പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ച സംഭവം; ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഇന്ന് സ്ഥലം സന്ദർശിക്കും

മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഇന്ന് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തും. പൊതുമരാമത്ത് വിഭാഗം ജില്ലാ വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മാവേലിക്കര കീച്ചേരിക്കടവ് പാലം നിർമ്മാണത്തിനിടെ തകർന്നുവീണത്. അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടു. സംഭവത്തെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. മരാമത്ത് വിജിലൻസ് വിഭാഗത്തോടാണ് മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശിച്ചത്.

റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും അപകടത്തിന്റെ യഥാർത്ഥ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാവുക. അതേസമയം പാലം നിർമ്മാണത്തിൽ എന്തെങ്കിലും അപാകതകൾ സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ പരിശോധനയിൽ വ്യക്തമാവുമെന്നാണ് കരുതുന്നത്.

Related Posts

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം
  • February 11, 2026

ബേപ്പൂർ തുറമുഖം സിറ്റി ആക്കാൻ മന്ത്രി സഭാ തീരുമാനം. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിഴിഞ്ഞം, സിയാൽ മാതൃകയിൽ 100 കോടിയുടെ വികസനം നടത്തും. വിഴിഞ്ഞം പോർട്ടിന്റെ സാറ്റലൈറ്റ് പോർട്ട് ആയി ബേപ്പൂർ മറ്റും. ബേപ്പൂർ തുറമുഖം പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി)…

Continue reading
തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി
  • February 11, 2026

കൊല്ലം കുണ്ടറ ഇളമ്പള്ളൂരിൽ തീ തുപ്പിയുള്ള കാറിന്റെ അഭ്യാസ പ്രകടനത്തിൽ, വാഹന ഉടമ മുഹമ്മദ് ഇർഫാൻ ഇന്ന് കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ഓഫീസിൽ ഹാജരാകണമെന്ന് എംവിഡിയുടെ നോട്ടീസ്. മുഹമ്മദ് ഇർഫാന്റെ ലൈൻസൻസ് സസ്പെൻഡ് ചെയ്യും. വാഹനത്തിന്റെ ആർ.സിയും റദ്ദാക്കും. കാർ രൂപമാറ്റം വരുത്തിയത്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED