‘മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ്’; കെ പി ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

മുൻ കേന്ദ്ര മന്ത്രിയും ദീർഘകാലം വടകരയിൽ നിന്നുള്ള ലോകസഭ അംഗവുമായ കെപി ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായ അദ്ദേഹം പത്രപ്രവർത്തന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. 1971 മുതൽ 1996 വരെ 25 വർഷം തുടർച്ചയായി വടകരയെ ലോകസഭയിൽ പ്രതിനിധീകരിച്ച അദ്ദേഹം 1980 മുതൽ എൽഡിഎഫ് പ്രതിനിധിയായാണ് വിജയിച്ചത്.

വി.പി. സിംഗ് മന്ത്രിസഭയിൽ ടെലികമ്മ്യൂണിക്കേഷൻ, ഷിപ്പിംഗ്, ഉപരിതല ഗതാഗത വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്ന അദ്ദേഹം മികച്ച ഭരണാധികാരി എന്ന നിലയിൽ അംഗീകരിക്കപ്പെട്ടു. പാർലമെന്റേറിയൻ എന്ന നിലയിൽ ശക്തമായ ഇടപെടലുകൾ ആയിരുന്നു ഉണ്ണികൃഷ്ണന്റേത്. ബോഫോഴ്സ് പോലുള്ള കുംഭകോണങ്ങൾ പുറത്തുകൊണ്ടുവരുന്നതിനും മറ്റും പാർലമെൻ്റിലും പുറത്തും ധീരമായ നിലപാട് കൈകൊണ്ടു. കേന്ദ്ര മന്ത്രി എന്ന നിലയിൽ കേരളത്തിൻ്റെ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകാനും അദ്ദേഹത്തിന് സാധിച്ചുവെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ കൂട്ടിച്ചേർത്തു.

നെഹ്റുവിയൻ മൂല്യങ്ങൾ കോൺഗ്രസിൽ നിലനിർത്താൻ അദ്ദേഹം ശ്രമിച്ചു. പത്രപ്രവർത്തന രംഗത്ത് നിന്ന് പാർലമെൻ്റി രംഗത്ത് എത്തി ഇരു രംഗത്തും പ്രാഗത്ഭ്യം തെളിയിച്ചു. 1990-ലെ ഗൾഫ് യുദ്ധകാലത്ത് കുവൈത്തിൽ കുടുങ്ങിയ ഒന്നര ലക്ഷത്തോളം മലയാളികളെ തിരിച്ചെത്തിക്കുന്നതിൽ കെപി ഉണ്ണികൃഷ്ണൻ വഹിച്ച നേതൃപരമായ പങ്ക് എക്കാലവും ഓർക്കപ്പെടും. യുദ്ധസാഹചര്യത്തിൽ പോലും ബാഗ്ദാദിലെ രഹസ്യകേന്ദ്രത്തിൽ വെച്ച് സദ്ദാം ഹുസൈനെ കാണാനും മലയാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

സംഘപരിവാർ നേതൃത്വത്തിൽ രാജ്യത്തുയർന്നുവന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തെ ശക്തമായ ഭാഷയിൽ എതിർക്കുകയും മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനാവുകയും ചെയ്ത കെപി ഉണ്ണികൃഷ്ണനെതിരെയാണ് 1991-ൽ കോലീബി സഖ്യം പൊതു സ്ഥാനാർഥിയെ അവതരിപ്പിച്ചത്. എന്നാൽ വടകര ലോകസഭാ മണ്ഡലത്തിലെ വിജയം എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഉണ്ണികൃഷ്ണനു തന്നെയായിരുന്നു.

ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന മലയാളിയായിരുന്നു കെ. പി ഉണ്ണികൃഷ്ണൻ. നിർണ്ണായക ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടുകൾക്കായി രാജ്യം കാതോർത്തു. ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ രാജ്യത്തിലെ തന്നെ ശക്തനായ വക്താവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു

Related Posts

ആലപ്പുഴയിൽ അച്ഛൻ വിഷം നൽകിയ പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു
  • March 3, 2026

ആലപ്പുഴ മാന്നാറിൽ അച്ഛൻ വിഷം നൽകിയ പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു. ശിവനന്ദന (12) ആണ് മരിച്ചത്. ഇളയ മകൾ ശിവ കീർത്തന ആശുപത്രിയിൽ തുടരുകയാണ്. സംഭവത്തിൽ മാന്നാർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. ശിവഗംഗ ആറാം ക്ലാസിലും ശിവ കീർത്തന രണ്ടാം…

Continue reading
ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് വീണ്ടും വർദ്ധിപ്പിക്കാൻ ഇന്ത്യ
  • March 3, 2026

മധ്യപൂർവേഷ്യൻ സംഘർഷം, റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് വീണ്ടും വർദ്ധിപ്പിക്കാൻ ഇന്ത്യ. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം നിലച്ച പശ്ചാത്തലത്തിലാണ് ആലോചന. വിഷയം ചർച്ചചെയ്യാൻ പൊതുമേഖല എണ്ണ ശുദ്ധീകരണ കമ്പനികളും സർക്കാർ ഉദ്യോഗസ്ഥരും യോഗം ചേർന്നു. പ്രതിസന്ധി പരിഹരിക്കാൻ റഷ്യൻ എണ്ണ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഖത്തറിൽ മിസൈൽ – ഡ്രോൺ ആക്രമണം ശക്തമാക്കി ഇറാൻ; ദോഹയിലെ ഇന്ത്യക്കാർക്ക് നിർദേശവുമായി ഇന്ത്യൻ എംബസി

ഖത്തറിൽ മിസൈൽ – ഡ്രോൺ ആക്രമണം ശക്തമാക്കി ഇറാൻ; ദോഹയിലെ ഇന്ത്യക്കാർക്ക് നിർദേശവുമായി ഇന്ത്യൻ എംബസി

മധ്യപൂർവേഷ്യയിൽ സംഘർഷം തുടരുന്നു; പൊതുവേദിയിൽ എത്തി ബെഞ്ചമിൻ നെതന്യാഹു

മധ്യപൂർവേഷ്യയിൽ സംഘർഷം തുടരുന്നു; പൊതുവേദിയിൽ എത്തി ബെഞ്ചമിൻ നെതന്യാഹു

റിയാദിലെ യു എസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

റിയാദിലെ യു എസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

‘മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ്’; കെ പി ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

‘മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ്’; കെ പി ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണ്, അർത്ഥവത്തായ ചർച്ചകളിലേക്ക് മാറണം’; പാകിസ്താൻ പ്രസിഡൻറ്