‘നടക്കാത്ത കാര്യത്തിൽ മന്ത്രി ജനങ്ങൾക്ക് ഉറപ്പ് കൊടുക്കാൻ പാടില്ലായിരുന്നു’; ജോയ് മാത്യു

മെസി വിവാദത്തിൽ കായിക മന്ത്രി വി അബ്ദുറഹ്മിമാനെതിരെ വിമർശനവുമായി നടൻ ജോയ് മാത്യു. നടക്കാത്ത കാര്യത്തിൽ മന്ത്രി ജനങ്ങൾക്ക് ഉറപ്പ് കൊടുക്കാൻ പാടില്ലായിരുന്നു. മന്ത്രിയുടെ ആഗ്രഹം മെസി അറിഞ്ഞിട്ടേയുണ്ടാകില്ല. മന്ത്രി മെസിയെ കണ്ടിട്ടുണ്ടാകും എന്ന് പോലും കരുതുന്നില്ലെന്നും ജോയ് മാത്യു ട്വന്റിഫോറിനോട് പറഞ്ഞു.

മന്ത്രിയുടെ സ്പെയിൻ യാത്ര പൈസ പുട്ടടിക്കാൻ തന്നെയെന്ന് ഉറപ്പാണെന്ന് ജോയ് മാത്യു പറഞ്ഞു. അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിൽ കരാർ ലംഘിച്ചത് സർക്കാരെന്ന് വെളിപ്പെടുത്തി അർജന്റീന ഫുട്ബോൾ അസോസിയേഷൻ രം​ഗത്തെത്തിയിരുന്നു. കരാർ വ്യവസ്ഥകൾ പൂർത്തീകരിക്കാൻ സർക്കാരിനായില്ലെന്ന് എഎഫ്എ ചീഫ് കൊമേഷ്യൽ ആന്റ് മാർക്കറ്റിങ് ഓഫീസർ ലിയാൻഡ്രോ പീറ്റേഴ്സൺ വ്യക്തമാക്കി അതേസമയം, മുൻപ് എഎഫ്എ പ്രതിനിധിയെന്ന് വിശേഷിപ്പിച്ച പീറ്റേഴ്സണെ വെറും മാർക്കറ്റിങ് ഹെഡ് എന്ന് പറഞ്ഞ് തള്ളുകയായിരുന്നു കായിക മന്ത്രി വി. അബ്ദുറഹിമാൻ. അർജന്റീനയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നടക്കുന്നത് വ്യാജപ്രചരണമെന്നും വി അബ്ദുറഹ്മാൻ പ്രസ്താവനയിൽ പറഞ്ഞിരുന്നു. 2024ൽ അർജന്റീനയെ ക്ഷണിക്കാനെന്ന പേരിൽ സ്പെയിനിൽ പോയ മന്ത്രി കണ്ടതും ജേഴ്സി കൈമാറിയതും AFA പ്രതിനിധിയെന്ന് വിശേഷിപ്പിച്ചതും ഇതേ ലിയോൻഡ്രോ പീറ്റേഴ്സണെയായിരുന്നു.

Related Posts

കെ സുധാകരന് സീറ്റ് നല്‍കാനുള്ള തീരുമാനം; കോന്നിയിലേക്കില്ലെന്ന ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് അടൂര്‍ പ്രകാശ്
  • March 19, 2026

കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കോന്നിയിലേക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് അടൂര്‍ പ്രകാശ്. എംപിമാര്‍ക്ക് സീറ്റ് നല്‍കില്ലെന്ന തീരുമാനത്തില്‍ സുധാകരന് മാത്രമായി ഇളവ് നല്‍കാനാണ് നീക്കം. കെ സുധാകരന്‍ പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ അനുനയനീക്കത്തിലാണ്…

Continue reading
രണ്ടാം ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല
  • March 19, 2026

രണ്ടാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല. അന്വേഷണ സംഘത്തിന്റെ ഹര്‍ജി തിരുവനന്തപുരംജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി തള്ളി. രാഹുലിന്റെ ഫോണുകളില്‍ നിന്ന് അതിജീവിതകളുടെ നമ്പര്‍ നീക്കം ചെയ്ത് കോടതി അറിയിക്കണമെന്നും നിര്‍ദ്ദേശം. നീക്കം ചെയ്ത് കോടതിയെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇസ്രയേല്‍ സൗത്ത് പാഴ്സ് വാതകപ്പാടം ആക്രമിച്ചത് അമേരിക്കയുടെ അറിവോടെ അല്ല; ഇനി ഇത് ആവര്‍ത്തിക്കില്ല; ഡോണള്‍ഡ് ട്രംപ്

ഇസ്രയേല്‍ സൗത്ത് പാഴ്സ് വാതകപ്പാടം ആക്രമിച്ചത് അമേരിക്കയുടെ അറിവോടെ അല്ല; ഇനി ഇത് ആവര്‍ത്തിക്കില്ല; ഡോണള്‍ഡ് ട്രംപ്

കെ സുധാകരന് സീറ്റ് നല്‍കാനുള്ള തീരുമാനം; കോന്നിയിലേക്കില്ലെന്ന ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് അടൂര്‍ പ്രകാശ്

കെ സുധാകരന് സീറ്റ് നല്‍കാനുള്ള തീരുമാനം; കോന്നിയിലേക്കില്ലെന്ന ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് അടൂര്‍ പ്രകാശ്

രണ്ടാം ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല

രണ്ടാം ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല

കണ്ണൂരില്‍ ട്വിസ്റ്റ്; കെ സുധാകരന് സീറ്റ് നല്‍കിയേക്കും; സുധാകരന് മാത്രമായി ഇളവ് നല്‍കാനാകുമോ എന്ന് പരിശോധിക്കുന്നു

കണ്ണൂരില്‍ ട്വിസ്റ്റ്; കെ സുധാകരന് സീറ്റ് നല്‍കിയേക്കും; സുധാകരന് മാത്രമായി ഇളവ് നല്‍കാനാകുമോ എന്ന് പരിശോധിക്കുന്നു

‘ആർജെഡിയിൽ നടക്കുന്നത് ശീതസമരം; അംഗീകരിക്കാത്ത പാർട്ടിയിൽ തുടരാനില്ല’; രാജിവെച്ച് വി സുരേന്ദ്രൻ പിള്ള

‘ആർജെഡിയിൽ നടക്കുന്നത് ശീതസമരം; അംഗീകരിക്കാത്ത പാർട്ടിയിൽ തുടരാനില്ല’; രാജിവെച്ച് വി സുരേന്ദ്രൻ പിള്ള

വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്എന്‍ഡിപി ഭാരവാഹികളുടെ അയോഗ്യത തുടരും; ഹര്‍ജി തിങ്കളാഴ്ചത്തേക്ക്

വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്എന്‍ഡിപി ഭാരവാഹികളുടെ അയോഗ്യത തുടരും; ഹര്‍ജി തിങ്കളാഴ്ചത്തേക്ക്