മാത്യു കുഴൽനാടനെതിരെ ED അന്വേഷണം; ഉടൻ ചോദ്യം ചെയ്യും

മാത്യു കുഴൽനാടനെതിരെ ED അന്വേഷണം. ചിന്നക്കന്നാൽ റിസോർട്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് അന്വേഷണം. ECIR രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസിൽ റിസോർട്ട് മുൻ ഉടമയെ ചോദ്യം ചെയ്തു.

മാത്യു കുഴൽനാടനെ ഉടൻ ചോദ്യം ചെയ്യും. 50 സെന്റ് സർക്കാർ ഭൂമി കയ്യേറിയാണ് റിസോർട്ട് നിർമ്മിച്ചതെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇ ഡി നടപടി.ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസിൽ മാത്യു കുഴൽനാടനെതിരെ നേരത്തെ ഇടുക്കി വിജിലൻസ് യൂണിറ്റ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കേസിലെ 16-ാം പ്രതിയാണ് മാത്യുകുഴൽനാടൻ. കേസിൽ ആകെ 21 ക്രമക്കേടുണ്ടെന്നറിഞ്ഞിട്ടും മാത്യു കുഴൽനാടൻ ഭൂമി വാങ്ങിയെന്നായിരുന്നു വിജിലൻസ് എഫ്ഐആറിൽ പറഞ്ഞിരുന്നത്. 2012ലെ ദേവികുളം തഹസിൽദാർ ഷാജിയാണ് ഒന്നാം പ്രതി. ഇടുക്കി ചിന്നക്കനാലിലെ ‘കപ്പിത്താൻ റിസോർട്ട്’ പ്രവർത്തിക്കുന്ന മാത്യുക്കുഴൽ നാടന്റെ ഭൂമിയുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ സർക്കാർ പുറമ്പോക്ക് ഭൂമിയടക്കം കയ്യേറി റിസോർട്ട് നിർമ്മിച്ചു എന്ന് കണ്ടെത്തുകയും തുടർന്ന് റവന്യൂ വകുപ്പും കേസ് എടുക്കുകയും ചെയ്തിരുന്നു.

Related Posts

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം
  • February 11, 2026

ബേപ്പൂർ തുറമുഖം സിറ്റി ആക്കാൻ മന്ത്രി സഭാ തീരുമാനം. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിഴിഞ്ഞം, സിയാൽ മാതൃകയിൽ 100 കോടിയുടെ വികസനം നടത്തും. വിഴിഞ്ഞം പോർട്ടിന്റെ സാറ്റലൈറ്റ് പോർട്ട് ആയി ബേപ്പൂർ മറ്റും. ബേപ്പൂർ തുറമുഖം പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി)…

Continue reading
തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി
  • February 11, 2026

കൊല്ലം കുണ്ടറ ഇളമ്പള്ളൂരിൽ തീ തുപ്പിയുള്ള കാറിന്റെ അഭ്യാസ പ്രകടനത്തിൽ, വാഹന ഉടമ മുഹമ്മദ് ഇർഫാൻ ഇന്ന് കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ഓഫീസിൽ ഹാജരാകണമെന്ന് എംവിഡിയുടെ നോട്ടീസ്. മുഹമ്മദ് ഇർഫാന്റെ ലൈൻസൻസ് സസ്പെൻഡ് ചെയ്യും. വാഹനത്തിന്റെ ആർ.സിയും റദ്ദാക്കും. കാർ രൂപമാറ്റം വരുത്തിയത്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED