‘അഭിപ്രായങ്ങൾ തുറന്ന് പറയുന്നത് സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല, നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല’; ബെന്യാമിന്‍

നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നില്ലെന്ന് സാഹിത്യകാരന്‍ ബെന്യാമിന്‍. മത്സരിക്കാൻ ഒരു സാധ്യതയുമില്ലെന്ന് ബെന്യാമിന്റെ ഫേസ്ബുക്ക് കുറിപ്പ്. അഭിപ്രായങ്ങൾ തുറന്നു പറയുന്നത് ഏതെങ്കിലും സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല. തൻറെ സ്വപ്നങ്ങളും ജീവിതരീതിയും സ്വഭാവവും ഒക്കെ സാഹിത്യത്തിനുവേണ്ടി ചിട്ടപ്പെടുത്തിയതാണ്.

സാഹിത്യ രചനകളിൽ ആണ് തൻറെ ആഹ്ലാദം. അതിൽ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. തൻറെ രാഷ്ട്രീയവും അഭിപ്രായങ്ങളും നിലപാടുകളും തുറന്നുപറയും. അത് രാഷ്ട്രീയത്തിൽ ഏതെങ്കിലും സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല. ഇത്തരം വാർത്തകൾ കൊണ്ട് ഇനിയും ഈ വഴി വരല്ലേ എന്നും മാധ്യമങ്ങളോട് ബെന്യാമിന് അഭ്യർത്ഥിച്ചു. പത്തനംതിട്ടയിലെ ഒരു മണ്ഡലത്തില്‍ ബെന്യാമിന്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിശദീകരണം.

പൊതുപ്രവര്‍ത്തനത്തില്‍ അഭിരുചിയുള്ള ധാരളം മികച്ച പ്രതിഭകള്‍ നമുക്കുണ്ട്. അവര്‍ നമുക്ക് നല്ല രാഷ്ട്രീയം സമ്മാനിക്കട്ടെ. ഞാന്‍ എഴുതാന്‍ ആഗ്രഹിക്കുന്ന ചില കൃതികളുണ്ട്. അവ എനിക്ക് മാത്രമേ എഴുതാന്‍ കഴിയൂ എന്ന് എനിക്ക് ബോധ്യമുണ്ട്. ഈ ചെറിയ ജീവിതത്തില്‍ അത് പൂര്‍ത്തീകരിക്കാനാണ് ആഗ്രഹമെന്നും ബെന്യമിൻ ഫേസ്ബുക്കിൽ കുറിച്ചു.

Related Posts

സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിലും തർക്കം; ശ്രീധരൻപിള്ളയ്ക്കും കുമ്മനം രാജശേഖരനും സീറ്റായില്ല
  • March 18, 2026

സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിലും തർക്കം. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.എസ് ശ്രീധരൻ പിള്ള അടക്കമുള്ളവർക്ക് ഇനിയും സീറ്റ് ആയില്ല. കൊടുങ്ങല്ലൂർ ആഗ്രഹിച്ചിട്ട് കിട്ടാത്തതിൽ ബി.ഗോപാലകൃഷ്ണന് അതൃപ്‌തി. എം.ടി രമേശിന്റ പിന്മാറ്റത്തിന് കാരണം തൃശൂർ കിട്ടാത്തതെന്നു സൂചന. ആദ്യ ഘട്ട സ്ഥാനാര്‍ഥി…

Continue reading
‘മത്സരിക്കാനുള്ള അവസരം ഭാഗ്യമായി കാണുന്നു; നല്ലകാര്യങ്ങളുടെ തുടർച്ചയുണ്ടാകും, മുഖ്യ എതിരാളി BJP’; രമേഷ് പിഷാരടി
  • March 18, 2026

കൈപത്തി ചിഹ്നത്തിൽ മത്സരിക്കാനുള്ള അവസരം ഭാഗ്യമായി കാണുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. പാർട്ടി നൽകിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ജന്മനാടായ പാലക്കാട് മത്സരിക്കാൻ കഴിയുന്നതിൽ അതീവ സന്തോഷമെന്നും രമേഷ് പിഷാരടി പറഞ്ഞു. രമേഷ് പിഷാരടിയുടെ വീട്ടിലേക്ക് കോൺഗ്രസ് നേതാവ് കെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിലും തർക്കം; ശ്രീധരൻപിള്ളയ്ക്കും കുമ്മനം രാജശേഖരനും സീറ്റായില്ല

സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിലും തർക്കം; ശ്രീധരൻപിള്ളയ്ക്കും കുമ്മനം രാജശേഖരനും സീറ്റായില്ല

‘മത്സരിക്കാനുള്ള അവസരം ഭാഗ്യമായി കാണുന്നു; നല്ലകാര്യങ്ങളുടെ തുടർച്ചയുണ്ടാകും, മുഖ്യ എതിരാളി BJP’; രമേഷ് പിഷാരടി

‘മത്സരിക്കാനുള്ള അവസരം ഭാഗ്യമായി കാണുന്നു; നല്ലകാര്യങ്ങളുടെ തുടർച്ചയുണ്ടാകും, മുഖ്യ എതിരാളി BJP’; രമേഷ് പിഷാരടി

‘സീറ്റ് വിഭജനത്തിൽ അപസ്വരങ്ങൾ ഉണ്ടായില്ല; പി വി ശ്രീനിജൻ കുന്നത്തുനാട്ടിൽ ഭയപ്പെടുന്നു’; സാബു എം. ജേക്കബ്

‘സീറ്റ് വിഭജനത്തിൽ അപസ്വരങ്ങൾ ഉണ്ടായില്ല; പി വി ശ്രീനിജൻ കുന്നത്തുനാട്ടിൽ ഭയപ്പെടുന്നു’; സാബു എം. ജേക്കബ്

ഇടുക്കിയിൽ സ്ഥാനാർത്ഥിയായില്ല; എറണാകുളത്ത് തർക്കം തുടരുന്നു; കോൺ​ഗ്രസിൽ വീണ്ടും പ്രതിസന്ധി

ഇടുക്കിയിൽ സ്ഥാനാർത്ഥിയായില്ല; എറണാകുളത്ത് തർക്കം തുടരുന്നു; കോൺ​ഗ്രസിൽ വീണ്ടും പ്രതിസന്ധി

ഹോർമൂസ് കടലിടുക്കിനടുത്ത് കനത്ത അമേരിക്കൻ ആക്രമണം; ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ചു

ഹോർമൂസ് കടലിടുക്കിനടുത്ത് കനത്ത അമേരിക്കൻ ആക്രമണം; ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ചു

‘പ്രതിസന്ധികാലത്ത് മണ്ഡലത്തിലെ ജനങ്ങൾ തന്നെ ചേർത്ത് പിടിച്ചിട്ടുണ്ട്; പീഡന പരാതി സ്വാധീനം ചെലുത്തില്ല’; എം വിൻസെന്റ്

‘പ്രതിസന്ധികാലത്ത് മണ്ഡലത്തിലെ ജനങ്ങൾ തന്നെ ചേർത്ത് പിടിച്ചിട്ടുണ്ട്; പീഡന പരാതി സ്വാധീനം ചെലുത്തില്ല’; എം വിൻസെന്റ്