയ്താലും യുഡിഎഫ് ഡീൽ ജനങ്ങൾക്കൊപ്പമെന്ന് ഡോ. ശശി തരൂർ എംപി. ബിജെപി ഒന്നോ രണ്ടോ സീറ്റിൽ വിജയ സാധ്യത ഉണ്ടെങ്കിൽ നോക്കട്ടെ.നമ്മളും ഒപ്പം മത്സരിക്കും . ബിജെപിയുടെ കൂടുതൽ സീറ്റ്‌ തടയാൻ കോൺഗ്രസ്‌ ശ്രമിക്കുന്നുവെന്നും ശശി തരൂർ പറഞ്ഞു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി