കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. പാലക്കാട് വി ജയന് എന്ന ഏജന്റ് വിറ്റ PT 409455 നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. മാനന്തവാടിയില്‍ ജിബിന്‍ ജോര്‍ജ് എന്ന ഏജന്റ് വിറ്റ PU 879661 നമ്പരിലുള്ള ടിക്കറ്റാണ് രണ്ടാം സമ്മാനം നേടിയത്. മൂന്നാം സമ്മാനം നേടിയത് വയനാട് ഗിരിജ ടി എന്ന ഏജന്റ് വിറ്റ PU 757466 എന്ന നമ്പരുള്ള ടിക്കറ്റാണ്.







