തിരുവനന്തപുരത്ത് അമ്മയെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഗ്രീമയുടെ ഭർത്താവിനെ കേരളത്തിൽ എത്തിച്ചു

തിരുവനന്തപുരം കമലേശ്വരം സ്വദേശികളായ സജിതയെയും മകൾ ഗ്രീമയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിടിയിലായ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ നാട്ടിൽ എത്തിച്ചു. ഉണ്ണികൃഷ്ണനെ ഇന്നലെ മുംബൈയിൽ നിന്ന് പിടികൂടിയിരുന്നു അതിന്ശേഷമാണ് ഇപ്പോൾ നാട്ടിൽ എത്തിച്ചുകൊണ്ടുള്ള ചോദ്യംചെയ്യൽ നടക്കാൻ പോകുന്നത്. ഗുരുതര വകുപ്പുകളാണ് ഉണ്ണിക്കൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതും ഭാര്യയോടുള്ള ക്രൂരതയും ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.അന്ധേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാട്ടിലേക്ക് കൊണ്ടുപോകാൻ കോടതി അനുവദിച്ചിരുന്നു.

ഇരുവരുടെയും ആത്മഹത്യയ്ക്ക് പിന്നാലെ കണ്ടെടുത്ത ആത്മഹത്യത്തെക്കുറിപ്പിൽ ഉണ്ണികൃഷ്ണനെ കുറിച്ച് ഗുരുതരാരോപണങ്ങളാണ് ഉണ്ടായിരുന്നത് ഇതോടെ അയർലന്റിലേക്ക് ഇയാൾ കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ പൊലീസ് ആണ് മുംബൈ എയർപോർട്ടിൽ വച്ച് ഇയാളെ പിടികൂടിയത്. മകളുടെ കുടുംബജീവിതത്തിലെ സാധാരണ പ്രശ്നങ്ങളെന്നതിലുപരി ഗുരുതരമായ സ്ത്രീധന പീഡനവും മാനസിക പീഡനവും നടന്നിട്ടുണ്ടെന്നതാണ് പൊലീസ് വ്യക്തമാക്കുന്നത്. ആറു വർഷത്തെ ദാമ്പത്യജീവിതത്തിനിടെ ഭർത്താവ് ഉണ്ണികൃഷ്ണൻ ഗ്രീമയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഉപയോഗിച്ച വസ്ത്രം പോലെ മകളെ ഉപേക്ഷിച്ചുവെന്ന പരാമർശവും കുറിപ്പിലുണ്ട്.

Related Posts

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED
  • February 11, 2026

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മീഷണറുമായിരുന്ന എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. വാസുവിനെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയായ സാഹചര്യത്തിൽ സ്വാഭാവിക ജാമ്യാപേക്ഷയാണ് കോടതിയിൽ നൽകിയിട്ടുള്ളത്. ജാമ്യം ലഭിച്ചാൽ ശബരിമല…

Continue reading
സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം
  • February 11, 2026

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധന രേഖപ്പെടുത്തുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. സാധാരണയെക്കാൾ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിലും വരണ്ട അന്തരീക്ഷാവസ്ഥ തുടരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.ഇതോടെ സംസ്ഥാനത്ത് പകൽ താപനില 34 മുതൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം

‘കരാറിൽ എത്താനായില്ലെങ്കിൽ കടുത്ത നടപടി’; ഇറാന് ട്രംപിന്റെ ഭീഷണി

‘കരാറിൽ എത്താനായില്ലെങ്കിൽ കടുത്ത നടപടി’; ഇറാന് ട്രംപിന്റെ ഭീഷണി

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

‘2026-27 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ, സൗജന്യ യൂണിഫോമും 3 മാസം മുമ്പ് വിതരണം ചെയ്യും’; മന്ത്രി വി ശിവൻകുട്ടി

‘2026-27 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ, സൗജന്യ യൂണിഫോമും 3 മാസം മുമ്പ് വിതരണം ചെയ്യും’; മന്ത്രി വി ശിവൻകുട്ടി