ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

ടുമ്പൻചോലയിൽ എം.എം. മണിക്ക് സീറ്റില്ല. കെ.കെ ജയചന്ദ്രൻ സ്ഥാനാർഥിയാകും. കണ്ണൂർ പേരാവൂരിൽ കെ കെ ശൈലജ തന്നെ സിപിഐഎം സ്ഥാനാർഥി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയും, കോഴിക്കോട് പേരാമ്പ്രയിൽ ടി പി രാമകൃഷ്ണനും മത്സരിക്കും. തലശ്ശേരിയിൽ കാരായി രാജനെ തന്നെ മത്സരിപ്പിക്കാൻ സിപിഐഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

ഉടുമ്പൻചോലയിൽ എംഎം മണിക്ക് പകരം കെ കെ ജയചന്ദ്രനെ സ്ഥാനാർത്ഥിയാക്കാനുള്ള സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിൽ ഇടുക്കി ജില്ലാ നേതൃത്വത്തിന് അതൃപ്തി അറിയിച്ചിരുന്നു. വിജയ സാധ്യത പരിഗണിച്ച് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകിയത് എം എം മണിയുടെ പേര് മാത്രമായിരുന്നു. വിജയ സാധ്യത കൂടുതൽ എംഎം മണിക്കാണെന്നും ‌‌എംഎം മണി അല്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നും ഇടുക്കി ജില്ലാ നേതൃത്വം പറയുന്നു.

എംഎം മണിയുടെ പ്രസംഗംങ്ങൾ പാർട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കുമോ എന്നും സംസ്ഥാന നേതൃത്വത്തിന് ആശങ്ക. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിക്കുമ്പോൾ കുത്തക മണ്ഡലമായ ഉടുമ്പൻചോലയിൽ തിരിച്ചടിയുണ്ടാകുന്ന സാഹചര്യമായിരുന്നു. ഇത് മറികടക്കണമെങ്കിൽ എംഎം മണിയെപ്പോലെ ശക്തനായ സ്ഥാനാർഥി വരണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎം മണിയെന്ന ഒറ്റപ്പേരിലേക്ക് ജില്ലാ നേതൃത്വം പോയത്. തുടർന്ന് പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ കെ.കെ ജയചന്ദ്രനെ തന്നെ മത്സര രം​ഗത്തിറക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം

Related Posts

ജാസ്‍ലിയയുടെ മരണം; കാറോടിച്ചയാളെ പിടികൂടാത്തതിൽ പ്രതിഷേധം; പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്
  • March 4, 2026

എറണാകുളം അങ്കമാലിയിൽ വിദ്യാർഥിനി ജാസ്‍ലിയയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ, കാറോടിച്ചയാളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തം. കോട്ടയം അതിരമ്പുഴ സ്വദേശി ജോർജ്‌ തോമസിന്റെ മകൻ ഡോ. സിറിയക് ആണ് വാഹനം ഓടിച്ചത്. അപകടമുണ്ടാക്കിയ ആളെ പിടികൂടാത്തതിൽ ജാസ്‍ലിയ പഠിച്ച മോർണിങ് സ്റ്റാർ കോളജിലെ…

Continue reading
സംസ്ഥാന ടെലിവിഷൻ പുരസ്‌കാര തിളക്കത്തിൽ ട്വന്റിഫോറും ഫ്‌ളവേഴ്‌സും; മികച്ച അവതാരകൻ‌ ഹാഷ്മി താജ് ഇബ്രാഹീം
  • March 4, 2026

2024 ലെ സംസ്ഥാന ടെലിവിഷൻ പുരസ്‌കാര തിളക്കത്തിൽ ട്വന്റിഫോറും ഫ്‌ളവേഴ്‌സും. ജനകീയ കോടതി എന്ന പരിപാടിയിലൂടെ ഹാഷ്മി താജ് ഇബ്രാഹീം മികച്ച അവതാരകനായി. മികച്ച ക്യാമറമാനുള്ള പുരസ്കാരം തിരുവനന്തപുരം ബ്യൂറോയിലെ അഭിലാഷ് തൊഴുവൻകോടിന്. മുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ‌ അകപ്പെട്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

പ്രവർത്തകർക്കൊപ്പം എഐസിസി ആസ്ഥാനത്ത് ഹോളി ആഘോഷിച്ച് രാഹുൽ ഗാന്ധി, കേരളത്തിൽ കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് സച്ചിൻ പൈലറ്റ്

പ്രവർത്തകർക്കൊപ്പം എഐസിസി ആസ്ഥാനത്ത് ഹോളി ആഘോഷിച്ച് രാഹുൽ ഗാന്ധി, കേരളത്തിൽ കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് സച്ചിൻ പൈലറ്റ്

ജാസ്‍ലിയയുടെ മരണം; കാറോടിച്ചയാളെ പിടികൂടാത്തതിൽ പ്രതിഷേധം; പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്

ജാസ്‍ലിയയുടെ മരണം; കാറോടിച്ചയാളെ പിടികൂടാത്തതിൽ പ്രതിഷേധം; പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്

പരമോന്നത നേതാവ് ആരായാലും വധിക്കും; എവിടെ ഒളിച്ചാലും അയാളെ ഉന്മൂലനം ചെയ്യും’; ഇസ്രയേൽ

പരമോന്നത നേതാവ് ആരായാലും വധിക്കും; എവിടെ ഒളിച്ചാലും അയാളെ ഉന്മൂലനം ചെയ്യും’; ഇസ്രയേൽ

ടിവികെയെ തടയാൻ ഡിഎംകെയും എഡിഎംകെയും തമ്മിൽ രഹസ്യധാരണ’; വിമർശിച്ച് വിജയ്

ടിവികെയെ തടയാൻ ഡിഎംകെയും എഡിഎംകെയും തമ്മിൽ രഹസ്യധാരണ’; വിമർശിച്ച് വിജയ്