പ്രിയ സുഹൃത്തിനെ അവസാനമായി കണ്ട് മമ്മൂട്ടി മടങ്ങി, വികാരാധീനനായി ധ്യാന്‍ ശ്രീനിവാസന്‍, സംസ്കാരം നാളെ വീട്ടുവളപ്പിൽ

പ്രിയ സുഹൃത്തിനെ അവസാനമായി കണ്ട് മമ്മൂട്ടി മടങ്ങി. 40 വര്ഷത്തിലേറെയായ സൗഹൃദമാണ് മമ്മൂട്ടിയും ശ്രീനിവാസനും തമ്മിൽ. അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് ശ്രീനിവാസൻ. ഭാര്യ വിമല,വിനീത് ശ്രീനിവാസനെയും ധ്യാൻ ശ്രീനിവാസനെയും ആശ്വസിപ്പിച്ചാണ് മമ്മൂട്ടി മടങ്ങിയത്.

മമ്മൂട്ടിയുടെ സഹായത്തെപ്പറ്റി തന്റെ വിവാഹത്തെ കുറിച്ച് ശ്രീനിവാസന്‍ ഒരു അഭിമുഖത്തിൽ പറഞ്ഞത് വളരെ രസകരമായാണ്. ഒരു ക്രിസ്ത്യാനി തന്റെ ഭാര്യയുടെ വള വിറ്റ കാശ് കല്യാണ ചെലവിനായി തന്നു, താലി വാങ്ങാന്‍ കാശ് തന്നത് ഒരു മുസ്ലീം. എന്നിട്ട് ഹിന്ദുവായ ഞാന്‍ വിവാഹം ചെയ്തു. അത്രയേയുള്ളൂ മനുഷ്യരുടെ കാര്യം. ഇവിടെ വേര്‍തിരിവുകള്‍ ഒന്നും ഇല്ല എന്നാണ്.

സാമ്പത്തികമായി വല്ലാത്ത ഒരു അവസ്ഥയില്‍ നില്‍ക്കുമ്പോഴായിരുന്നു കല്യാണം നടന്നത്. ഇന്നസെന്റിനോടാണ് ആദ്യം പറഞ്ഞത്, ഞാനൊരു വിവാഹം കഴിക്കാനായി പോകുകയാണ്. രജിസ്റ്റര്‍ വിവാഹമാണ്, വലിയ ആളുകളൊന്നുമില്ല, കാശുമില്ല. പക്ഷേ ലളിതമായി അതങ്ങ് നടത്തണം എന്ന്. എനിക്കറിയാം ഇന്നസെന്റിന്റെ കൈയ്യിലും അന്ന് കാശൊന്നും ഇല്ല.

കുറച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹം കാശുമായി വന്നു. ഇതെവിടെ നിന്നാണ് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, ആലീസിന്റെ രണ്ട് വള പോയി എന്നായിരുന്നു മറുപടി. അതും വാങ്ങി നേരെ മമ്മൂട്ടിയുടെ അടുത്ത് പോയി. എനിക്കൊരു രണ്ടായിരം രൂപ വേണം. ഞാനൊരു കല്യാണം കഴിക്കാന്‍ പോകുകയാണ്, താലി വാങ്ങണം. വേറെ വഴിയൊന്നും ഇല്ല എന്ന് പറഞ്ഞു.

ആരെയും വിളിക്കുന്നില്ല എന്നും മമ്മൂട്ടിയോട് പറഞ്ഞിരുന്നുവത്രെ.എന്നാല്‍ മമ്മൂട്ടി രണ്ടായിരം രൂപ കൊടുത്തു, ആരുമില്ലേലും ഞാന്‍ വരികയും ചെയ്യും എന്ന് പറഞ്ഞു. അങ്ങനെ വാങ്ങിയ താലികൊണ്ടാണ് ഞാന്‍ വിമലയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത് എന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്.

അതേസമയം അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പിൽ നാളെ രാവിലെ 10 മണിക്കായിരിക്കും സംസ്കാരമെന്ന് സംവിധായകൻ രഞ്ജി പണിക്കർ മാധ്യമങ്ങളോട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1 മണിമുതൽ 3 വരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ആദരാഞ്ജലി അർപ്പിക്കാനെത്തും.

പൂർണ ഔദ്യോ​ഗിക ബഹുമതികളോടെയായിരിക്കും സംസ്കാരമെന്ന് സിപിഎം സെക്രട്ടറി എംവി ​ഗോവിന്ദൻ അറിയിച്ചിരുന്നു. ഡയാലിസിസിന് പോവുന്നതിനിടെയാണ് ശ്രീനിവാസന് തളർ‌ച്ച അനുഭവപ്പെട്ടതും തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിക്കുന്നതും. ഭാര്യ വിമലയായിരുന്നു ശ്രീനിവാസന് ഒപ്പമുണ്ടായിരുന്നത്. അതേസമയം, ശ്രീനിവാസനെ അനുസ്മരിച്ച് രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖർ രം​ഗത്തെത്തി.

Related Posts

‘2026-27 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ, സൗജന്യ യൂണിഫോമും 3 മാസം മുമ്പ് വിതരണം ചെയ്യും’; മന്ത്രി വി ശിവൻകുട്ടി
  • February 10, 2026

2026-27 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ, 79 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായെന്ന് മന്ത്രി വി ശിവൻകുട്ടി. ഫെബ്രുവരി രണ്ടാം വാരത്തിൽ വിതരണം ആരംഭിക്കും. അടുത്ത അധ്യായന വർഷത്തിന് മൂന്നുമാസം മുമ്പാണ് പുസ്തകമെത്തുന്നത്. സൗജന്യ യൂണിഫോമും മൂന്നുമാസം മുമ്പ് വിതരണം ചെയ്യും. യൂണിഫോമിനുള്ള…

Continue reading
കേരള സര്‍വകലാശാലയില്‍ വിസിയുടെ പ്രതികാര നടപടി; യൂണിയന്‍ തിരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ചു
  • February 10, 2026

കേരള സര്‍വകലാശാലയില്‍ വിസിയുടെ പ്രതികാര നടപടി. യൂണിയന്‍ തിരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ചു. ഇതോടെ നിലവിലെ യൂണിയന്‍ അസാധുവാകും. വിസിയുടെ നീക്കം കലോത്സവം തടയാന്‍ എന്ന് എസ്എഫ്‌ഐ. കലോത്സവ, സ്‌പോര്‍ട്‌സ് മീറ്റ് ഫണ്ടുകള്‍ അനുവദിക്കാത്ത വിസിയുടെ നടപടിയില്‍ പ്രതിഷേധിച്ച് സര്‍വകലാശാലയിലേക്ക് എസ്എഫ്‌ഐ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘2026-27 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ, സൗജന്യ യൂണിഫോമും 3 മാസം മുമ്പ് വിതരണം ചെയ്യും’; മന്ത്രി വി ശിവൻകുട്ടി

‘2026-27 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ, സൗജന്യ യൂണിഫോമും 3 മാസം മുമ്പ് വിതരണം ചെയ്യും’; മന്ത്രി വി ശിവൻകുട്ടി

കേരള സര്‍വകലാശാലയില്‍ വിസിയുടെ പ്രതികാര നടപടി; യൂണിയന്‍ തിരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ചു

കേരള സര്‍വകലാശാലയില്‍ വിസിയുടെ പ്രതികാര നടപടി; യൂണിയന്‍ തിരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ചു

ജയിൽ പുള്ളികൾക്ക് 10 ഇരട്ടി തുകയാണ് ഉയർത്തിയത്, 2000 പോര ഓണറേറിയം 21000 രൂപയാക്കി ഉയർത്തണം,

ജയിൽ പുള്ളികൾക്ക് 10 ഇരട്ടി തുകയാണ് ഉയർത്തിയത്, 2000 പോര ഓണറേറിയം 21000 രൂപയാക്കി ഉയർത്തണം,

തിരുവല്ല സ്പാ ബലാത്സംഗ കേസ്; പ്രതി സുബിന്‍ അലക്‌സാണ്ടറിനെ കസ്റ്റഡിയില്‍ വിട്ടു

തിരുവല്ല സ്പാ ബലാത്സംഗ കേസ്; പ്രതി സുബിന്‍ അലക്‌സാണ്ടറിനെ കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്

സിനിമ വിചാരണയെ ബാധിക്കില്ല; ‘കാലം പറഞ്ഞ കഥ’യ്ക്ക് അനുകൂലമായി സെൻസർ ബോർഡ്

സിനിമ വിചാരണയെ ബാധിക്കില്ല; ‘കാലം പറഞ്ഞ കഥ’യ്ക്ക് അനുകൂലമായി സെൻസർ ബോർഡ്