‘ഇറാനിൽ കൂട്ടക്കുരുതി അവസാനിക്കുന്നു, പ്രതിഷേധക്കാരെ വധശിക്ഷക്ക് വിധേയമാക്കുന്നത് നിർത്തിവച്ചു’; ട്രംപ്

ഇറാനിൽ കൂട്ടക്കുരുതി അവസാനിക്കുകയാണെന്ന് വിവരം ലഭിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രതിഷേധക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചി ഫോക്സ് ന്യൂസിനോട് സ്ഥിരീകരിച്ചു. കൂട്ടകുരുതി തുടർന്നാൽ ഇറാനെതിരെ കൂടൂതൽ ഉപരോധമെന്ന് ജി -7 രാഷ്ട്രങ്ങൾ മുന്നറിയിപ്പ് നൽകി. ഇറാനെതിരെ സൈനിക നടപടി ഉണ്ടാകുമോയെന്ന ചോദ്യത്തിന് സ്ഥിതിഗതികൾ പരിശോധിച്ചശേഷം തീരുമാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം ഇറാൻ വ്യോമമേഖല അടച്ചു. ഇറാനിൽ നിന്നും പുറത്തേക്കും അകത്തേക്കുമുള്ള അന്താരാഷ്ട്ര വിമാനങ്ങളൊഴികെയുള്ള മറ്റെല്ലാ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തി. ഇറാനെതിരെ അമേരിക്കൻ ആക്രമണമുണ്ടായാൽ സ്വയം പ്രതിരോധിക്കാൻ രാജ്യം തയാറാണെന്ന് പ്രതിരോധമന്ത്രി അസീസ് നസീർസാദെ പറഞ്ഞു.

ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം 19-ാം ദിവസത്തിലേക്ക് കടക്കുമ്പോൽ ഇന്റർനെറ്റ് വിലക്ക് എട്ടാം ദിവസവും തുടരുകയാണ്. പ്രക്ഷോഭങ്ങളിൽ ഇതുവരെ 3428 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. എന്നാൽ 12,000ത്തോളം പേർ കൊല്ലപ്പെട്ടതായാണ് ലണ്ടൻ ആസ്ഥാനമായ പേർഷ്യൻ വാർത്താചാനലായ ഇറാൻ ഇന്റർനാഷണൽ പറയുന്നത്.

ഇതിനിടെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗാച്ചിയുമായി ഫോണിൽ ചർച്ച നടത്തിയെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ സ്ഥിരീകരിച്ചു. ഇറാനിലുള്ള ഇന്ത്യക്കാരോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഇറാനിലെ ഇന്ത്യൻ എംബസി നിർദേശം നൽകിയിരുന്നു.

Related Posts

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ
  • March 28, 2026

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ കമൽ ഹാസൻ അടക്കമുള്ള താരപ്പട. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന് തിരുവനന്തപുരത്ത് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും.…

Continue reading
‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി
  • March 28, 2026

എന്ത് ഡീൽ ചെയ്താലും യുഡിഎഫ് ഡീൽ ജനങ്ങൾക്കൊപ്പമെന്ന് ഡോ. ശശി തരൂർ എംപി. ബിജെപി ഒന്നോ രണ്ടോ സീറ്റിൽ വിജയ സാധ്യത ഉണ്ടെങ്കിൽ നോക്കട്ടെ.നമ്മളും ഒപ്പം മത്സരിക്കും . ബിജെപിയുടെ കൂടുതൽ സീറ്റ്‌ തടയാൻ കോൺഗ്രസ്‌ ശ്രമിക്കുന്നുവെന്നും ശശി തരൂർ പറഞ്ഞു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി