പ്രമേഹത്തെക്കുറിച്ച് നിങ്ങള്‍ക്കുമുണ്ടോ ഈ തെറ്റിദ്ധാരണകള്‍? യാഥാര്‍ഥ്യം തിരിച്ചറിയണം

പ്രമേഹമുള്ളവരുടെ എണ്ണം പോലെ തന്നെ വലുതാണ് നമ്മുക്കൊക്കെ പ്രമേഹത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളുടെ എണ്ണവും. ചില തെറ്റിദ്ധാരണകള്‍ പ്രമേഹ രോഗികളുടെ സന്തോഷത്തെ തല്ലിക്കെടുത്തുന്നതും പ്രമേഹം ജീവിതത്തിലെ നല്ലകാലത്തിന്റെ അവസാനമാണെന്ന വിഷലിപ്തമായ ധാരണ പരത്തുന്നതുമാണ്. മറ്റ് ചില തെറ്റിദ്ധാരണകള്‍ പ്രമേഹമുള്ളവര്‍ക്ക് അപകടകരമായി തീരുകയും ചെയ്യും. അങ്ങനെയുള്ള ചില തെറ്റിദ്ധാരണകള്‍ ഏതൊക്കെയെന്ന് നോക്കാം.

പ്രമേഹമുള്ളവര്‍ മധുരം തൊടാനേ പാടില്ല

പ്രമേഹമുള്ളവര്‍ ആഡഡ് ഷുഗര്‍ തീര്‍ച്ചയായും നിയന്ത്രിക്കേണ്ടതുണ്ട്. മധുരപലഹാരങ്ങള്‍ ഒഴിവാക്കണം. എന്നുകരുതി പിന്നീട് ജീവിതത്തില്‍ ഒരിക്കലും കഴിക്കരുത് എന്നല്ല. മധുരമുള്ളവ കഴിക്കാന്‍ തീരുമാനിച്ചാല്‍ അവയ്‌ക്കൊപ്പം ഫൈബര്‍ ധാരാളമടങ്ങിയ പച്ചക്കറികള്‍ കഴിക്കുകയും അളവ് അമിതമാകാതെ ശ്രദ്ധിക്കുകയും വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ, അതിലെ പഞ്ചസാരയുടെ അളവ് മനസിലാക്കുകയും നിരീക്ഷിക്കുകയും കുറയ്ക്കുകയും ചെയ്യുക എന്നതാണ് പ്രധാനം.

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ റിപ്പോര്‍ട്ട് പ്രകാരം ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും സാധ്യത കൂടുതലാണ്. റിസ്‌ക് കുറയ്ക്കുന്നതിന്റെ ഭാഗമായി നിങ്ങളുടെ ഡയറ്റില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതുപോലെ തന്നെ ട്രാന്‍സ് ഫാറ്റിന്റെ അളവും നിയന്ത്രിക്കണം. കൊളസ്‌ട്രോള്‍ ഇടയ്ക്കിടെ പരിശോധിക്കണം.

മരുന്ന് കഴിക്കുന്നുണ്ടല്ലോ പിന്നെന്തിന് ഭക്ഷണം നിയന്ത്രിക്കണം?

പ്രമേഹത്തിന് മരുന്ന് കഴിക്കുന്നത് ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കാതിരിക്കാനുള്ള ഒരു ഒഴിവുകഴിവല്ല. മധുരമുള്ളവ ഒരുപാട് കഴിക്കുന്നത്, ഭക്ഷണം അമിതമായി കഴിക്കുന്നത് നിങ്ങളുടെ മരുന്നിന്റെ പ്രവര്‍ത്തനക്ഷമത കുറയ്ക്കും. ഡയറ്റും ജീവിതശൈലിയുമാണ് മരുന്നിനേക്കാള്‍ നിര്‍ണായകമെന്ന് മനസിലാക്കണം.

എല്ലാ കാര്‍ബ്‌സും പ്രശ്‌നമാണ്

കാര്‍ബോഹൈഡ്രേറ്റ്‌സ് അല്ല നിങ്ങളുടെ പ്രശ്‌നം. അത് നിങ്ങള്‍ എത്ര അളവില്‍ കഴിക്കുന്നു എന്നതിലാണ് കാര്യം. ചോറ് പോലുള്ള കഴിക്കുമ്പോള്‍ അതിനൊപ്പം പരമാവധി ഇലക്കറികളും പ്രോട്ടീനും കഴിക്കാന്‍ ശ്രദ്ധിക്കണം. അളവ് നിയന്ത്രിക്കണം. ചോറ് പൂര്‍ണമായി ഒഴിവാക്കേണ്ടതില്ല.

Related Posts

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ
  • March 28, 2026

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ കമൽ ഹാസൻ അടക്കമുള്ള താരപ്പട. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന് തിരുവനന്തപുരത്ത് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും.…

Continue reading
‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി
  • March 28, 2026

എന്ത് ഡീൽ ചെയ്താലും യുഡിഎഫ് ഡീൽ ജനങ്ങൾക്കൊപ്പമെന്ന് ഡോ. ശശി തരൂർ എംപി. ബിജെപി ഒന്നോ രണ്ടോ സീറ്റിൽ വിജയ സാധ്യത ഉണ്ടെങ്കിൽ നോക്കട്ടെ.നമ്മളും ഒപ്പം മത്സരിക്കും . ബിജെപിയുടെ കൂടുതൽ സീറ്റ്‌ തടയാൻ കോൺഗ്രസ്‌ ശ്രമിക്കുന്നുവെന്നും ശശി തരൂർ പറഞ്ഞു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി